Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
നിങ്ങളറിയാതെ നിങ്ങളെ നിരീക്ഷിക്കും, ലോകത്തെ നിയന്ത്രിക്കുന്ന നിഗൂഢത; ഇല്ലുമിനാറ്റി ഒരു രഹസ്യം
Illuminati: ഇല്ലുമിനാറ്റി എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? അതെ, ആവേശം സിനിമയിലെ ആ ഗാനത്തില്‍ പറയുന്ന അതേ വാക്ക് തന്നെ. എന്നാല്‍ എന്താണ് ഇല്ലുമിനാറ്റി എന്ന് അറിയാനായി നിങ്ങള്‍ ഗൂഗിളിലോ മറ്റോ തിരഞ്ഞാലാണ് ഈ ചെറിയ വാക്കിന്റെ വലിയ അര്‍ത്ഥം നിങ്ങള്‍ അറിയുക. ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒരു അമ്പരപ്പോടെയല്ലാതെ നിങ്ങള്‍ക്ക് കേട്ടിരിക്കാനാകില്ല. നിഗൂഢമായ ഇല്ലുമിനാറ്റി എന്ന സംഘടനയെക്കുറിച്ച് ഞങ്ങള്‍ നിങ്ങളോട് പറയാം. എന്താണ് ഇല്ലുമിനാറ്റി എന്ന നിഗൂഢ സംഘടനയെന്നും അതിന്റെ സത്യമെന്താണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
കാലങ്ങളായി പലരും ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച ചെയ്യുന്ന ഒരു വാക്കാണ് ഇല്ലുമിനാറ്റി. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു സംഘടനയായാണ് ഇല്ലുമിനാറ്റിയെ കണക്കാക്കുന്നത്. ഒരേ സമയം സാങ്കല്പികവും യഥാര്‍ത്ഥവുമായ സംഘടനയ്ക്ക് നല്‍കിയിരിക്കുന്ന പേരാണ് ഇല്ലുമിനാറ്റി. രഹസ്യവും നിഗൂഢതയും നിറഞ്ഞ ഈ കൂട്ടായ്മ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നതായി പറയപ്പെടുന്നു. ചരിത്രത്തിലെ പ്രസിദ്ധമായ പല വിപ്ലവങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പിന്നില്‍ ഈ കൂട്ടായ്മയുടെ കറുത്ത കൈകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.(what is illuminati)

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ സംഘടന ആരംഭിച്ചത്. അന്ന് അതൊരു രഹസ്യാന്വേഷണ സംഘടനയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന് പിന്നില്‍ ഇല്ലുമിനാറ്റിയും ഉത്തരവാദിയായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നും ഇല്ലുമിനാറ്റി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ലോകത്ത് എന്ത് വലിയ സംഭവങ്ങള്‍ നടന്നാലും അതിന് പിന്നില്‍ ഇല്ലുമിനാറ്റിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഇല്ലുമിനാറ്റി എന്ന പേര് നിഗൂഢമായ സംഘടനകളില്‍ ഒന്നായി കണക്കാക്കുന്നത്. ഇതുവരെ ആര്‍ക്കും അതിന്റെ നിഗൂഢത വെളിപ്പെടുത്താനായിട്ടില്ല.
ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള സത്യം
ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള സത്യം അറിയുന്നതിന് മുമ്പ്, നിങ്ങള്‍ ആദം വെയ്ഷാപ്പിനെക്കുറിച്ച് അറിയേണ്ടതുണ്ട്. കാരണം ഇല്ലുമിനാറ്റി എന്ന സംഘടന രൂപീകരിച്ച വ്യക്തിയാണ് അദ്ദേഹം. 1776-ല്‍, ഇന്‍ഗോള്‍സ്റ്റാഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ആദം വെയ്ഷോപ്റ്റാണ് ഇതിന് അടിത്തറയിട്ടത് എന്ന് പറയപ്പെടുന്നു. മധ്യ യൂറോപ്പിലെ ബവേറിയയിലെ ഒരു നഗരമായ ഇന്ഗ്ലോസ്റ്റാഡിലാണ് ആദം വെയ്ഷോപ്റ്റ് ജനിച്ചത്. ജന്മനാ യഹൂദനായ ആദം വെയ്ഷോപ്റ്റ് പിന്നീട് ക്രിസ്ത്യാനിയായി മാറി. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന് മതത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. വളര്‍ന്നപ്പോള്‍ ആദ്ദേഹം എംഗല്സ്റ്റാഡ് സര്‍വകലാശാലയില്‍ മത നിയമങ്ങളുടെ പ്രൊഫസറായി.(illuminati mening)
എന്നിരുന്നാലും, കുറച്ച് കാലത്തിന് ശേഷം, യൂറോപ്പ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മത നിയമങ്ങളിലും ആചാരങ്ങളിലും മാറ്റം വരണമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അതിനായി ശബ്ദമുയര്‍ത്തി. എന്നാല്‍ ആരും അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. തനിക്കനുസൃതമായി കാര്യങ്ങള്‍ മാറാതെ വന്നപ്പോള്‍, മതത്തിന്റെ കെട്ടുപാടുകളില്ലാതെ ലോകത്ത് സമത്വം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന സൃഷ്ടിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇല്ലുമിനാറ്റിയുടെ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ഇല്ലുമിനാറ്റിയുടെ തുടക്കം
തുടക്കത്തില്‍ ഇല്ലുമിനാറ്റിയുടെ പേര് 'ഓര്‍ഡര്‍ ഓഫ് ഇല്ലുമിനാറ്റി' എന്നായിരുന്നു. അക്കാലത്ത് ക്രിസ്തുമത സഭകളുടെ മൗലികവാദം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. ഈ മതമൗലികവാദത്തില്‍ നിന്ന് മോചനം നേടാന്‍, പ്രൊഫസര്‍ വിഷോപ്റ്റ് ഇല്ലുമിറ്റി എന്ന സംഘടന ആരംഭിക്കുകയായിരുന്നു. മതമൗലികവാദത്തിന്റെയും മതത്തിന്റെയും മതിലുകളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതായിരുന്നു ഇല്ലുമിനാറ്റിയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്.
ഈ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്, അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ആളുകളെ ആവശ്യമാണെന്ന് ആദം വെയ്ഷോപ്പിന് അറിയാമായിരുന്നു. അത്തരക്കാരെ തേടി അദ്ദേഹം വര്‍ഷങ്ങളോളം ചെലവഴിച്ചു. പിന്നീട് 1776 മെയ് 1ന് ഈ സംഘടന സ്ഥാപിക്കാന്‍ കഴിയുന്ന നാല് യുവാക്കളെ ആദം വെയ്ഷോപ്റ്റ് കണ്ടെത്തി. മെയ് ഒന്നിന് രാത്രി ഇരുട്ട് പരന്നപ്പോള്‍ അവര്‍ ഇന്ഗ്ലോസ്റ്റാഡിലെ ഒരു വനത്തില്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്ത് ഈ പ്രത്യേക സംഘടന രൂപീകരിക്കരിച്ചു. തങ്ങളുടെ സംഘടനയെക്കുറിച്ച് ലോകത്ത് ആരെയും അറിയിക്കില്ലെന്നും തങ്ങളുടെ ഐഡന്റിറ്റി എപ്പോഴും രഹസ്യമായി സൂക്ഷിക്കുമെന്നും ആ അഞ്ചുപേരും അവിടെ പ്രതിജ്ഞയെടുത്തു. ഭാവിയില്‍ ഈ സംഘടനയില്‍ ചേരുന്ന ആളുകള്‍ക്ക് 30 വയസ്സ് കവിയരുതെന്നും പറഞ്ഞു. ഇതിനുശേഷമാണ് ഈ സംഘടനയുടെ പേര് ഇല്ലുമിനാറ്റി എന്ന് ഇടാന്‍ തീരുമാനിച്ചത്.
