Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആത്മാവിന് മോക്ഷപ്രാപ്തിയും സ്വര്‍ഗ്ഗലോക വാസവും; മരണശേഷവും പുണ്യം നല്കുന്ന 5 പ്രവൃത്തികള്‍
ഭൂമിയിലേക്ക് പിറന്നുവീഴുന്നത് വെറുംകൈയോടെയാണ്, മരണശേഷം തിരിച്ച് പോകുമ്പോഴും വെറുംകൈയോടെ പോകേണ്ടിവരുന്നു. അതായത്, മരണശേഷം ഒരു വ്യക്തിക്ക് അവനോടൊപ്പം ഈ ഭൂമിയില്‍ നിന്ന് സമ്പാദിച്ചത് ഒന്നും തന്നെ കൊണ്ടുപോകാന്‍ കഴിയില്ല. ശാരീരിക സുഖങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഭൂമിയില്‍ത്തന്നെ അവശേഷിക്കുന്നു. എന്നാല്‍ ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തികള്‍ അവനോടൊപ്പം തീര്‍ച്ചയായും മരണശേഷവും കൂടെയുണ്ടാകും.
അതുകൊണ്ടാണ് ജീവിതത്തില്‍ എപ്പോഴും പുണ്യ പ്രവൃത്തികള്‍ ചെയ്യണമെന്ന് പറയുന്നത്. ഒരു വ്യക്തി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഈ ജന്മത്തില് മാത്രമല്ല അടുത്ത ജന്മം വരെ അവനില്‍ നിലനില്‍ക്കുമെന്ന് വേദങ്ങളിലും പുരാണങ്ങളിലും ധര്‍മ്മ ഗ്രന്ഥങ്ങളിലും വ്യക്തമായി വിവരിച്ചിട്ടുണ്ട്. ചില പ്രവൃത്തികള്‍ നിങ്ങളുടെ ജീവിതകാലത്ത് ചെയ്താല്‍, നിങ്ങളുടെ മരണശേഷവും അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അത്തരം ചില പുണ്യ പ്രവൃത്തികള്‍ ഇതാ.

പുണ്യഗ്രന്ഥം സമ്മാനിക്കുക
നിങ്ങളുടെ ജീവിതകാലത്ത് ആര്‍ക്കെങ്കിലും ഒരു മതഗ്രന്ഥം സമ്മാനമായി നല്‍കുക. ഇത് വളരെ പുണ്യകരമായ ഒരു പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. മരണശേഷവും അതിന്റെ പുണ്യം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങള്‍ ആര്‍ക്കെങ്കിലും ഒരു മതഗ്രന്ഥം സമ്മാനിച്ചാല്‍, അവര്‍ അത് പാരായണം ചെയ്യുമ്പോഴെല്ലാം അതിന്റെ പുണ്യ ഫലം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പറയപ്പെടുന്നു.
വെള്ളം നല്‍കുക
ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്‍കുന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. പൊതുസ്ഥലത്തോ മറ്റോ ഒരു വാട്ടര്‍ കൂളര്‍ സ്ഥാപിക്കുക. ഇത് വളരെ പുണ്യമുള്ള പ്രവൃത്തിയാണ്. മനുഷ്യരുടെ ദാഹം ശമിപ്പിക്കുന്നതും വെള്ളം ദാനം ചെയ്യുന്നതും മഹാദാനത്തിന് തുല്യമാണ്. അതിന്റെ പുണ്യം മരണം വരെയും മരണശേഷവും നിങ്ങള്‍ക്ക് ലഭിക്കും.

ദരിദ്രരെയും അനാഥരെയും പഠിപ്പിക്കുക
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അനാഥരെയോ ദരിദ്രരെയോ പഠിപ്പിക്കുക. അതിന്റെ പുണ്യഫലം നിങ്ങളുടെ ജീവിതത്തിനും മരണത്തിനു ശേഷവും മാത്രമല്ല, പല ജന്മങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാകും.
വീല്‍ചെയര്‍ ദാനം ചെയ്യുക
ആശുപത്രിക്ക് വീല്‍ചെയര്‍ ദാനം ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണ്. ഒരു രോഗി അത് ഉപയോഗിക്കുമ്പോഴെല്ലാം, നിങ്ങള്‍ക്ക് അതിന്റെ പുണ്യം ലഭിച്ചുകൊണ്ടിരിക്കും.

