Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പെണ്‍ശരീരത്തിലെ അടയാളങ്ങളില്‍ ഒളിഞ്ഞിരിക്കും ആണിന്റെ ഭാഗ്യം
സാമുദ്രിക ശാസ്ത്രത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പലപ്പോഴും സാമുദ്രിക ശാസ്ത്രപ്രകാരം ഉണ്ടാവുന്ന ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് നാം ധാരാളം വായിച്ചിട്ടുണ്ട്. പലപ്പോഴും ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ നോക്കിയാണ് നമ്മുടെ ഒളിഞ്ഞിരിക്കുന്ന ഭാഗ്യതെക്കുറിച്ച് പറയുന്നത്. പെണ്‍കുട്ടികളുടെ ശരീരത്തിലെ ചില അടയാളങ്ങള്‍ നോക്കി അവരുടെ ഭാഗ്യത്തെ നമുക്ക് പ്രവചിക്കാന്‍ സാധിക്കും. അവരുടെ ഭാഗ്യം പലപ്പോഴും പങ്കാളിയിലേക്ക് കൂടി എത്തുന്നു. കാരണം ഇവര്‍ സ്വയം ഭാഗ്യവതികള്‍ മാത്രമല്ല പങ്കാളിയിലേക്ക് കൂടി ഇവരുടെ ഭാഗ്യത്തെ ചൊരിയുന്നു എന്നതാണ് സത്യം.
സന്തോഷകരമായ ദാമ്പത്യത്തിന് സ്വസ്ഥതയും സമാധാനവും പോലെ തന്നെ ഭാഗ്യവും അനിവാര്യമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റേയും പരസ്പരം മനസ്സിലാക്കല്‍ കൂടിയാണ് ഇവിടെ നടക്കുന്നത്. ചില അവസരങ്ങളില്‍ ഭാഗ്യം സാമുദ്രിക ശാസ്ത്രപ്രകാരം നമുക്ക് ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നു. ഒരു സ്ത്രീയുടെ ശരീരത്തിലെ മറുകുകളും നെറ്റിയുടെ വലിപ്പവും കണ്ണുകളും എല്ലാം ഭാഗ്യത്തെക്കുറിച്ച് ചില സൂചനകള്‍ നമുക്ക് നല്കുന്നു. എങ്ങനെയെന്ന് നോക്കാം.

സ്ത്രീയുടെ ഭാഗ്യ ലക്ഷണങ്ങള്‍ തിരിച്ചറിയാം
ആദ്യം തന്നെ സ്ത്രീയുടെ ഭാഗ്യലക്ഷണങ്ങള്‍ എന്താണ് എന്നതാണ് അറിയേണ്ടത്. മുടിയില്‍ നോക്കി ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കട്ടിയുള്ളതും ചുരുളില്ലാത്തുമായ മുടിയുള്ളവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഇവര്‍ അതീവ ഭാഗ്യവതികളാണ് എന്നതാണഅ മാത്രമല്ല ഇവരുടെ ജീവിതത്തിലും ഭാഗ്യം നിലനില്ക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഈ ഭാഗ്യം ഇവരുടെ ഭര്‍ത്താവിലേക്കും ചൊരിയുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
മുഖലക്ഷണം
സാമുദ്രിക ശാസ്ത്രപ്രകാരം മുഖലക്ഷണവും നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ഭാര്യയുടെ മുഖം വൃത്താകൃതിയിലും കണ്ണുകളില്‍ തിളക്കമുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് ധനാഭിവൃദ്ധിയുണ്ടാവും എന്ന് തന്നെയാണ്. ഇവരെ വിവാഹം കഴിക്കുന്ന വ്യക്തിക്കും അതേ ഭാഗ്യം നിലനില്ക്കുന്നു. മാത്രമല്ല ഇവരില്‍ സ്നേഹവും സന്തോഷവും ഐശ്വര്യവും നിറയുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ദയയും അനുകമ്പയും വളരെ കൂടുതലായിരിക്കും.
നെറ്റിയുടെ വലിപ്പവും പ്രധാനം
നിങ്ങളുടെ നെറ്റിയുടെ വലിപ്പം നോക്കിയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നു. പലപ്പോഴും വളരെ വിശാലമായ നെറ്റിയുള്ള വ്യക്തികളാണെങ്കില്‍ ഇവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും സന്തോഷവും സനേഹവും ലഭിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടാതെ ഇവര്‍ സമ്പന്നതയില്‍ ജീവിക്കുന്നവരായിരിക്കും. പങ്കാളിക്കും ഇതിന്റെയെല്ലാം ഭാഗ്യം നിലനില്്ക്കുകയും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
മൂക്കിലെ മറുക്
നിങ്ങളുടെ ഭാര്യത്ത് മൂക്കില്‍ മറുകുണ്ടോ? എങ്കില്‍ അവര്‍ എപ്പോഴും സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കുന്നവരായിരിക്കും. ഇവര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ സ്വന്തം അധ്വാനത്തില്‍ ഇവര്‍ ഉയരത്തിലെത്തും. കുടുംബത്തിലെ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ഭര്‍ത്താവിനെ നേര്‍വഴിയില്‍ നയിക്കുന്നതിനും വിജയത്തിലേക്ക് എത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇവരില്‍ പോസിറ്റീവ് ആയി നിലനില്ക്കുന്നു.
ചുണ്ടുകളുടെ നിറം പോലും പ്രധാനം
പലപ്പോഴും നിങ്ങളുടെ ചുണ്ടുകളുടെ നിറം പോലും ഭാഗ്യം പറയുന്നതാണ്. സാമുദ്രിക ശാസ്ത്രപ്രകാരം ഭാഗ്യം എന്ന് പറയുന്നത് എപ്പോഴും പിങ്ക് നിറത്തിലുള്ള ചുണ്ടും ചുണ്ടില്‍ മറുകുമുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് വഴി ജീവിതത്തില്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവു നിലനില്ക്കുന്നു. മാത്രമല്ല ഇത് എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ ഭാഗ്യത്തിന് വരെ ഇവര്‍ കാരണമാകുന്നു.
കൈകാലുകള്‍
ഒരു സ്ത്രീയുടെ കൈകാലുകള്‍ മൃദുവായതാണെങ്കില് അതും ഭാഗ്യം നല്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ഏത് കാര്യത്തേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ സ്വന്തം അധ്വാനത്തിലൂടേയും ബുദ്ധിയിലൂടേയും ധാരാളം സമ്പത്ത് സ്വന്തമാക്കാന്‍ സാധിക്കുന്നു. പങ്കാളിയെ നേര്‍വഴിയിലൂടെ നയിക്കുന്നതിനും ഭാഗ്യമാവുന്നതിനും ഇവര്‍ കാരണമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ സാമുദ്രിക ശാസ്ത്രപ്രകാരം ഭാഗ്യം നല്കുന്ന സ്ത്രീ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്.



Click it and Unblock the Notifications