Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Happy New Year Wishes 2026: പുതുവത്സരാശംസകള്‍ നേരാം പ്രിയപ്പെട്ടവര്‍ക്ക്
പുതുവര്‍ഷം മിഴി തുറക്കാന്‍ ഇനി വെറും ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രം. ജീവിതത്തില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങളിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുതുവര്‍ഷം. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനും പുതിയതിനെ സൃഷ്ടിക്കുന്നതിനും നിങ്ങളെ തയ്യാറാക്കുക കൂടിയാണ് ഈ വര്‍ഷം.
പുതുവര്‍ഷം എപ്പോഴും പ്രതീക്ഷയുടേയും ആവേശത്തിന്റേയും ദിവസമാണ്. ഈ സമയം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും അവര്‍ക്ക് ആശംസ അറിയിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ ഒരു വാക്കു കൊണ്ടെങ്കിലും പുതുവര്‍ഷത്തില്‍ സന്തോഷിപ്പിക്കാന്‍ സാധിച്ചാല്‍ അത് തന്നെയാണ് ഈ പുതുവര്‍ഷത്തില്‍ അവര്‍ക്ക് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനവും , ആശംസകള്‍ ഇതാ

നിങ്ങള്‍ക്ക് അനുഗ്രഹങ്ങളുടെ ഒരു വര്‍ഷം ആശംസിക്കുന്നു
'ക്ലോക്കില്‍ അര്‍ദ്ധരാത്രിയിലേക്ക് കടക്കുമ്പോള്‍ നാം ഓരോരുത്തരും പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്ക് സന്തോഷം, ആരോഗ്യം, സമൃദ്ധി എന്നിവയുടെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്കട്ടെ. എല്ലാവര്ക്കും പുതുവത്സരാശംസകള്‍'
വളര്‍ച്ചയുടെയും പുതിയ തുടക്കങ്ങളുടെയും ഒരു വര്‍ഷം
'പുതിയ അവസരങ്ങളും വളര്‍ച്ചയും വിജയവും നിറഞ്ഞ ഒരു പുതുവര്‍ഷമാകട്ടെ നിങ്ങളുടെ വരുന്ന വര്‍ഷം, ജീവിതത്തിലെ ഒരു പുതിയ അധ്യായമാകട്ടെ. ജീവിതത്തില്‍ നിങ്ങള്‍ ഉയരുകയും തിളങ്ങുകയും നിങ്ങള്‍ സ്വപ്നം കാണുന്നതെല്ലാം നേടുകയും ചെയ്യട്ടെ, എന്ന് ആശംസിക്കുന്നു'.
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍
'വര്‍ഷത്തിലുടനീളം എന്നോടൊപ്പം നില്‍ക്കുകയും എന്റെ സങ്കടത്തിലും സന്തോഷത്തിലും എന്നോടൊപ്പം ചേരുകയും ചെയ്ത ആളുകള്‍ക്ക് നന്ദി. ഈ പുതുവര്‍ഷം നിങ്ങളെ നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്തിക്കട്ടെ. ഹാപ്പി ന്യൂ ഇയര്‍'
പുതുവര്‍ഷം, പുതിയ സാഹസികതക്ക് ആശംസകള്‍
'പുതുവര്‍ഷം ഒരു പുതിയ കലണ്ടര്‍ മാത്രമല്ല നല്‍കുന്നത്, നിങ്ങളില്‍ കൂടുതല്‍ സാഹസികതയും നിറയ്ക്കട്ടെ. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് ആവേശകരമായ യാത്രകളും പുതിയ കണ്ടെത്തലുകളും നിലനില്ക്കട്ടെ എന്ന് ആശംസിക്കുന്നു.'
ആരോഗ്യവും സന്തോഷവും
'വരാനിരിക്കുന്ന വര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം നല്ല ആരോഗ്യം, നിലക്കാത്ത സന്തോഷം, സമൃദ്ധമായ സമാധാനം എന്നിവയാല്‍ നിറയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുമ്മു. കൂടാതെ ഓരോ ദിവസവും നിങ്ങളുടെ ഏറ്റവും മികച്ച നേട്ടങ്ങളിലേക്ക് എത്തട്ടെ.'

നന്ദിയും പ്രതീക്ഷയും നിറയട്ടെ
'വര്‍ഷം അവസാനിക്കുമ്പോള്‍, ഞങ്ങള്‍ പങ്കുവെച്ച ചെറുതും വലുതുമായ എല്ലാ നിമിഷങ്ങള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം വരാനിരിക്കുന്ന വര്‍ഷം ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോവട്ടെ എന്നും ആശംസിക്കുന്നു.'
വിജയവും സമൃദ്ധിയും
'പുതിയ അവസരങ്ങളാല്‍ നിറഞ്ഞൊഴുകുന്ന ഒരു പുതുവര്‍ഷം ജീവിതത്തില്‍ ഉണ്ടാവട്ടെ, നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയവും നേട്ടവും സ്വന്തമാക്കാന്‍ സാധിക്കട്ടെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനം കണ്ടെത്താന്‍ സാധിക്കട്ടെ, പുതുവര്‍ഷാശംസകള്‍'.
സ്നേഹവും സമാധാനവും
'പുതുവര്‍ഷം നിങ്ങളുടെ ഹൃദയത്തിന് സമാധാനവും, സ്നേഹവും നിറക്കുന്നതാകട്ടെ. നിങ്ങളുടെ ദിവസങ്ങള്‍ക്ക് സന്തോഷവും അനുഗ്രഹവും ചൊരിയുന്നതായിരിക്കട്ടെ എന്നും ആശംസിക്കുന്നു. ഏറ്റവും മികച്ച ഒരു വര്‍ഷത്തിന് തുടക്കമിടാം ഒരുമിച്ച്'.
ശോഭനമായ ഭാവിക്കായി
'നമ്മള് ഒരു പുതുവര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഭൂതകാലത്തിലെ വെല്ലുവിളികളെ അതീജിവിക്കാനുള്ള ഊര്‍ജ്ജം ലഭിക്കട്ടെ. നിങ്ങളുടെ വഴിയില്‍ പോസിറ്റിവിറ്റിയും സന്തോഷവും നിറയട്ടെ, ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്ന ഒരു വര്‍ഷം ആശംസിക്കുന്നു.'
ഓര്‍മ്മകളുടെ ഒരു വര്‍ഷം
'മനോഹരമായ നിമിഷങ്ങളും അവിസ്മരണീയമായ ഓര്‍മ്മകളും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെ 2024. 2025-ലേക്ക് കടക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് മനോഹരമായ പുതിയ അനുഭവങ്ങള്‍, പുതിയ സുഹൃത്തുക്കള്‍, പുതിയ തുടക്കങ്ങള്‍ എന്നിവയെല്ലാം നല്കി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും പുതുവത്സരാശംസകള്‍!'



Click it and Unblock the Notifications