Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'എല്ലാവരും കംഫര്‍ട്ടബിള്‍ ആയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം, പണ്ടുതൊട്ടേ അങ്ങനെയാണ്', ആസിഫ് അലി
സിനിമയില്‍ സൗഹൃദങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന അപൂര്‍വ്വം നടന്മാരില് ഒരാളാണ് ആസിഫ് അലി. ഒരു സിനിമ ചെയ്യുമ്പോള്‍, അതിലെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്ന് ഉറപ്പുവരുത്തുമെന്ന് ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിട്ടുണ്ട്. എല്ലാവരും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സിനിമ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കുക എന്ന സ്വഭാവം സ്കൂളില്‍ പഠിക്കുന്ന കാലം മുതല്ക്കേ ഉള്ളതാണ്. ഒരുപക്ഷേ മറ്റ് നടന്മാര് നായകരായുള്ള സിനിമയില്‍ ചെറിയ റോള്‍ ചെയ്യാനും ആസിഫിന് മടിയില്ലാത്തത് ഈ സൗഹൃദ സമവാക്യവും സിനിമയോടുള്ള അകമഴിഞ്ഞ താല്‍പ്പര്യവും കൊണ്ടാകാം.

പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി പ്രശ്നങ്ങളില്‍ ഇടപെടുന്ന ആളല്ല താനെന്ന് ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്. സത്യമെന്താണെന്ന് അറിയാത്ത പ്രശ്നങ്ങളില്‍ ഇടപെടില്ല. സോഷ്യല്‍മീഡിയയിലൂടെ സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നതിനോട് താല്‍പ്പര്യമില്ലെന്നും ഇടപെടണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞിട്ടുണ്ട്.
ഭാവന ആത്മസുഹൃത്ത്
ഭാവന പ്രശ്നത്തിന്റെ സമയത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്ന ആളാണ് ആസിഫ് അലി. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ചെയ്തതില്‍ പശ്ചാത്താപമില്ലെന്നും ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഭാവയുമായുള്ള അടുത്ത സൗഹൃദവും പല അഭിമുഖങ്ങളിലും ആസിഫ് തുറന്നുകാട്ടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്-ശാലിനി കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായി മാറിയ നിറം സിനിമയിലെ എബിയും സോനയും തമ്മിലുള്ള സൗഹൃദം പോലെയാണ് താനും ഭാവനയുമായുള്ള ബന്ധമെന്ന് ആസിഫ് പറഞ്ഞിട്ടുണ്ട്. കൂടെ പഠിച്ച ഒരാളെ പോലെയാണ് ഭാവനയെ തോന്നിയിട്ടുണ്ടത്. ഒരു ആത്മസുഹൃത്തിനോടുള്ള ബന്ധം എപ്പോളും ഞങ്ങള്‍ക്കിടയിലുണ്ട്.
2009ല്‍ ശ്യാമപ്രസാദിന്റെ ഋതു സിനിമയിലൂടെയാണ് ആസിഫ് അലി സിനമയില്‍ എത്തിയത്. ഉയരേ, കെട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച യുവ സ്വഭാവ നടന്മാരില് ഒരാളാണെന്ന് തെളിയിച്ച നടനാണ് ആസിഫ്. അപൂര്‍വ്വരാഗങ്ങള്‍ തൊട്ട് ഋതു, ഓര്‍ഡിനറി, ഉയരെ, കെട്യോളാണ് എന്റെ മാലാഖ എന്നീ സിനികളില്‍ വരെ നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ ഭയക്കാത്ത നടന് കൂടിയാണ് അദ്ദേഹം.



Click it and Unblock the Notifications
