Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മനഃസമാധാനത്തിനും സന്തോഷത്തിനും ഉല്പ്പാദനക്ഷമതയ്ക്കും അകത്തളങ്ങളില് വേണം ചെടികള്
വീട്ടിനുള്ളിലും ഓഫീനുള്ളിലുമെല്ലാം ഇന്ന് ആളുകള് ചെടികള് വെക്കാറുണ്ട്. പക്ഷേ അലങ്കാരത്തിന്റെ ഭാഗമായി മാത്രമാണോ ചെടികള് വെക്കുന്നത്. അല്ല, വീട്ടിനുള്ളിലെ ചെടികള് മനുഷ്യരുടെ ചിന്തകളെയും മനസ്സിനെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ബയോഫീലിയ
ജീവനുള്ള വസ്തുക്കളോടുള്ള ഇഷ്ടം ബയോഫീലിയ എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിയോട് അടുപ്പമുണ്ടാക്കാനുള്ള അതിയായ ആഗ്രഹമാണത്. പ്രകൃതിഭംഗി തുളുമ്പുന്ന, പച്ചപ്പുള്ള ഇടങ്ങളില് ചെല്ലുമ്പോള് ആളുകള് സന്തോഷം തോന്നുന്നതും സമാധാനം അനുഭവപ്പെടുന്നതും ബയോഫീലിയ കാരണമാണ്. അകത്തളങ്ങളിലേക്ക് ചെടികളെ കൊണ്ടുവന്നാലും ഇത്തരത്തില് മനുഷ്യര്ക്ക് സന്തോഷവും സമാധാനവും ലഭിക്കും. അതുകൊണ്ടാണ് ആളുകള് ഇന്നത്തെ കാലത്ത് വീടിനുള്ളിലും ഓഫീസിനുള്ളിലുമെല്ലാം ചെടികള് വളര്ത്തുന്നത്.
ഈ സിദ്ധാന്തത്തെ പിന്താങ്ങുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്. അതിലൊരു പഠനം പറയുന്നത് വളരെ സാധാരണമായ ഒരു ഓഫീസ് അന്തരീക്ഷത്തില് ചെടികള് കൊണ്ടുവന്നുവെച്ചാല് ജീവനക്കാരുടെ ഉല്പ്പാദനക്ഷമത 15 ശതമാനത്തോളം വര്ധിക്കുമെന്നാണ്.
ജോലിസ്ഥലത്ത് പച്ചപ്പ് ഉണ്ടായാലുള്ള ഗുണങ്ങള്
ഓഫീസ് അന്തരീക്ഷത്തിലേക്ക് ചെടികളെ കൊണ്ടുവന്നാല് അത് തൊഴിലാളികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന് സഹായിക്കുമെന്നതാണ് ചെടികളെ കൊണ്ടുള്ള പ്രധാനനേട്ടങ്ങളില് ഒന്ന്. കണ്ണുകള്ക്ക് കുളിര്മ്മ നല്കുക മാത്രമല്ല, ചെടികള് പ്രകൃതിയോട് അടുക്കാനുള്ള മനുഷ്യന്റെ ആഗ്രഹം സഫലമാക്കുന്നു. തലച്ചോറിനെ പ്രശാന്തമാക്കാനും പോസിറ്റിവിറ്റി പകരാനും ശരീരത്തിന് ഉന്മേഷവും ക്ഷേമവു നല്കാനും ചെടികളുടെ സാന്നിധ്യത്തിലൂടെ സാധിക്കുന്നു.
ഏകാഗ്രത വര്ധിപ്പിക്കുന്നു
ചെടികള്ക്ക് അകത്തളങ്ങളിലെ ശബ്ദമലിനീകരണം കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിലൂടെ ഓഫീസിലെ പലവിധ ശബ്ദങ്ങള് കാരണം ആളുകളുടെ ഏകാഗ്രത നശിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. സമാധാനമുള്ള, ഏകാഗ്രതയുള്ള അന്തരീക്ഷം ലഭ്യമാകുന്നു.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നതാണ് അകത്തളങ്ങളില് ചെടികള് വെക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം. ചെടികള് വായുവിലേക്ക് ഈര്പ്പം പുറത്തുവിടുന്നു. അങ്ങനെ അന്തരീക്ഷ സാന്ദ്രത വര്ധിക്കുകയും വരണ്ട വായു മൂലമുള്ള പലവിധ ആരോഗ്യപ്രശ്നങ്ങള് തടയുകയും ചെയ്യുന്നു. വരണ്ട വായു അസ്വസ്ഥതയും മാനസിക പിരിമുറുക്കവും തലവേദന, കണ്ണ് ഡ്രൈ ആകുക പോലുള്ള ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
വായുശുദ്ധീകരിക്കുക എന്ന ജോലി കൂടി ചെടികള് ചെയ്യുന്നുണ്ട്. ചെടികള് വായുവിനെ വിഷാംശവും പ്രകാശസംശ്ലേഷണ സമയത്ത് കാര്ബണ് ഡയോക്സൈഡും വലിച്ചെടുക്കുകയും ഓക്സിജന് പുറത്തുവിടുകയും ചെയ്യുന്നു. ശുദ്ധമായ, ഓക്സിജന് പൂരിതമായ വായു തലച്ചോറിന്റെ പ്രവര്ത്തനങ്ങള് മെച്ചപ്പെടാനും ഏകാഗ്രത വര്ധിക്കാനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
