Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ബുദ്ധിമാന്മാരായ പുരുഷന്മാരുടെ 5 ലക്ഷണങ്ങൾ
ഓരോ വ്യക്തികൾക്കും അവരവരുടെതായ പ്രത്യേകതകൾ ഉണ്ട്. ആ പ്രത്യേകതകൾ തന്നെയാണ് ഓരോ വ്യക്തികളെയും വളരെ സ്പെഷ്യലാക്കുന്നത്. ഇതിൽ ബുദ്ധിമാന്മാരായ പുരുഷന്മാർ കുറച്ച് വ്യത്യസ്തരായിരിക്കും. അവരുടെ പെരുമാറ്റം മുതൽ പല കാര്യങ്ങളിൽ അവരെ ഈ പ്രത്യേകത നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.

നല്ല ബുദ്ധിന്മാൻമാരായ പുരുഷന്മാർ പ്രധാനമായും പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
മൗനം
എത്ര പ്രകോപനപരമായ അന്തരീക്ഷത്തിലും ശാന്തത കൈവിടാതെ, ചിന്തിച്ച് കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും. വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരായിരിക്കുകയില്ല ഇവർ. ഓരോ കാര്യങ്ങളിലും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നതിനാൽ, പല പ്രശ്നങ്ങളും വളരെ ലളിതമായി പരിഹരിക്കും. ഇവർക്ക് ശത്രുക്കൾ കുറവായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ പെർഫെക്ടായിരിക്കും.
ആത്മസംയമനം
എല്ലാ പ്രശ്നങ്ങളിലും കയറി തലയിടുകയില്ല. വേണ്ട സമയത്ത് കൃത്യമായി അഭിപ്രായം പറയാനുള്ള ധൈര്യവും ഇവർക്ക് ഉണ്ടായിരിക്കും. ഒരാളോട് ഏത് വിധത്തിൽ സംസാരിക്കണമെന്നും, കാര്യങ്ങൾ ഏതെല്ലാം തരത്തിൽ നടത്തിയെടുക്കണമെന്നും ഇവർക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കും. ഇവർ പ്ലാൻ ചെയ്യുന്ന രീതിയിൽ എല്ലാം കൃത്യമായി നടക്കും. ഇവർ വരുംവരായ്കകൾ മുൻകൂട്ടി മനസ്സിലാക്കും. അതിനൊത്ത് പ്രവർത്തിക്കും. ശത്രുക്കളുടെ ആക്രമണത്തിൽ തളരുകയില്ല. അവർക്കെതിരെ എങ്ങനെപ്രവർത്തിക്കണമെന്ന കൃത്യമായ ധാരണ ഇവർക്ക് ഉണ്ടായിരിക്കും.
അഡ്ജസ്റ്റ് ചെയ്യും
പുതിയ അന്തരീക്ഷവുമായി വളരെ വേഗത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ ഇവർക്ക് സാധിക്കും. അതിനാൽ തന്നെ, പുതിയ ബന്ധങ്ങൾ ഉണ്ടാക്കയെടുക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. ഇത് ഇവരുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം ചെയ്യും. പുതിയ അറിവുകൾ നേടിയെടുക്കും. ഇത് ഭാവിയിൽ ഇവരുടെ നേട്ടത്തിനായി വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തും.
അവലോകനം
ഏതൊരു കാര്യവും കൃത്യമായി അവലോകനം ചെയ്ത് പഠിച്ചതിനുശേഷം മാത്രമേ ഓരോ കാര്യത്തിനും മുന്നിട്ടിറങ്ങാൻ ഇവർ തയ്യാറാകൂ. മറ്റുള്ളവരുടെ വാക്കുകൾ കേട്ട ഉടനെ എടുത്തു ചാടുന്നവരായിരിക്കുകയില്ല ഇവർ. എല്ലാം ചിന്തിച്ച്, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് സ്വയം മനസ്സിലാക്കിയതിനുശേഷം മാത്രം തീരുമാനം എടുക്കും. അതിനാൽ, ജോലി സ്ഥലത്ത് നല്ല പേരെടുക്കാനും ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കാനും ഇവർക്ക് സാധിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ കൊയ്യുന്നവരുമായിരിക്കും.
മറ്റുള്ളവരുടെ വിഷമങ്ങൾ
മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാൻ മനസ്സുള്ളവരായിരിക്കും ഇവർ. അതുപോലെ, അവരുടെ സന്തോഷത്തിൽ പങ്കുചേരാനും, ദുഃഖത്തിൽ പങ്കുചേരാനും ഇവർക്ക്മടിയുണ്ടാവുകയില്ല. ഏത് പ്രായക്കാരെയും ഒരുപോലെ ട്രീറ്റ് ചെയ്യാൻ ഇവർക്ക് സാധിക്കും. ഇതെല്ലാം ഇവരുടെ പ്രത്യേകതകളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
