Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
International Women's Day 2025: അന്താരാഷ്ട്ര വനിതാ ദിനം പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം
എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ദുരുപയോഗവും വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് ഓരോ സ്ത്രീയുടേയും ജീവിതത്തെ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മളെ മനസ്സിലാക്കിപ്പിക്കുന്ന ഒരു ദിനം കൂടിയാണ് ഓരോ വനിതാ ദിനവും. സമത്വത്തിന് വേണ്ടി ഓരോ സ്ത്രീയും പോരാടുമ്പോള്‍ അതിന്റെ ബാക്കിയെന്നോണം നാം ഓരോരുത്തരും മാറ്റങ്ങളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്.
സമത്വം, സാമൂഹിക അംഗീകാരം, സാമ്പത്തിക ഭദ്രത തുടങ്ങി നിരവധി കാര്യങ്ങളാണ് ഓരോ സ്ത്രീയും ഈ മാറ്റത്തിലൂടെ നേടിയെടുക്കേണ്ടത്. സമൂഹത്തില്‍ മാറ്റം വരണമെങ്കില്‍ ലിംഗസമത്വം അനിവാര്യമാണ്. തുല്യ അവസരങ്ങളും തുല്യ പ്രാധാന്യവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഈ വനിതാ ദിനത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കായി ആശംസകള്‍ അറിയിക്കാം.
സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 1990 ഫെബ്രുവരി 28-നാണ് അമേരിക്കയില്‍ ആദ്യമായി വനിതാ ദിനം ആഘോഷിക്കപ്പെട്ടത്. പിന്നീട് കോപ്പന്‍ഹേഗില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക ദിനം നിശ്ചയിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഈ ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലിംഗസമത്വവും സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടവും തന്നെയാണ് ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകതയും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം തന്നെ ലിംഗസമത്വത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കണം. അതിന് വേണ്ടിയുള്ള പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, ആര്‍ട്ട് അക്സിബിഷനുകള്, മാര്‍ച്ചുകള്‍ , പല വിധത്തിലുള്ള കാമ്പെയ്നുകള്‍ എന്നിവയെല്ലാം വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്നു.

വനിതാ ദിനാശംസകള്‍
സ്വപ്നം കാണുകയും അതിനെ വിശ്വസിക്കുകയും അത് നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ സ്ത്രീയ്ക്കും വനിതാ ദിനാശംസകള്‍
സ്ത്രീകളില്ലാതെ ലോകത്തിന്റെ നിലനില്‍പ്പ് തന്നെ അസാധ്യമാണ്. ഓരോ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍
സഹോദരി, പ്രണയിനി, ഭാര്യ, അമ്മ, എന്നിങ്ങനെ നിരവധി വേഷങ്ങളാണ് ഓരോ സത്രീയും കെട്ടിയാടുന്നത്. ഓരോ സ്ത്രീയും ശക്തിയുടെ ഉറവിടങ്ങളാണ്. കരുത്തരായ സ്ത്രീകള്‍ക്ക് വനിതാ ദിനാശംസകള്‍
സ്ത്രീകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവില്ല. ഒരിക്കലും ഇത്രയും മനോഹരമായ ജീവിതം ഭൂമിയില്‍ ഒരാള്‍ക്കും സാധ്യമല്ല. വനിതാ ദിനാശംസകള്‍
എനിക്ക് അറിയുന്ന ഞാന്‍ വളര്‍ത്തിയ എല്ലാ കരുത്തരായ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു
എല്ലാ മേഖലകളിലും തിളങ്ങി, ശക്തിയായി പ്രചോദനമായി സത്യമായി മുന്നേറു, വനിതാ ദിനാശംസകള്‍
ലോകമെമ്പാടുമുള്ള എല്ലാ വിജയവും കരസ്ഥമാക്കണം, തുല്യതക്ക് വേണ്ടി പോരാടണം എല്ലാ വിജയവും ആഘോഷിക്കപ്പെടണം വനിതാ ദിനാശംസകള്‍
്അവകാശങ്ങള്ക്കായി പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു
നിങ്ങളുടെ ധീരത ഞങ്ങള്‍ക്കെല്ലാം തന്നെ പ്രചോദനമാണ്. തളരാതെ മുന്നോട്ട് പോവുക. ഹാപ്പി വുമണ്‍സ് ഡേ
സന്തോഷത്തിന്റേയും ആനന്ദത്തിന്റേയും ആത്മാഭിമാനത്തിന്റേയും വനിതാ ദിനാശംസകള്‍
ധീരരും അതേ പോല തന്നെ നിഷ്കളങ്കരുമാണ് ഓരോ സ്ത്രീയും, എല്ലാവര്ക്കും വനിതാ ദിനാശംസകള്‍
ലിംഗ സമത്വത്തിന്റെ പ്രാധാന്യം ഓര്‍ക്കുക, നിങ്ങള്‍ക്കായി ഒരുലോകം തുറന്നിരിപ്പുണ്ട്. വനിതാ ദിനാശംസകള്‍
നമ്മുടെ ജീവിതം മികച്ചതാക്കുന്ന എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു
പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ പോരാടുന്ന ഓരോ സ്ത്രീയ്ക്കും വനിതാ ദിനാശംസകള്‍
ഞാന്‍ ആരാണെന്നുള്ളത് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്. അത് ഞാന്‍ തീരുമാനിക്കും. എന്റെ മാത്രം അവകാശമാണത്, വനിതാ ദിനാശംസകള്‍
നിശബ്ദരാക്കപ്പെടുമ്പോള്‍ ആണ് ശബ്ദങ്ങളുടെ പ്രാധാന്യത്തെ നാം തിരിച്ചറിയുന്നത്, എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍



Click it and Unblock the Notifications
