Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിജയദശമി ആശംസകള്‍ 2025: പ്രിയപ്പെട്ടവര്‍ക്ക് അറിവിന്റെ വിദ്യാരംഭം കുറിയ്ക്കുന്ന ദിനം ആശംസകളയക്കാം
വിജയദശമി അഥവാ ദസറ എന്ന പേരില്‍ അറിയപ്പെടുന്ന ഉത്സവം 2 ഒക്ടോബര്‍ 2025- വ്യാഴാഴ്ചയാണ്. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കുന്നതിനും വിദ്യാരംഭത്തിനും ഏറ്റവും അനുയോജ്യമായ ദിനമാണ് വിജയദശമി ദിനം. തിന്മയുടെ മേല്‍ നന്മനേടിയ വിജയമായാണ് ഈ ദിനത്തെ അടയാളപ്പെടുത്തുന്നത്. സാംസ്കാരികമായും ആത്മീയമായും വളരെയധികം പ്രാധാന്യം ഈ ദിവസത്തിനുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം പ്രധാനപ്പെട്ട ഒരു ദിനം തന്നെയാണ് വിജയദശമി.
മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയമാണ് വിജയദശമി ദിനത്തോട് അനുബന്ധിച്ച് ഉള്ള ഐതിഹ്യം. ധൈര്യം, വിശ്വാസം, നീതിയുടെ വിജയം, നന്മ എന്നിവയാണ് ഈ ദിവസ ഓര്‍മ്മപ്പെടുത്തുന്നത്. വിജയദശമി ദിനത്തില്‍ എന്തൊക്കെയാണ് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കേണ്ട ആശംസകള്‍ എന്ന് നോക്കാം. ജീവിതത്തിലുടനീളം പോസിറ്റീവിറ്റി നിറയ്ക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യത്തിനും വേണ്ടി നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

വിജയ ദശമി ആശംസകള്‍
വിജയ ദശമി ദിനത്തില്‍ തിന്മയുടെ മേല്‍ നന്മ നേടിയ ശക്തിയുടെ മണിക്കൂറുകള്‍ നമുക്ക് ആസ്വദിക്കാം. എല്ലാവര്ക്കും വിജയ ദശമി ആശംസകള്‍
ഈ വിജയദശമി ദിനം നിങ്ങള്‍ക്ക് സമാധാനവും, ഐശ്വര്യവും, നല്ല ചിന്തകളും നല്കട്ടെ. അത് മാത്രമല്ല നിങ്ങളുടെ എല്ലാ ദുരിതങ്ങള്‍ക്കും ഇതോടെ അവസാനമാകട്ടെ എന്നും നമുക്ക് ആശംസിക്കാം.
വിജയം, പുതിയ തുടക്കങ്ങള്‍, ശുഭപ്രതീക്ഷ എന്നിവക്കുള്ള ഒരു തുടക്കമാവട്ടെ ഈ വിജയദശമി ദിനം. നന്മ തിന്മയുടെ മേല്‍ വിജയം നേടുന്ന ഈ ദിനത്തില്‍ സന്തോഷകരമായ വിജയദശമി ആശംസകള്‍
ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നിങ്ങളെ സന്തോഷത്തിലേക്കും വിജയത്തിലേക്കും എത്തിക്കട്ടെ, എല്ലാ തടസ്സങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന ഒരു ദിനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ധൈര്യവും ശക്തിയും നല്കാന് ദേവി ദുര്‍ഗ്ഗ അനുഗ്രഹിക്കട്ടെ. സത്യം, വിശ്വാസം, ആത്മവിശ്വാസം എന്നിവ ജീവിതത്തില്‍ എന്നെന്നും നിലനില്ക്കട്ടെ എന്ന് ആശംസിക്കാം.
സത്യത്തിന്റെ വിജയത്തിന്റെ ഈ പുണ്യദിനം എല്ലാവര്ക്കും സന്തോഷം നിറഞ്ഞ വിജയദശമി ആശംസകള്‍. വിജയദശമി ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും നന്മ നിലനില്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ജീവിതത്തില്‍ വിജയവും അനുഗ്രഹങ്ങളും സന്തോഷകരമായ ആഘോഷങ്ങളും നിറയട്ടെ എന്ന് ആശംസിക്കാം. എല്ലാവര്ക്കും സന്തോഷകരമായ വിജയദശമി ആശംസകള്‍
നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇരുട്ടിനെ ഇല്ലാതാക്കി വെളിച്ചം നിറയട്ടെ. കുടുംബത്തോടൊപ്പം സ്നേഹവും ഐശ്വര്യവും സന്തോഷവും നിറയുന്ന ഒരു വിജയദശമി ആവട്ടെ എന്ന് ആശംസിക്കുന്നു.
ദേവി ദുര്‍ഗ്ഗയുടെ അനുഗ്രഹത്തിലൂടെ നിങ്ങളുടെ എല്ലാ സന്തോഷവും ജീവിതത്തില്‍ അങ്ങോളമിങ്ങോളം എത്തട്ടെ. ഹാപ്പി വിജയദശമി

ഈ പുണ്യദിനം നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും, സന്തോഷവും, ജ്ഞാനവും നല്കട്ടെ. ഈ ശുഭദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നന്മകള് നിറയട്ടേ. ഹാപ്പി വിജയദശമി
വിജയത്തിന്റെ ഈ ദിനത്തില്‍, നിങ്ങള്‍ എല്ലാ പോരാട്ടങ്ങളെയും അതിജീവിച്ച് ജീവിതത്തില്‍ മുന്നോട്ട് വരട്ടെ എന്നും വിജയം നിങ്ങളുടെ ജീവിത പാതയില്‍ അങ്ങോളം നിറയട്ടെ എന്നും പ്രാര്‍ത്ഥിക്കാം. എല്ലാവര്ക്കും ഐശ്വര്യത്തിന്റെ വിജയദശമി ആശംസകള്‍
സത്യം എപ്പോഴും ജയിക്കുന്നു എന്നാണ് ഒാോ വിജയദശമിയും നവരാത്രി കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാവര്ക്കും നന്മയുടേയും ഐശ്വര്യത്തിന്റേയും വിജയദശമി ആശംസകള്‍ നേരുന്നു.
തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുകയും ശോഭനമായ ദിവസങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഈ ദിനത്തില്‍ നിങ്ങളിലെ അന്ധകാരത്തെ അകറ്റി നേട്ടങ്ങളിലേക്കും പ്രകാശത്തിലേക്കും യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, ഹാപ്പി വിജയദശമി
ഈ വിജയദശമിയില്‍ നിങ്ങളുടെ എല്ലാ വിഷമങ്ങളും ഇല്ലാതാക്കുകയും സന്തോഷം നിറയ്ക്കുകയും ചെയ്യട്ടെ. അതോടൊപ്പം ഐശ്വര്യവും സന്തോഷവും എങ്ങും നിറഞ്ഞ് നില്‍ക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷകരമായ വിജയദശമി ദിനം ആശംസിക്കുന്നു.



Click it and Unblock the Notifications