ഭരണകൂടം നിരോധിച്ച ഇല്ലുമിനാറ്റി
ക്രമേണ ഇല്ലുമിനാറ്റിയുടെ വ്യാപ്തി വര്‍ദ്ധിച്ചു തുടങ്ങി. ആയിരക്കണക്കിന് ആളുകള്‍ ഈ സംഘടനയില്‍ ചേരാന്‍ തുടങ്ങി. വെയ്ഷോപ്റ്റിന്റെ നേതൃത്വത്തില്‍ ഈ സംഘടന പല രഹസ്യ യോഗങ്ങളും ചേരാന്‍ തുടങ്ങി. അതില്‍ സമൂഹവും സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഈ രഹസ്യ സംഘടനയെക്കുറിച്ച് പ്രാദേശിക ഭരണകൂടം അറിഞ്ഞു. ഈ സംഘടനയെക്കുറിച്ച് അറിഞ്ഞയുടന്‍ പ്രാദേശിക ഭരണകൂടം ഇല്ലുമിനാറ്റി നിരോധിച്ചു. പ്രൊഫസര്‍ വെയ്ഷോപ്തിനെ ജയിലിലേക്ക് അയച്ചു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും പലരും വിശ്വസിക്കുന്നത് ഇല്ലുമിനാറ്റി എന്ന സംഘടന ഇപ്പോഴും സജീവമാണെന്നും ലോകത്തും എന്ത് വലിയ കാര്യം സംഭവിച്ചാലും അതിന് പിന്നില്‍ ഇല്ലുമിനാറ്റി സംഘടനയ്ക്ക് പങ്കുണ്ടെന്നുമാണ്.
ഒളിഞ്ഞിരിക്കുന്ന നിഗൂഢത
1963-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നില്‍ ഈ സംഘടനയാണെന്ന് പറയപ്പെടുന്നു. 1963 നവംബര്‍ 22ന് നടന്ന ഈ കൊലപാതകം അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി ഇന്നും നിലനില്ക്കുന്നു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. കെന്നഡിയുടെ കൊലപാതകത്തിന് തൊട്ടുമുമ്പ്, സംശയാസ്പദമായ ഒരു സ്ത്രീ ചാര ക്യാമറയോട് സാമ്യമുള്ള പിസ്റ്റള്‍ കൈവശം വച്ചിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകശേഷം ഈ യുവതി വന്നപോലെ അപ്രത്യക്ഷയായി. ആ സ്ത്രീ ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇല്ലുമിനാറ്റി ഗ്രൂപ്പാണ് ഇതിന് കാരണമെന്നും ആ സ്ത്രീക്ക് ഇല്ലുമിനാറ്റിയുമായി ബന്ധമുണ്ടെന്നും പലരും വിശ്വസിക്കുന്നു.
ബില്‍ ഗേറ്റ്സ്, ഓപ്ര വിന്‍ഫ്രെ എന്നിവരെപ്പോലുള്ളവര്‍ ഇല്ലുമിനാറ്റി പോലുള്ള രഹസ്യാന്വേഷണ സംഘടനയിലെ അംഗങ്ങളാണെന്ന് ചില സോഷ്യല്‍ മീഡിയ സ്രഷ്ടാക്കള്‍ പറയുന്നു. എന്നിരുന്നാലും, ഈ അവകാശവാദങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഇന്നും ഇല്ലുമിനാറ്റിയുടെ നിഗൂഢത വെളിവായിട്ടില്ല. എന്നാല്‍ ഇല്ലുമിനാറ്റി എന്ന പേരില്‍ ഒരു സംഘടന നിലനിന്നിരുന്നു എന്നത് സത്യമാണ്.



Click it and Unblock the Notifications