Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
2025-ല്‍ സമ്പാദ്യം ഇരട്ടിയാവും, ജന്മമാസങ്ങള് ഇതെങ്കില്‍ തലവര മാറും, ഭാഗ്യം തെളിയും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും പലരും ആദ്യം ചിന്തിക്കുന്നത് സാമ്പത്തിക അടിത്തറ ഉറപ്പാക്കണം എന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നത് പലരേയും സങ്കടത്തിലാക്കുന്നു. നല്ല ജീവിതം നയിക്കാന്‍ എപ്പോഴും സാമ്പത്തികം അനിവാര്യം തന്നെയാണ്. എന്നാല്‍ അതിനായി എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.
ഓരോ മാസത്തിനും നമ്മുടെ സാമ്പത്തിക ശീലങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്നു. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തും എന്നതാണ് ചിന്തിക്കേണ്ടത്. ഒാരോ മാസത്തില്‍ ജനിച്ചവര്‍ക്കും സമ്പത്തിന്റെ കാര്യത്തില്‍ ഓരോ നിയോഗമുണ്ട്. അനുയോജ്യമായ സാമ്പത്തിക പദ്ധതികള്‍ ഏതാണെന്നും എന്താണ് ശ്രദ്ധിക്കേണ്ടതെന്നും നമുക്ക് നോക്കാം.

ജനുവരി: ദീര്‍ഘകാല നിക്ഷേപങ്ങള്‍
ജനുവരി മാസത്തില്‍ ജനിച്ചവരെങ്കില്‍ എപ്പോഴും ദീര്‍ഘകാല നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കണം. കാരണം ഇവര്‍ ലക്ഷ്യബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വര്‍ഷം മുഴുവന്‍ സമ്പത്തിലേക്ക് എത്തുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു.
ഫെബ്രുവരി: ക്രിയേറ്റീവ് ബജറ്റിംഗ്
ഫെബ്രുവരി മാസത്തില്‍ ക്രിയേറ്റീവ് ബജറ്റിംഗിന് പ്രാധാന്യം നല്കുന്നവരായിരിക്കും എന്നതാണ് അവരുടെ പ്രത്യേകത. പലപ്പോഴും പണം ലാഭിക്കാന്‍ ഇവര്‍ നൂതനമായ വഴികള്‍ കണ്ടെത്തുന്നതില്‍ മികവ് പുലര്‍ത്തുന്നു. കൂടാതെ എപ്പോഴും പ്രയോജനകരമായ തന്ത്രങ്ങള്‍ മെനയുന്നതിലും മുന്‍പന്തിയില്‍ ആയിരിക്കും.
മാര്‍ച്ച്: റിസ്കും റിവാര്‍ഡും ബാലന്‍സ് ചെയ്യുന്നു
മാര്‍ച്ചില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ എപ്പോഴും അപകട സാധ്യതയുള്ള നിക്ഷേപങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. പലപ്പോഴും ജാഗ്രതയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കാന്‍ എന്നത് ശ്രദ്ധിക്കണം. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലൂടെയായിരിക്കും ഇവര്‍ ഇവരുടെ സമ്പാദ്യത്തിലേക്ക് എത്തുന്നത്.
ഏപ്രില്‍: സ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ഏപ്രില്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ എപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയും സുരക്ഷിതത്വവും ആഗ്രഹിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ സ്ഥിര നിക്ഷേപങ്ങളോ സര്‍ക്കാര്‍ ബോണ്ടുകളോ പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ മാത്രമാണ് ചിന്തിക്കുകയും ചെയ്യുക. കൂടാതെ എമര്‍ജന്‍സി ഫണ്ട് ഇവരുടെ കൈവശം എപ്പോഴും ഉണ്ടായിരിക്കും.
മെയ്: വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്കുന്നു
മെയ് മാസത്തില്‍ ജനിച്ചവര്‍ സാധാരണയായി ആഗ്രഹങ്ങള്‍ക്കും വളര്‍ച്ചക്കും ഒരുപോലെ ഊന്നല്‍ നല്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഉയര്‍ന്ന ആദായം നല്കുന്ന നിക്ഷേപങ്ങളിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കൂടാതെ സമ്പാദ്യ ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നത് പലപ്പോഴും കൂടുതല്‍ പ്രാധാന്യം നല്കുന്നു.
ജൂണ്‍: ഫ്ലെക്സിബിലിറ്റിക്ക് മുന്‍ഗണന നല്‍കുക
ജൂണ്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ എപ്പോഴും സാമ്പത്തിക ആസൂത്രണം മികച്ച രീതിയില്‍ ചെയ്യുന്നവരായിരിക്കും. മാറുന്ന സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള, സേവിംഗ്സ് അക്കൗണ്ടുകളിലൂടെയോ ഹ്രസ്വകാല നിക്ഷേപങ്ങളിലൂടെയോ ആണ് ഇവര്‍ പണം കണ്ടെത്തുന്നത്.
ജൂലൈ: ക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നു
ജൂലൈയില്‍ ജനിച്ചവര്‍ ക്ഷമയോടെയും സാമ്പത്തികമായി മികച്ച രീതിയിലും മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ എപ്പോഴും ക്ഷമയോടെ ക്രമേണ സമ്പാദിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. അതിനായി സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.
ഓഗസ്റ്റ്: തന്ത്രപരമായ ആസൂത്രണം
ഓഗസ്റ്റില്‍ ജനിച്ച വ്യക്തികള്‍ തന്ത്രപരമായി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്. അതിനായി അവര്‍ എല്ലാ കാര്യവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നു. പലപ്പോഴും വിശദമായ ബഡ്ജറ്റ് സൃഷ്ടിക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ബോധം ഇവര്‍ക്കുണ്ടാവുന്നു.
സെപ്റ്റംബര്‍: വിശദമായ ശ്രദ്ധ
സെപ്തംബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ സാമ്പത്തിക കാര്യങ്ങള്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യുന്നു. അത് വഴി മാത്രമേ അവര്‍ പണം ചിലവാക്കുകയും ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. ബജറ്റിന് അനുസരിച്ച് മാത്രമായിരിക്കും അവരുടെ ചിലവുകളും.
ഒക്ടോബര്‍: ആസ്വാദനവും സമ്പാദ്യവും സന്തുലിതമാക്കുന്നു
ഒക്ടോബറില്‍ ജനിച്ച ആളുകള്‍ പലപ്പോഴും ജീവിതം ആസ്വദിക്കുന്നതിനും പണം ലാഭിക്കുന്നതിനും വേണ്ടി ശ്രമിക്കുന്നു. ഇത് ഇവര്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. എപ്പോഴും അച്ചടക്കത്തോടെയുള്ള ഒരു സേവിംഗ്സ് പ്ലാന്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമാണ് ഇവര്‍ ചിലവാക്കുന്നത്.
നവംബര്‍: അവസരങ്ങള്‍ ഉണ്ടാക്കുന്നു
നവംബറില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും വിപണികളോ കുറച്ച് കൂടി അഡ്വാന്‍സ്ഡ് ആയ നിക്ഷേപ ഓപ്ഷനുകളോ സ്വീകരിച്ചേക്കാം. മാത്രമല്ല അപകടസാധ്യതയെ കണക്കാക്കിയാണ് ഇവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും.
ഡിസംബര്‍: നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു
ഡിസംബറില്‍ ജനിച്ച വ്യക്തികളുടെ സാമ്പത്തിക ശീലങ്ങള്‍ എപ്പോഴും അവലോകനം ചെയ്യപ്പെട്ടതായിരിക്കും. മാത്രമല്ല പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിനും അവര്‍ ശ്രമിക്കുന്നു. അതോടൊപ്പം വര്‍ഷം തോറും അവരുടെ സാമ്പത്തിക പുരോഗതി വിലയിരുത്തുന്നതിലൂടെയും തുടര്‍ച്ചയായ വിജയം ഉറപ്പാക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നതിനും അവര്‍ തയ്യാറാവുന്നു.



Click it and Unblock the Notifications