Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
എന്നും സന്തോഷമുണ്ടാകാന്‍ ഒരു വ്യക്തിയില്‍ ഉണ്ടായിരിക്കേണ്ട രണ്ടേ രണ്ട് ഗുണങ്ങള്‍ ഇവയാണ്
ജീവിതത്തില്‍ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഈ വാചകം അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. തീയറ്റില്‍ സിനിമ കാണാന്‍ പോകുമ്പോഴെല്ലാം നമ്മള് കേള്‍ക്കുന്നതാണിത്. പക്ഷേ അതൊരു തമാശക്കാര്യം അല്ല. ജീവിതത്തില്‍ നമ്മളെല്ലാം തേടുന്നത് സന്തോഷമാണ്. ജീവിതത്തില്‍ വേണ്ടതെന്താണെന്ന് ചോദിച്ചാല്‍, സന്തോഷമെന്ന ഉത്തരം പറയുന്നവരായിരിക്കും കൂടുതല്‍.

പക്ഷേ സന്തോഷം ആപേക്ഷികമാണ്. ഓരോരുത്തരും സന്തോഷത്തിന് നല്കുന്ന നിര്‍വ്വചനങ്ങള്‍ പലതാണ്. പലര്‍ക്കും പലതാണ് സന്തോഷമെങ്കിലും അതിന് പൊതുവായ ചില സ്വഭാവങ്ങളുണ്ട്. 'Motivation and Emotion' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സന്തോഷത്തിന്റെ സങ്കീര്‍ണ്ണ വശങ്ങളിലേക്ക് കടന്നുചെന്നിരുന്നു. സന്തോഷത്തിന്റെ രണ്ട് നെടുംതൂണുകളും ആ പഠനത്തില്‍ കണ്ടെത്തി. ആ രണ്ട് നെടുംതൂണുകള്‍ എന്താണെന്നും അവയിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നും നോക്കാം.
അഭിനിവേശവും സ്വയം നിയന്ത്രണവുമാണ് സന്തോഷത്തെ നിര്‍വ്വചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗുണങ്ങള്‍. ഒരാളുടെ സന്തോഷം ഈ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എങ്ങനെയാണ് ഈ രണ്ട് ഗുണങ്ങള്‍ സ്വന്തമാക്കുകയെന്നറിയാം.
അഭിനിവേശം
എപ്പോഴും സന്തോഷത്തോടെ കാണപ്പെടുന്ന ആളുകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്നവയോടും ഇഷ്ടപ്പെടാത്തവയോടും കൃത്യതയുള്ള ഒരു സമീപനമുണ്ടായിരിക്കും. എന്തെങ്കിലും ഒന്നിനോട് തീവ്രമായ സ്നേഹമോ അഭിനിവേശമോ ഉണ്ടാകുമ്പോഴാണ് നമുക്ക് സന്തോഷമുണ്ടാകുന്നത്. സന്തോഷമുള്ള ആളുകള്‍ അവര്‍ക്ക് സന്തോഷം നല്കുന്ന, നിര്‍വൃതി നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ആത്മാര്‍ത്ഥതയോടെയാണ്. അത് വിനോദമാണെങ്കിലും, ബന്ധങ്ങളാണെങ്കിലും ജോലിയാണെങ്കിലും. ചുരുക്കത്തില്‍ നമ്മുടെ മനസ്സ് നിറയ്ക്കുന്ന, സംതൃപ്തി നല്കുന്ന കാര്യങ്ങള്‍ നമ്മള് തുടരണം.
