Latest Updates
-
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
കരിയറില്‍ ശത്രുക്കള്‍ പോലും കൈയ്യടിക്കും ജയം സ്വന്തമാക്കും, ധനവും ഉയര്‍ച്ചയും നാള്‍ക്കുനാള്‍
നിങ്ങള്‍ ജനിച്ച മാസം നോക്കിയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. അതില്‍ എത്രത്തോളം ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു എന്ന കാര്യം പോലും മനസ്സിലാക്കാന്‍ സാധിക്കുന്നു. ജനിച്ച മാസത്തെ അടയാളപ്പെടുത്തുമ്പോള്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളും എന്തൊക്കെ നേട്ടങ്ങളുമാണ് ഉണ്ടാവുന്നത് എന്നത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് ധനനേട്ടത്തിലും കരിയറിന്‍െ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമാവുന്നു.
ജനിച്ച മാസം നിങ്ങളുടെ കരിയറിനേയും വിജയത്തേയും എത്രത്തോളം സ്വാധീനിക്കും എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും നമ്മള് വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

ജനുവരി
നിങ്ങള്‍ ജനുവരി മാസത്തില്‍ ജനിച്ച ഒരു വ്യക്തിയാണോ? എന്നാല്‍ ഇവര്‍ വളരെയധികം കഠിനാധ്വാനികളായിരിക്കും. മാത്രമല്ല ഇവര്‍ക്ക് ലീഡ് ചെയ്യുന്ന ഏത് റോളും ജീവിതത്തില്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഐടി സംബന്ധമായ ജോലിയില്‍ തിളങ്ങുന്നവരായിരിക്കും ഇവര്‍. എന്ന് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരെങ്കിലും ഈ ജോലിയില്‍ അത് ലഭിക്കണം എന്നില്ല.
ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് സര്‍ഗ്ഗാത്മകത കൂടുതലായിരിക്കും. കലാപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത്രയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാസമാണ് ഫെബ്രുവരി മാസക്കാര്‍ക്ക് എന്നതില്‍ സംശയം വേണ്ട.
മാര്‍ച്ച്
നിങ്ങളുടെ ജനനം മാര്‍ച്ച് മാസത്തിലെങ്കില്‍ ഇവര്‍ക്ക് മറ്റുള്ളവരോട് പ്രത്യേകം സഹാനുഭൂതിയും സ്നേഹവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അവരെ സഹായിക്കുക എന്ന ചിന്ത എപ്പോഴും നിലനില്ക്കും. ഇവര്‍ ആരോഗ്യ രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു. അത് കൂടാതെ സാമൂഹ്യക്ഷേമ രംഗത്തുള്ള ഇവരുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടത് തന്നെയാണ്.
ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ച വ്യക്തിയെങ്കില്‍ ഇവര്‍ പലപ്പോഴും കായിക മേഖലകളില്‍ കൂടുതല്‍ താല്‍പ്പര്യമുള്ള വ്യക്തികളായിരിക്കും. അതുകൊണ്ട് തന്നെ പ്രത്യേക നേട്ടങ്ങളും വിജയവും കരിയറില്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. ഏപ്രില്‍ മാസത്തില്‍ ജനിച്ചവില് അതുകൊണ്ട് തന്നെ മത്സരബോധം ഉണ്ടാവുന്നതിനാല്‍ തൊഴില്‍ മേഖലയിലും ഇവര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
മേയ്
മേയ് മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും പല കാര്യത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല എന്ത് കരിയറില്‍ ഉറച്ച് നില്‍ക്കണം എന്നത് ഇവര്‍ക്ക് പലപ്പോഴും അറിയാനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഏത് കരിയര്‍ തിരഞ്ഞെടുക്കണം എന്നത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു ചോദ്യമായിരിക്കും ഇവര്‍ക്ക്.
ജൂണ്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യത്തിലും അല്പം കരുതല്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അധ്യാപനത്തിലും അല്ലെങ്കില്‍ കൗണ്‍സിലിംഗ് തൊഴിലുകളിലോ ഇവര്‍ ശോഭിക്കുന്നു. ജീവിതത്തില്‍ ഇത് വഴി മികവ് പുലര്‍ത്തുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നവര്‍ തന്നെയാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍.
ജൂലൈ
ജൂലൈ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് വളരെയധികം സംരക്ഷണബോധവും കാര്യങ്ങളെക്കുറിച്ചുള്ള അവബോധവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ നിയമനിര്‍മ്മാണത്തിലോ സുരക്ഷയിലോ ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യവും കരിയറും. അതുകൊണ്ട് തന്നെ ഈ മാസത്തില്‍ ജനിച്ചവര്‍ വളരെയധികം നേട്ടങ്ങളും കരസ്ഥമാക്കുന്നു.
ഓഗസ്റ്റ്
ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസവും ക്ഷമയും വളരെയധികം കൂടുതലാണ്. ഇത് ഇവരുടെ ജീവിതത്തില്‍ എത്രത്തോളം സന്തോഷം നല്കുന്നു എന്നത് അവരുടെ കരിയര്‍ വഴി മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ പബ്ലിക് റിലേഷന്‍, വിനോദ സഞ്ചാര മേഖല എന്നിവിടങ്ങളില്‍ ഇവര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും അഗാധമായ ചിന്തയും ഏത് കാര്യവും വിശകലനം ചെയ്യുന്ന സ്വഭാവവും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവര്‍ തിരഞ്ഞെടുക്കുന്ന മേഖല എന്ന് പറയുന്നത് ഗവേഷണവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ ധനകാര്യവുമായി ബന്ധപ്പെട്ടതോ ആയിരിക്കാം.
ഒക്ടോബര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ആളുകളുമായി നല്ല രീതിയില്‍ ഇടപെടുന്നതിനും നയതന്ത്രപരമായ സ്വാധീനം ചെലുത്തുന്നതിനും താല്‍പ്പര്യം കൂടുതലായിരിക്കാം. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും ഒരു ചര്‍ച്ചയെ നയിക്കുന്നതിലേക്കോ നയതന്ത്ര മേഖലയിലോ കരിയര്‍ കണ്ടെത്തി വിജയിക്കുന്നു.
നവംബര്‍
നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും തന്നെയാണ് വേറിട്ട് നിര്‍ത്തുന്നത്. കൂടാതെ ഇവര്‍ മികച്ച സംരംഭകരുമായിരിക്കും. അതുകൊണ്ട് ശാസ്ത്രഗവേഷണ കാര്യങ്ങളിലോ ബിസിനസിലോ ഇവര്‍ മുന്നിലെത്തുന്നു. അതില്‍ വിജയിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഇവര്‍ക്കുണ്ട്.
ഡിസംബര്‍
ഡിസംബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ശക്തമായ നര്‍മ്മബോധം ഉണ്ടായിരിക്കും. കൂടാതെ ഇവര്‍ക്ക് ഏത് കാര്യത്തിലും ശുഭാപ്തി വിശ്വാസവും കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ ഇവര്‍ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട മേഖലയിലോ അല്ലെങ്കില്‍ ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ട മേഖലയിലോ ജോലി ചെയ്യുന്നു. അതിലൂടെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications