Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
പങ്കാളിയുമായി പതിവായി വഴക്ക്, 2024ല്‍ ദാമ്പത്യം തകിടംമറിയുന്ന 7 രാശിക്കാര്‍
പുതുവര്‍ഷത്തിനായി ഇനി ഏതാനും നാളുകള്‍ മാത്രം. 2024 പുതുവര്‍ഷത്തിന്റെ വരവോടെ ഏവരുടെയും മനസ്സില്‍ പുതിയ പ്രതീക്ഷകളും അഭിലാഷങ്ങളും പൂവണിയാന്‍ തുടങ്ങുന്നു. പുതുവര്‍ഷത്തിനായി നിങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കാം. പുതുവര്‍ഷം ചിലര്‍ക്ക് സന്തോഷം നല്‍കുമെങ്കിലും ചിലപ്പോള്‍ അത് ചിലരുടെ ജീവിതത്തില്‍ സങ്കടങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും കാരണമാകുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ വിവാഹ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അവസാന ശ്വാസം വരെ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതുണ്ടെന്നും പറയപ്പെടുന്നു.
പങ്കാളിയുമായുള്ള ബന്ധം സുസ്ഥിരവും മധുരവുമുള്ളതായിരിക്കണമെന്നും അതിന് സ്നേഹത്തിന്റെ സുഗന്ധം ഉണ്ടായിരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, എല്ലാ സമയത്തും ഇത് ഒരേപോലെയായിരിക്കില്ലെന്ന് ജ്യോതിഷം പറയുന്നു. ജ്യോതിഷപ്രകാരം 2024 വര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദാമ്പത്യ ജീവിതത്തില്‍ അല്പം കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
2024 ലെ ജാതകം അനുസരിച്ച് മിഥുന രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ ആരംഭം മുതല്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയുടെ പെരുമാറ്റത്തില്‍ കോപം ഉയര്‍ന്നേക്കാം, ഇത് ചെറിയ കാര്യങ്ങളില്‍ പങ്കാളിയുമായി വഴക്കിടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പങ്കാളിയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. വഴക്കിന് സാധ്യതയുള്ളതിനാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിങ്ങളുടെ സംസാരം പ്രത്യേകം ശ്രദ്ധിക്കുക.
കര്‍ക്കിടകം
വര്‍ഷത്തിന്റെ തുടക്കത്തില്‍, കര്‍ക്കടക രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. ഈ കാലയളവില്‍ ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയും പിരിമുറുക്കവും ഉണ്ടാകാം. ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. സ്വയം നിയന്ത്രിക്കാന്‍ നിങ്ങള്‍ കഠിനമായി ശ്രമിക്കണം. ഈ വര്‍ഷം നിങ്ങളുടെ ദാമ്പത്യത്തില്‍ പലര്‍ക്കും വിവാഹമോചനത്തിനും സാധ്യതയുണ്ട്, അതിനാല്‍ അതിനെക്കുറിച്ച് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും ഗുരുതരമായേക്കാം. ഓഗസ്റ്റ് മാസത്തിനു ശേഷമുള്ള സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് അല്‍പ്പം അനുകൂലമായിരിക്കും.
ചിങ്ങം
2024-ലെ നിങ്ങളുടെ ജാതകം സൂചിപ്പിക്കുന്നത് നിങ്ങളുടെ ഇണയുമായി പതിവായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നാണ്. കൂടാതെ നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനാല്‍ നിരാശ തോന്നിയേക്കാം. നിങ്ങളുടെ ഇണയുടെ ആരോഗ്യനില വഷളാകുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അല്പം വേദന ഉണ്ടാക്കിയേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫെബ്രുവരി മാസം നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും.
കന്നി
2024-ന്റെ ആരംഭം കന്നിരാശിക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ബന്ധത്തില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറും. ഈ വര്‍ഷം വിവിധ തരത്തിലുള്ള പ്രശ്നസാഹചര്യങ്ങള് ഉണ്ടാകാം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വിവാഹ ജീവിതത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പക്ഷേ ജൂണ്‍ മാസത്തിനുശേഷം ബന്ധം മെച്ചപ്പെടും.
ധനു
ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിന് വര്‍ഷത്തിന്റെ ആരംഭം അല്‍പ്പം ദുര്‍ബലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം ആക്രമണാത്മകത ഉണ്ടായിരിക്കാം. മാര്‍ച്ച് വരെയുള്ള സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും, ഈ കാലയളവില്‍ പങ്കാളിയുടെ ആരോഗ്യവും മോശമാകും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ക്കിടയില്‍ സന്തോഷവും സ്നേഹവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.
കുംഭം
2024 ലെ ജാതകം അനുസരിച്ച്, ഏഴാം ഭാവത്തില്‍ ശനിയുടെയോ ശനി ദേവന്റെയോ ദര്‍ശനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകും. ശനി കുംഭ രാശിക്കാരെ പരീക്ഷിക്കുകയും ബന്ധത്തെക്കുറിച്ച് നിങ്ങള്‍ എത്രത്തോളം സത്യമാണെന്നും നിരീക്ഷിക്കും. ദാമ്പത്യത്തില്‍ നിങ്ങള്‍ക്ക് പലവിധ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കണം.
മീനം
വര്‍ഷത്തിന്റെ തുടക്കത്തില്‍, മീനം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയും തെറ്റിദ്ധാരണയും ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, ബന്ധത്തിലുടനീളം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിക്കൊപ്പം മതിയായ സമയം ചെലവഴിക്കുകയും പരസ്പരം പ്രശ്നങ്ങള്‍ ശ്രദ്ധിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications