Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പെട്ടെന്ന് തീരുന്ന ചാര്‍ജ്, ചൂടാകല്‍.. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ ലക്ഷണം ശ്രദ്ധിക്കൂ
സ്മാര്‍ട്ട്ഫോണ്‍ എന്നത് ഇന്ന് നമ്മുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകവും ശരീരത്തിലെ ഒരു അവയവം പോലെയും ആയി കഴിഞ്ഞിരിക്കുന്നു. വിദ്യാഭാസം, തൊഴില്‍, ബാങ്കിംഗ്, ആരോഗ്യം എന്ന് വേണ്ട സമസ്ത മേഖലകളിലും മൊബൈല്‍ ഫോണ്‍ എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറി. നമ്മുടെ സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന രഹസ്യ സൂക്ഷിപ്പുകാരന്‍ കൂടിയായ മൊബൈല്‍ ഫോണ്‍ തന്നെ നമ്മുടെ രഹസ്യങ്ങളുടെ തകോല്‍ ആയാലോ ? എല്ലാ രഹസ്യങ്ങളും ഒറ്റയടിക്ക് ലഭിക്കുന്ന ഈ കുഞ്ഞന്‍ താക്കോല്‍ കൊണ്ട് നമ്മെ ബ്ലാക്ക്മെയില്‍ ചെയ്താലോ ? ഇങ്ങനെ ബ്ലാക്ക്മെയില്‍ ചെയ്യാനും നമ്മുടെ രഹസ്യങ്ങളും സമ്പാദ്യങ്ങളും മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ നമ്മുടെ ശ്രദ്ധ കാരണമായാലോ ?
പുറമേ നിനുള്ള ഒരു ആപ്പ് പോലും ഇന്‍സ്റ്റാള്‍ ചെയ്യാത്ത, VPN ഉള്‍പടെയുള്ള സുരക്ഷ മുന്‍കരുതല്‍ എടുത്ത, ഇത്തരം സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കൃത്യമായ അവബോധമുള്ള നിങ്ങള്‍ സുരക്ഷിതരാണെന്ന് കരുതി സമാധാനത്തോടെയിരിക്കുകയാണോ ? എങ്കില്‍ സൂക്ഷിക്കുക ഏറ്റവും ജാഗ്രത പുലർത്തുന്നവർക്ക് പോലും സൈബർ കുറ്റവാളികളുടെ പിടിയിൽ അകപ്പെട്ടേക്കാം. ദൈനംദിന ജോലികൾ ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് ഫോണുകളില്‍ "ഡിജിറ്റൽ ശുചിത്വം" ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ലൊക്കേഷനും ഓൺലൈൻ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യുന്നതിന് ഹാക്കർമാര്‍ ഫോണിലെ ചില സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുതിയെക്കാം, പെഗാസസ് പോലെ പൊതുപ്രവര്‍ത്തകരും, പത്രപ്രവർത്തകരും ഡാറ്റാ ലംഘനങ്ങൾക്ക് ഇരയാകുന്നു.

ഇങ്ങനെ ചെയ്യുന്നത് അതീവ ബുദ്ധിമാന്മാരായ ഹാക്കര്‍മാര്‍ തന്നെ ആകണം എന്നില്ല. പൊതുവേ ആപ്പിള്‍ ഉപഭോക്താക്കള്‍ ആൻഡ്രോയിഡ് ഫോണുകലെ കളിയാക്കി പറയുന്നത് സുരക്ഷാ വീഴ്ചകളുടെ കാര്യത്തില്‍ ആണെങ്കിലും ആൻഡ്രോയിഡ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെങ്കിലും, iOS സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. അതിനാല്‍ തന്നെ എല്ലാവരും സൈബര്‍ സുരക്ഷയെ കുറിച്ച് ബോധാവാന്മാരായിരിക്കെണ്ടത് അത്യാവശ്യമാണ്. അതിനാല്‍ നിങ്ങളുടെ ഫോണുകള്‍ ഹക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കുവാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ :
വേഗത്തിലുള്ള ബാറ്ററി ഉപഭോഗം :
നിങ്ങളുടെ ഫോൺ ഹക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ / ആപ്പുകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ആദ്യത്തേതും എളുപ്പമുള്ളതുമായ മാർഗ്ഗം ബാറ്ററി ശ്രദ്ധിക്കുക എന്നതാണ്. ഇടയ്‌ക്കിടെ ഫോൺ ചാർജ് ചെയ്യേണ്ടിവരുമ്പോഴോ, ഫോണിന്റെ ബാറ്ററി പതിവിലും വേഗത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെങ്കിലോ, ഏതെങ്കിലും ആപ്പുകളോ സോഫ്റ്റ്വെയാരോ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിലെ സാധ്യത തള്ളിക്കളയുവാന്‍ സാധിക്കില്ല. ചില ആപ്പുകള്‍ ബാക്ക് ഗ്രൌണ്ടിലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോണ്‍ ഒരു വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കുക.
ഫോൺ അമിതമായി ചൂടാകുന്നു :
ഗെയിമിംഗ് അല്ലെങ്കിൽ സിനിമ കാണൽ പോലുള്ള നീണ്ട ഉപയോഗ ഫലമായി ഫോണുകൾ ചൂടാകുന്നത് സ്വാഭാവികമാണ്. പക്ഷെ നിങ്ങൾ ഒന്നും ചെയ്യാതെ തന്നെ നിങ്ങളുടെ ഫോൺ ചൂടാകുന്നുണ്ടെങ്കിൽ, ഹാക്കർമാർ നിങ്ങളുടെ ഫോൺ നിയന്ത്രിക്കുന്നതിന്‍റെ തെളിവായി ഇതിനെ കാണാവുന്നതാണ്.
ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിലെ അസാധാരണ പ്രവർത്തനം :
ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ Facebook, Instagram എന്നിവ പോലുള്ള ആപ്പുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളുടെ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ ചെയ്യാതെ ഇവയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു എങ്കില്‍ ഹാക്കിംഗ് നടന്നതായി അനുമാനിക്കാവുന്നതാണ്.
ഫോൺ സ്ലോ ആകുന്നു :
നിങ്ങളുടെ സ്മാർട്ട്ഫോൺ പെട്ടെന്ന് സ്ലോ ആകുന്നതോ ബാറ്ററി / മെമ്മറി എന്നിവ കൂടുതല്‍ ഉപയോഗിക്കുനതോ ആയി നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു എങ്കില്‍ ഹാക്കിംഗ് അല്ലെങ്കില്‍ ഏതെങ്കിലും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കാം.
വിചിത്രമായി പ്രവർത്തിക്കുന്ന ഫോണ്‍ :
നിങ്ങളുടെ ഫോൺ വിചിത്രമായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങുന്ന സമയങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ആപ്പുകൾ ഇടയ്ക്കിടെ ക്രാഷ് ചെയ്യുകയോ ലോഡുചെയ്യുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നത് പോലെ. ക്രമരഹിതമായ റീബൂട്ടുകളും ഷട്ട്ഡൗണുകളും ഉണ്ടാകുന്നു എങ്കില്‍ ഇതെങ്കിളും വൈറസ് / മാല്‍വെയറുകളുടെ സാനിധ്യം ഉറപ്പിക്കവുന്നതാണ്.
വിചിത്രമായ പോപ്പ്-അപ്പുകൾ
വ്യാജ വൈറസ് അലേർട്ടുകൾക്കും മറ്റ് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾക്കുമായി നിങ്ങൾക്ക് പുഷ് അറിയിപ്പുകൾ ലഭിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഹാക്കിംഗ് നടക്കുവാനുള്ള സാധ്യതയോ അല്ലെങ്കില്‍ ഏതെങ്കിലും മാല്‍വെയറുകള്‍ പ്രവര്‍ത്തിക്കുന്നതായോ മനസ്സിലാക്കാം. അത്തരം അറിയിപ്പുകളിലോ സന്ദേശങ്ങളിലോ ടാപ്പ് ചെയ്യുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തും.
അസാധാരണമായ ആപ്പുകള്‍ :
സാധാരണയായി നാം ഉപയോഗിക്കുന്ന ആപ്പുകള്‍ അല്ലാതെ നിങ്ങളുടെ അറിവോ സംമധാമോ ഇല്ലാതെ ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതായോ, ഡൌണ്‍ ലോഡ് ചെയ്തതായോ കാണുന്നുവേങ്കിലോ, അവയുടെ സാനിധ്യം നിങ്ങള്‍ക്ക് മനസ്സിലാകുന്നുവെന്കിലോ സ്‌മാർട്ട്‌ഫോണിന്റെ ആപ്പ് ലിസ്‌റ്റ് പരിശോധിച്ച് സ്‌പൈവെയർ ആയവയെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് സ്പെല്ലിംഗ്, ഡെവലപ്പർ വിവരങ്ങൾ, ആപ്പിന്റെ വിവരണം എന്നിവ പരിശോധിക്കുക.
മൊബൈൽ ഡാറ്റ ഉപയോഗത്തിൽ വർദ്ധനവ് :
നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗം പെട്ടെന്ന് വർദ്ധിച്ചിട്ടുണ്ടോ എന്നും സാധാരണയേക്കാൾ കൂടുതലാണോ എന്നും പരിശോധിക്കുക. വൈറസ് അടങ്ങിയ ആപ്പുകളോ സോഫ്‌റ്റ്‌വെയറോ നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗിച്ചേക്കാം.
ഗാലറിയിലെ അസ്വാഭാവിക ചിത്രങ്ങള്‍ :
നിങ്ങളുടെ ഫോണിൽ നിന്ന് പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഫോട്ടോകൾ നീക്കം ചെയ്യുന്നത് നല്ല രീതിയാണ്. എന്നാൽ നിങ്ങൾ എടുത്തതായി ഓർക്കാത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഗാലറിയിൽ കണ്ടാൽ, നിങ്ങളുടെ ക്യാമറയിൽ ആർക്കെങ്കിലും നിയന്ത്രണം ഉണ്ടായിരിക്കാം എന്നതിന്റെ സൂചനയായിരിക്കാം എന്നതിനാല്‍ ജാഗ്രത പാലിക്കുക. അതുപോലെ, നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ് പെട്ടെന്ന് ഓണാക്കിയാൽ, ആരെങ്കിലും നിങ്ങളുടെ ഉപകരണം വിദൂരമായി നിയന്ത്രിക്കുന്നത് കൊണ്ടായിരിക്കും എനും മനസ്സിലാക്കുക.
ടെക്‌സ്‌റ്റു മെസ്സേജുകളും കോൾ ലോഗുകളും പരിശോധിക്കുക :
വിചിത്രമായ ചിഹ്നങ്ങളും പ്രതീക അക്ഷരങ്ങളും അടങ്ങിയ സന്ദേശങ്ങളോ നിങ്ങൾ ചെയ്യാത്ത കോളുകളോ നിങ്ങളുടെ ലിസ്റ്റില്‍ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായിരിക്കുവാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