ജീവിതത്തില്‍ നമുക്ക് അഭിനിവേശം വളര്‍ത്തിയെടുക്കാനും കഴിയും. പക്ഷേ ഇത് വളരെ സന്തുലിതമായി, അടിച്ചേല്‍പ്പിക്കാതെ, ആരോഗ്യപരമായി ജീവിതത്തിലെ മറ്റ് ഘടകങ്ങള്‍ക്കൊപ്പം ചേര്‍ക്കണം. അഭിനിവേശം ഒരിക്കലും നമ്മുടെ ജീവിതത്തെ മുഴുവനായി ചോര്‍ത്തിയെടുക്കുന്ന ഒഴിയാബാധയായി മാറരുത്. അഭിനിവേശം സത്യസന്ധമായിരിക്കണം. സ്വയം തെളിയിക്കുന്നതിന് വേണ്ടിയുള്ള ഒന്നാകരുത്. സന്തോഷത്തെ മത്സരിക്കുന്നതിനുള്ള ഉപാധിയാക്കരുത്. അഭിനിവേശം തലക്കുപിടിച്ചാല്‍ ജീവിതം അതില്‍ എരിഞ്ഞുപോകും. പുറത്തുള്ളവരുടെ മതിപ്പോ വിലയോ പിടിച്ചുപറ്റുന്നതിന് വേണ്ടി അഭിനിവേശം കാണിക്കുന്നതിലൂടെ ഉണ്ടാകുന്ന സന്തോഷം നിലനില്‍ക്കുന്നതല്ല, അത് അധികം വൈകാതെ കയ്പ്പുള്ള ഒന്നായി മാറും. ദീര്‍ഘകാല സന്തോഷത്തിനായി വളരെ സത്യസന്ധമായ, സന്തുലിതമായ, മൂഡിനെയും മൊത്തത്തിലുള്ള ക്ഷേമത്തെയും പോസിറ്റീവ് ആയി ബാധിക്കുന്ന അഭിനിവേശം വളര്‍ത്തിയെടുക്കുക.
സ്വയം-നിയന്ത്രണം
നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വഭാവത്തെയും നിയന്ത്രിക്കാനുള്ള കഴിവാണ് സ്വയം നിയന്ത്രണം. സ്വയം നിയന്ത്രണത്തിലൂടെ നമ്മുടെ കൂടുതല്‍ മെച്ചപ്പെട്ട സ്വത്വമാണ് നമ്മള് പ്രകടിപ്പിക്കുന്നത്. ഈ നിയന്ത്രണം നമ്മുടെ ഉള്ളില്‍ നിന്ന് വരുന്നതാകണം. മറ്റൊരാളോ മറ്റ് ഘടകങ്ങളോ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത്. സാര്‍വ്വലൗകികമായ, എല്ലാ അവസ്ഥകളിലും ഒത്തുപോകുന്ന ഒരു വികാരം ആര്‍ക്കുമില്ല. സന്തോഷമുള്ള ആളുകള്‍ക്ക് പോലും അവര്‍ക്കിഷ്ടമല്ലാത്തതും ആസ്വദിക്കാത്തതുമായ കാര്യങ്ങളുണ്ട്. ഇഷ്ടമില്ലാത്ത, ആസ്വദിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് ജോലിയായാലും ബന്ധമായാലും വര്‍ത്തമാനമായാലും.
സന്തോഷമുള്ള ആളുകള്‍ അധികം സന്തോഷം നല്‍കാത്ത കാര്യങ്ങളെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി കണ്ടും ബാധ്യതയായി കണ്ടും ചെയ്തുതീര്‍ക്കും. കാരണം അവര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയും. സന്തോഷമുള്ള ആളുകള്‍ എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നവരൊന്നുമല്ല. എല്ലാത്തിനോടും ഒരേ അഭിനിവേശം അവര്‍ക്ക് ഉണ്ടായിരിക്കില്ല. പകരം അഭിനിവേശമുള്ള കാര്യങ്ങള്‍ അവര്‍ ഏറെ ആസ്വദിച്ച് ചെയ്യുകയും അല്ലാത്തവ ഒരു ഉത്തരവാദിത്തമായി കണ്ട് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യാന്‍ സ്വയം നിയന്ത്രണം കൂടിയേ തീരു. ജീവിതത്തില്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സന്തോഷത്തോടെ ഇരിക്കാനും അത് ആവശ്യമാണ്.



Click it and Unblock the Notifications
