Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
Uthradam 2025: പൂവിളികളുമായി പൊന്നോണം പടിവാതിലില്‍; പ്രിയപ്പെട്ടവര്‍ക്ക് ഓണം ആശംസകള്‍ അറിയിക്കാം
പൂവിളികളുമായി മറ്റൊരു പൊന്നോണം കൂടി പടിവാതിലില്‍ എത്തിയിരിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളാണ് എങ്ങും. ഓണക്കോടി എടുക്കുന്നതിനായുള്ള നെട്ടോട്ടവും സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികളും പലചരക്ക് സാധനങ്ങളും വാങ്ങിക്കാനുള്ള ഓട്ടവുമെല്ലാം തകൃതിയായി നടക്കുന്നു. എല്ലാം വേഗമായിക്കോട്ടെ, ഇനിയൊന്നിനും സമയമില്ല,
ഈ വര്‍ഷത്തെ തിരുവോണം സെപ്റ്റംബര്‍ 5-നാണ് , ഉത്രാടപ്പാച്ചിലാണെങ്കില് സെപ്റ്റംബര്‍ 4 വ്യാഴാഴ്ചയാണ്. ഓരോ ഓണവും ഓരോ തരത്തിലുള്ള ഓര്‍മ്മകളും ഗൃഹാതുരതയുമാണ് ഓരോ മലയാളിക്കും സമ്മാനിക്കുന്നത്. തിരുവോണത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായി എല്ലാവരും തയ്യാറെടുക്കുന്ന ദിനമാണ് ഉത്രാട ദിനം. സദ്യയൊരുക്കുന്നതിനും പൂക്കളമിടുന്നതിനും വേണ്ട തയ്യാറെടുപ്പുകളാണ് ഈ ദിനത്തില്‍ നടക്കുന്നതും. ഉത്രാട ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ചില സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

ഉത്രാടപ്പാച്ചില്‍
മലയാളികള്‍ക്ക് തിരുവോണം പോലെ തന്നെ പ്രധാനമാണ് ഉത്രാടവും. പത്താംനാളിലെ പൊന്നോണത്തിന് തൊട്ട് മുമ്പുള്ള ദിവസത്തെ ഒന്നാമോണമെന്നാണ് വിളിക്കുന്നത്. ഒമ്പതുവട്ടങ്ങളുള്ള പൂക്കളവും സദ്യയുമെല്ലാം ഉത്രാടത്തിനും ഉണ്ടാകും. ചില സ്ഥലങ്ങളില്‍ ഉത്രാടത്തിനാണ് ഏറ്റവും വലിയ പൂക്കളമിടുക. തിരുവോണത്തിന് മാവേലിയെ എതിരേല്ക്കുന്ന ചടങ്ങാണ് നടത്തുക. ഉത്രാടത്തിലെ ഉത്രാടപ്പാച്ചില്‍ പ്രശസ്തമാണ്. കാരണം ഇനിയും വാങ്ങാനുള്ള സാധനങ്ങള്‍ക്കായി ആളുകളെല്ലാം പുറത്തിറങ്ങുന്ന ദിവസമാണിത്.

ഉത്രാടത്തിലെ ഉപ്പേരിവറുക്കല്
ഓണസദ്യയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കായ വറുത്തത് ശര്‍ക്കര വരട്ടിയും. ചില സ്ഥലങ്ങളില്‍ കായ വറുത്തതിനെ ഉപ്പേരിയെന്നും പറയാറുണ്ട്. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടത്തിനാണ് മിക്ക വീടുകളിലും കായ വറുക്കുന്നത്. വീട്ടുകാരെല്ലാം ചേരുന്ന മേളമാണിത്. കായ പൊളിക്കാന്‍ ഒരു കൂട്ടരും ഒരേ വലുപ്പത്തില്‍ അരിയാനും മറ്റൊരു കൂട്ടരും മൂപ്പ് നോക്കി വറുത്തുകോരാന്‍ അടുത്ത കൂട്ടരും, അത് ആരും കാണാതെ ഇടയ്ക്ക് ചെന്ന് അകത്താക്കാന്‍ കുട്ടിക്കൂട്ടവും. ഇന്ന് മിക്കവരും കായ വറുത്തതും ശര്‍ക്കര വരട്ടിയുമെല്ലാം കടയില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ കളിയടയ്ക്കയെന്ന വിഭവവും ഓണത്തിന് ഉണ്ടാക്കാറുണ്ട്.

ഈ ഉത്രാടനാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ആശംസകള്‍ നേരാം.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്രാട ആശംസകള്‍
പൂവിളികളുമായി പൊന്നോണം വന്നെത്തി എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഉത്രാടം ആശംസകള്‍
പൊന്നിന് ചിങ്ങത്തിലെ ഉത്രാടനാളില്‍ നാടെങ്ങും നിറയട്ടെ സമൃദ്ധിയും ഐശ്വര്യവും
ഉത്രാടപ്പൂവിളിയില്‍ നാടെങ്ങും നിറയുമ്പോള്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഒരുമയുടെ സന്ദേശവുമായി മറ്റൊരു പൊന്നോണം കൂടി, ഈ ഓണം ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേതുമാകട്ടെ
നന്മയുടെ ഓണപ്പുലരികള്‍ എങ്ങും നിറയട്ടെ, ഏവര്‍ക്കും പൊന്നോണ ആശംസകള്‍
ഓണമെന്നാല്‍ ഒരുമ, മനസ്സിലുണ്ടാകട്ടെ നന്മ, ഓണം ആശംസകള്‍
നാടെങ്ങും പൂവിളികളില്‍ മുങ്ങുമ്പോള്‍ ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഉത്രാടദിന ആശംകള്‍ നേരുന്നു



Click it and Unblock the Notifications
