Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുള്ളറ്റ്പ്രൂഫ് ബോഡി, പറക്കാന്‍ ചിറക്; ഈ സംഭവത്തിന് ശേഷം മനുഷ്യന് സൂപ്പര്‍ഹീറോ ആകുമെന്ന് ശാസ്ത്രജ്ഞര്‍
സിനിമകളിലെ സൂപ്പര്‍ഹീറോസ് നമ്മളെ കോരിത്തരിപ്പിക്കാറുണ്ട്. ഹോളിവുഡ് പോട്ടെ, മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിക്ക് വരെ എന്തെല്ലാം കഴിവുകളാണ്. എത്ര വലിയ ശക്തന് വന്നിടിച്ചാലും ഇളകില്ല, പകരം അങ്ങോട്ട് വെറുതെയൊന്ന് തൊട്ടാല്‍ ദൂരെയുള്ള കിണറിന്റെ മതിലും തകര്‍ത്ത് വെള്ളത്തില്‍ കിടക്കും. സിനിമകള്‍ കണ്ട് സൂപ്പര്‍ഹീറോ ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് കുട്ടികള്‍ മാത്രമല്ല, ചിലപ്പോള്‍ മുതിര്‍ന്നവരും ആഗ്രഹിക്കാറുണ്ട്.

ആ ആഗ്രഹം ഒരിക്കലും നടക്കാത്ത ആഗ്രഹമായി കണക്കാക്കേണ്ട എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വെടിയുണ്ടകള്‍ ഏല്‍ക്കാത്ത ശരീരവും അപാരമായ ആയോധനശേഷികളും എന്തിന് ചിലപ്പോള്‍ ചിറകുകള് വരെ മനുഷ്യര്‍ക്ക് ലഭിച്ചേക്കും. പക്ഷേ ഇതെല്ലാം സത്യമാകണമെങ്കില്‍, അതിന് മുമ്പ് ലോകത്ത് മറ്റൊന്ന് നടക്കണം, മൂന്നാം ലോക മഹായുദ്ധം!
മനുഷ്യന് സൂപ്പര്‍ഹീറോ ആകുന്ന കാലം
മൂന്നാം ലോക മഹായുദ്ധം നടന്നാല്‍ അത് പരിണാമപരമായ മാറ്റങ്ങള്‍ വേഗത്തിലാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ആണവ യുദ്ധത്തിന്റെ പരിണിതഫലമായി മനുഷ്യന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പരിണാമ മാറ്റത്തിന് വിധേയമാകുമെന്ന്് പ്രശസ്ത ജീവശാസ്ത്രജ്ഞനും ജൈവ ശാസ്ത്രജ്ഞനും ഒാക്സ്ഫഡ് സര്‍വ്വകലാശാലയിലെ പ്രഫസറുമായ ടിം കൗള്‍സണ്‍ അടക്കമുള്ളവര്‍ പറയുന്നു.
ലോകത്ത് ആണവ പ്രതിസന്ധിയുണ്ടായാല്‍ പ്രകൃതി നിര്‍ദ്ധാരണം(നാച്ചുറല്‍ സെലക്ഷന്) അത്തരം പ്രതിസന്ധികളെ അതിജീവിക്കുന്ന തരത്തിലുള്ള ജനിതകമായ മാറ്റങ്ങള്‍ മനുഷ്യരിലുണ്ടാക്കും. അങ്ങനെ വന്നാല്‍ നിലവില്‍ അമാനുഷികമെന്ന് കരുതുന്ന, സൂപ്പര്‍ഹീറോസ് ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ ലോകത്തുണ്ടാകും.
മനുഷ്യപരിണാമം ഭൗതികമായി മാത്രമല്ല, ബൗദ്ധികതലത്തിലും സംഭവിച്ചേക്കുമെന്നാണ് പ്രഫസര്‍ കൗള്‍സണ്‍ അഭിപ്രായപ്പെടുന്നത്. കഠിനമായ പരിസ്ഥിതികളെ നേരിടാനുള്ള ഹൈപ്പര്‍ ഇന്റെലിജന്സും ശാസ്ത്രസാങ്കേതിക ശേഷികളും മനുഷ്യന് കൈവരും. കൈകാലുകള്‍ നിലത്തൂന്നി ചിറക് വിരിച്ച് പറന്നുയരാനും ഭീഷണികളെ നിഷ്പ്രയാസം തരണം ചെയ്യാനും ഇണയെ എളുപ്പത്തില്‍ ആകര്‍ഷിക്കാനും മനുഷ്യന് കഴിഞ്ഞേക്കും.
മനുഷ്യ പരിണാമമെന്ന അത്ഭുത കഥ
മനുഷ്യപരിണാമത്തിന്റെ താരതമ്യേന പുതിയ ഏടുകളേ നമുക്കറിയുകയുള്ളു. ഉല്‍പ്പത്തി മുതലുള്ള കാര്യങ്ങള്‍ ഇപ്പോഴും നമുക്ക് അജ്ഞാതമാണ്. ഭാവിയും തികച്ചും പ്രവചനാതീതമാണ്. എങ്കിലും ഈ കുറഞ്ഞ കാലത്തിനിടയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. നമുക്കറിയുന്ന കാലം മുതല്ക്കുള്ള മനുഷ്യന്റെ പരിണാമത്തെ കുറിച്ച് പ്രഫസര്‍ കാള്സണ് അടുത്തിടെ 'The Universal History of Us: a 13.8-billion-year tale from the Big Bang to You' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. വലിയ രീതിയിലുള്ള മാറ്റത്തിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും മൂന്നാം ലോക മഹായുദ്ധം അത്തരം മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated.



Click it and Unblock the Notifications
