Latest Updates
-
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
Holi 2025: ധനലാഭം, ഐശ്വര്യം, പ്രമോഷന്: 2025-ല്‍ സര്‍വ്വസൗഭാഗ്യം നല്‍കും ഭാഗ്യനിറങ്ങള്‍, നിങ്ങളുടേത് ഏത്?
Holi 2025: ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കപ്പെടുന്നത് മാര്‍ച്ച് 14 വെള്ളിയാഴ്ചയാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തിന്റെ കൂടെ തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും എല്ലാ ദോഷങ്ങളേയും ഈ ദിനത്തോടെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഗ്രഹമാറ്റവും ദശാസന്ധിയും എല്ലാം നിങ്ങള്‍ ധരിക്കുന്ന നിറങ്ങളെക്കൂടി സ്വാധീനിക്കുന്നു. നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഭാഗ്യം കൊണ്ട് വരുന്ന ചില നിറങ്ങളുണ്ട്. പ്രത്യേകിച്ച് ഹോളി ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
2025- ചൊവ്വയുടെ സ്വാധീനമുള്ള വര്‍ഷമാണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ചൊവ്വ ഈ വര്‍ഷം വരുത്തുന്നു. എന്നാല്‍ ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ധരിക്കുന്ന നിറങ്ങളിലുണ്ട്. ജന്മസംഖ്യ പ്രകാരം ഏതൊക്കെ നിറങ്ങളാണ് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത്. ഈ ഹോളിയില്‍ ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ഭാഗ്യ നിറങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ജന്മസംഖ്യ 1
ജന്മദിന പ്രകാരം നിങ്ങളുടെ സംഖ്യ 1 ആണെങ്കില്‍ അവര്‍ക്ക് എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവും എന്നാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല ഇവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഭാഗ്യ നിറം എന്നത് ഓറഞ്ച് ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ദശാസന്ധികളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു ഈ നിറത്തിന്റെ സ്വാധീനത്തിലൂടെ. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജവും ഇവര്‍ക്ക് ചുറ്റും നിലനില്ക്കുന്നു.
ജന്മസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 അവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നിറം വെള്ളയാണ്. ഇവരുടെ ഭാഗ്യത്തെ സ്വാധീനിക്കുന്ന ഈ നിറം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. മാത്രമല്ല സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും സാധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും എല്ലാം അടുക്കിപ്പെറുക്കി വെക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അവരെ ഭാഗ്യം കൊണ്ട് വരുന്ന നിറം എന്ന് പറയുന്നത് മഞ്ഞയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. എല്ലാ വിധത്തിലുള്ള ദശാസന്ധികളേയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് ഇത് വഴി സാധിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ചൊവ്വയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ഭാഗ്യ നിറം നിങ്ങളെ സഹായിക്കുന്നു.
ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവരുടെ ഗ്രഹദോഷങ്ങളെ പ്രതിരോധിക്കുന്ന നിറം എന്ന് പറയുന്നത് കറുപ്പാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതിയും മാറ്റി മറിയിക്കുന്നു. എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന സമയം കൂടിയാണ് ഇവര്‍ക്ക് ഹോളി.
ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നിറം പച്ചയാണ്. ഇത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യവും കൊണ്ട് വരുന്നു. കഷ്ടകാലത്തിന് അറുതിയാവുന്ന സമയമാണ് എന്നതാണ് ഈ നിറം ധരിക്കുന്നത് വഴി ഉണ്ടാവുന്നത്. ഇവരുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ ദശാസന്ധിയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു ഈ നിറം ധരിക്കുന്നതിലൂടെ.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ഏറ്റവും മികച്ച നിറം എന്ന് പറയുന്നത് നീലയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉത്സാഹഭരിതമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ നിറം ധരിക്കുന്നതിലൂടെ ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഈ ഹോളി എന്നതും ശ്രദ്ധേയമാണ്.
ജന്മസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂലമായ പല മാറ്റങ്ങള്‍ക്കായി ബ്രൗണ്‍ ധരിക്കണം എന്നതാണ്. പല കോണില്‍ നിന്നും സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന സമയമാണ് ഹോളി. അതുകൊണ്ട് തന്നെ ഈ നിറം ധരിക്കുന്നത് വഴി അത് ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും കൊണ്ട് വരുന്നു. എല്ലാവരും നിങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ശനിദേവന്റെ അനുഗ്രഹവും സ്വാധീനവും ഉണ്ടാവുന്നു എന്നതാണ് സത്യം. ഇവരിലുണ്ടാവുന്ന ചൊവ്വയുടെ മാറ്റങ്ങള്‍ പോസിറ്റീവ് ആക്കി മാറ്റുന്നതിന് നീല നിറം ധരിക്കാവുന്നതാണ്. മാത്രമല്ല സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. ബന്ധങ്ങളുടെ കാര്യത്തിലും അനുകൂലമായ മാറ്റമാണ് ഈ നിറം വഴി നിങ്ങള്‍ക്ക് സാധിക്കുന്നത്.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് ഭാഗ്യം നല്കുന്ന നിറം ചുവപ്പാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല സമാധാനത്തോടേയും സന്തോഷത്തോടേയും മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജത്തോടെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നതിന് ഈ നിറം ഹോളി ദിനത്തില്‍ നിങ്ങളെ സഹായിക്കുന്നു.



Click it and Unblock the Notifications