Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Independace Day 2024: സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് ഗാന്ധിജി വിട്ടുനിന്നതിന് പിന്നിലൊരു കാരണമുണ്ട്
സ്വാതന്ത്ര്യദിനം എന്ന് പറയുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് നമുക്ക് സ്വാതന്ത്ര്യം നേടി തരുന്നതിന് വേണ്ടി പ്രയത്നിച്ച മഹത് വ്യക്തിത്വങ്ങളെയാണ്. പലപ്പോഴും ഗാന്ധിജിയെക്കുറിച്ച് എല്ലാ കാര്യങ്ങളും നമുക്ക് അറിയാമെങ്കിലും ഗാന്ധിജിയുടെ ജീവിതത്തില്‍ സംഭവിച്ച ഒരു പ്രധാന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി പ്രയത്നിച്ചവരുടെ കൂട്ടത്തില്‍ എപ്പോഴും ഏത് അര്‍ദ്ധരാത്രിയിലും എടുത്ത് പറയേണ്ട പേര് തന്നെയാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത്. എന്നാല്‍ 1947 ഓഗസ്റ്റ് 15, ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷത്തില്‍ നിന്നും ഗാന്ധിജി വിട്ടു നിന്നു.
ആഘോഷങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അഭാവം പലകോണുകളിലും ചര്‍ച്ചയായി. പലപ്പോഴും സ്വാതന്ത്ര്യ പോരാട്ടത്തില്‍ നാം വിസ്മരിക്കാതെ ഇരിക്കേണ്ട പേരുകളില്‍ ഒന്നാമത് തന്നെയാണ് മഹാത്മാഗാന്ധിയുടേത്. എന്തുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടു നിന്നത് എന്നത് ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്ന ഒരു കാര്യമായിരുന്നു അദ്ദേഹത്തിന്റെ അഭാവത്തിന് പിന്നില്‍.

ഇന്ത്യാവിഭജനം
സ്വാതന്ത്ര്യം നേടിയതിന് ശേഷം നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. അത് ഇന്ത്യയെന്നും പാകിസ്ഥാനെന്നും മാറ്റപ്പെട്ടു. ഇത് രാജ്യമെങ്ങും കലാപങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നതിലേക്ക് നയിച്ചു. വ്യാപകമായ വര്‍ഗീയ കലാപത്തിനും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്നതിനും ഈ വിഭജനം ഇടയാക്കി. മതപരമായ വിഭജനങ്ങളില്ലാത്ത ഏകീകൃത ഇന്ത്യക്കുവേണ്ടി പ്രയത്നിച്ച ഗാന്ധിജിയെ അത് അങ്ങേയറ്റം വിഷമിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍
നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന് ശേഷം ഡല്‍ഹിയില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് പകരമായി വര്‍ഗീയ കലാപം രൂക്ഷമായി ബാധിച്ച പ്രദേശമായ നോഖാലിയിലായിരുന്നു ആ സമയം ഗാന്ധിജി. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ സമാധാനവും സൗഹാര്‍ദ്ദവും പുനഃസ്ഥാപിക്കുന്നതിനായി അദ്ദേഹം നിരന്തരം പ്രയത്നിച്ച് കൊണ്ടിരിക്കുകയായിരുന്നു ഈ സമയം. അക്രമം അടിച്ചമര്‍ത്താനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചുകൊണ്ട് ഗാന്ധിജി തന്റെ സമരമുറയായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഏര്‍പ്പെട്ടു. അഹിംസയിലൂന്നിയ പ്രവര്‍ത്തനം തന്നെയായിരുന്നു അദ്ദേഹം ആ സമയവും സ്വീകരിച്ചതും.
സ്വാതന്ത്ര്യമെന്ന ആഘോഷത്തേക്കാള്‍
ഗാന്ധിജി തന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത് പ്രതിഷേധ പ്രകടനമായല്ല എന്നത് വ്യക്തം. സ്വാതന്ത്ര്യം എന്നാല്‍ പരസ്പരം കലാപത്തിനും പ്രശ്നങ്ങള്‍ക്കും ഉള്ളതല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ മതപരമായ വ്യത്യാസമില്ലാതെ സമാധാനത്തോടെ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ഒന്നാണ് എന്നത് ഗാന്ധിജി തന്റെ പ്രവൃത്തിയിലൂടെ കാണിച്ച് കൊണ്ടേ ഇരുന്നു. എന്നാല്‍ മാത്രമം സ്വാതന്ത്ര്യം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കുന്നതിന് സാധിക്കുകയുള്ളൂ. ഭിന്നിപ്പിന്റെയും സംഘര്‍ഷത്തിന്റെയും നിലവിലുള്ള അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവന്
നമ്മുടെ രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവന് വരെ ബലി കഴിച്ച മഹത് വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. സത്യത്തിന്റേയും അഹിംസയുടേയും പാതയിലൂടേയാണ് ഇദ്ദേഹം ജീവിതകാലം മുഴുവന്‍ സഞ്ചരിച്ചത്. രാഷ്ട്രം ആദ്യത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തണം എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം തന്നെ വിപരീതഫലമാണ് അദ്ദേഹത്തിന് നല്‍കിയത്.
രാജ്യം രണ്ടായി വിഭജിച്ച് കൊണ്ടുള്ള ഒരു സ്വാതന്ത്ര്യ ദിനാഘോഷത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. അത് തന്നെയായിരുന്നു ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നിലും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പമുണ്ടായ വെല്ലുവിളികളെക്കുറിച്ചും അത്തരം സുപ്രധാനമായ ചരിത്രപരമായ പരിവര്‍ത്തനത്തിന് ശേഷമുള്ള ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ആകെത്തുകയാണ് ഇന്ന് നാം ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനം. മലയാളം ബോള്‍ഡ്സ്കൈയുടെ എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.



Click it and Unblock the Notifications