ദാനകര്‍മ്മം
ഹിന്ദു മതത്തില്‍ ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നിങ്ങളുടെ ദാനം ഒരിക്കലും അര്ത്ഥശൂന്യമാകില്ല, അതിന്റെ ഫലം നിങ്ങള്‍ക്ക് ഏതെങ്കിലും രൂപത്തില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. ജീവിതകാലത്ത് ചെയ്യുന്ന ദാനധര്‍മ്മത്തിന്റെ പുണ്യഫലം മരണശേഷവും നിങ്ങളോടൊപ്പം ചേരുമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
മരണത്തിനു മുമ്പ് ഈ പ്രവൃത്തികള്‍
സനാതന ധര്‍മ്മത്തില്‍ തുളസി ചെടി വളരെയേറെ പുണ്യമുള്ള ഒരു സസ്യമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ചില വിശ്വാസങ്ങള്‍ അനുസരിച്ച് തുളസി, മഹാവിഷ്ണുവിന്റെ ശാലിഗ്രാം രൂപത്തിന്റെ പകുതിയായി കണക്കാക്കപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച്, മരിക്കുന്ന ഒരാളുടെ തലയ്ക്ക് സമീപം ഒരു തുളസി ചെടി സൂക്ഷിച്ചാല്‍, ശരീരം വിട്ടതിനുശേഷം ആ വ്യക്തിയുടെ ആത്മാവ് യമദേവന്റെ ശിക്ഷകളില്‍ നിന്ന് മുക്തമാകും. ഇതുകൂടാതെ, മരണാസന്നനായ വ്യക്തിയുടെ നെറ്റിയില്‍ തുളസിയില വച്ചാല്‍, കഷ്ടത കൂടാതെ അവരുടെ ജീവിതം വെടിയാന്‍ എളുപ്പമാകുമെന്നും പറയപ്പെടുന്നു.

ഗംഗാജലം
ഇതുകൂടാതെ, മരണസമയത്ത് ഒരു വ്യക്തിയുടെ ജീവന് വിടുന്നതിന് തൊട്ടുമുമ്പ്, ഗംഗാജലം അവരുടെ വായില്‍ ഒഴിച്ചാല്‍, ശരീരവും ശുദ്ധമാകും. അതുപോലെ ആ വ്യക്തിയുടെ ആത്മാവും മോചിതനാകും, അയാള്‍ക്ക് ഒരു തരത്തിലും മരണസമയത്ത് കഷ്ടപ്പെടേണ്ടിവരില്ല. ഗംഗാജലത്തോടൊപ്പം തുളസിയിലയും അവസാന നിമിഷത്തില്‍ വായില്‍ ഇടുന്നതിന്റെ കാരണം ഇതാണ്.
ഭാഗവത പാരായണം
മരണത്തിന്റെ അവസാന നിമിഷങ്ങളില്‍, ഭാഗവതമോ അല്ലെങ്കില്‍ ഏതെങ്കിലും പുണ്യഗ്രന്ഥമോ പാരായണം ചെയ്യുന്നത് ഒരു വ്യക്തിക്ക് എല്ലാ ലൗകിക മിഥ്യാധാരണകളില്‍ നിന്നും മോചനം നല്കുന്നു. ആത്മാവ് ശരീരത്തെ ഉപേക്ഷിച്ച ശേഷം, ഒരു വ്യക്തിക്ക് മോചനം മാത്രമല്ല, ശിക്ഷയെ നേരിടാതെ സ്വര്‍ഗ്ഗം ലഭിക്കുകയോ പുനര്ജന്മം ലഭിക്കുകയോ ചെയ്യുമെന്നും പറയപ്പെടുന്നു.
ഈശ്വരചിന്ത
മരണം അടുത്തിരിക്കുമ്പോള്‍, വ്യക്തിക്കും ചുറ്റുമുള്ള ബന്ധുക്കള്‍ക്കും അവരുടെ ആത്മാവിനെക്കുറിച്ച് നല്ല ചിന്തകള്‍ ഉണ്ടാകണമെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മരണാസന്നനായ വ്യക്തിക്ക് ഒരു തരത്തിലുമുള്ള മോശം ചിന്തയും ഉണ്ടാകരുത്. ഈ സമയത്ത് ഈശ്വര ജപം മാത്രമേ മനസിലുണ്ടാകാവൂ.



Click it and Unblock the Notifications

