Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാം: നേരാം ആശംസകളും സന്ദേശങ്ങളും
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. കാരണം പുത്തന്‍ പ്രതീക്ഷകളാണ് ഓരോ വര്‍ഷം പിന്നിടുമ്പോഴും നാം നാളേക്കായി കാത്തു വെക്കുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും താഴ്ചയും സങ്കടവും പ്രശ്നങ്ങളും മാറ്റങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരേയും നമുക്ക് ചേര്‍ത്ത് പിടിക്കാം. ഈ ദിനം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാം.
ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ നല്ലതിനും ചീത്തയുമായ കാര്യങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദിനം. വരുന്ന 365 ദിനവും നിങ്ങളുടെ ജീവിതം എപ്രകാരമാണ് മാറുന്നത് എന്തൊക്കെയാണ് സംഭവിക്കുന്നത് അതെല്ലാം ഗുണകരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ ചില സന്ദേശങ്ങളും ആശംസകളും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്നതാണ്.

നല്ല നാളേക്കായി ശ്രദ്ധിക്കേണ്ടത്
നല്ല നാളേക്കായി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം. കഴിഞ്ഞ കാലത്തിലെ വേദനകളും ദുരിതങ്ങളും മറന്ന് സ്നേഹവും ഐശ്വര്യവും നിറയ്ക്കുന്ന ഒരു ദിനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
നല്ല നാളെയെക്കുറിച്ച് പ്രകാശപൂര്‍ണമായ ജീവിതത്തിലേക്ക് ചുവട് വെക്കാന്‍ ഓരോ വ്യക്തിയുടേയും സ്വപ്നങ്ങള്‍ പൂവണിയുന്നതിനും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം ഇന്നത്തെ ദിനം, സന്തോഷത്തിന്റെ പുതുത്സരാശംസകള്‍
ഈ വരുന്ന പുതുവര്‍ഷത്തില്‍ ഏവരിലും സ്നേഹച്ചിരികള്‍ നിറഞ്ഞു കവിയട്ടെ എന്നും, ഓരോ നിമിഷവും സന്തോഷസമൃദ്ധമാകട്ടെയെന്നും ആശംസിക്കുന്നു,
മനസ്സിലെ സങ്കടങ്ങളും നിരാശയും മാഞ്ഞുപോയി, പ്രത്യാശയും ആനന്ദവും ഓരോ ഹൃദയത്തിലും നിറയട്ടെ. അതോടൊപ്പം കുളിരുപോലെ നിറഞ്ഞുനില്ക്കുന്ന നല്ല ദിനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം. പുതിയൊരു ലോകം തുറക്കുമെന്ന ദൃഢമായ പ്രതീക്ഷയില്‍ പുതുവര്‍ഷാശംസകള്‍
പുതിയ സ്വപ്നങ്ങളും വിജയകരമായ നേട്ടങ്ങളും കൈവരിക്കാന്‍ ഈ പുതുവര്‍ഷം ശക്തി നല്‍കുമെന്ന് നമുക്ക് ആശംസിക്കാം. അത് മാത്രമല്ല നിങ്ങള്ക്കങ്ങോളം ഐശ്വര്യവും സമൃദ്ധിയും ഓരോ ജീവിതത്തിലും നിറഞ്ഞുനില്‍ക്കാനും, എല്ലാവിധ നേട്ടങ്ങളും പൂര്‍ത്തീകരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഇരുട്ടിന്റെയും നിരാശയുടെയും നിഴലുകള്‍ മാറ്റി വെളിച്ചത്തിന്റെയും പ്രതീക്ഷയുടെയും കൈത്തിരി നാളങ്ങള്‍ ജീവിതത്തില്‍ നിറയട്ടെ എന്ന് ആശംസിക്കാം, അതോടൊപ്പം പ്രതീക്ഷ കൈവിടാതെ, കനിവിന്റെയും കരുതലുകളുടെയും ദീപങ്ങള്‍ മനസ്സില്‍ കെടാതെ സൂക്ഷിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ
നിങ്ങളില്‍ ഇന്നത്തെ ദിവസം സ്നേഹവും സൗഹൃദവും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാനുള്ളൊരു സുന്ദര വര്‍ഷമാണ് വരാന്‍ ഇരിക്കുന്നത് എന്ന് നമുക്ക് ആശംസിക്കാം. അത് മാത്രമല്ല ഒറ്റമനസ്സോടെ കൈകോര്‍ത്ത് മുന്നേറാനും, കനിവും കരുണയും ജീവിതലക്ഷ്യങ്ങളാക്കി മുന്നോട്ട് കുതിക്കാന്‍ സാധിക്കട്ടെ എല്ലാവര്ക്കും, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
അറിവിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന ഈ പുതുവര്‍ഷത്തില്‍, ഓരോ വ്യക്തിയും അറിവിനാല്‍ ഉയര്‍ന്ന് സ്നേഹത്താല്‍ വിജയം നിറയ്ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. അത് മാത്രമല്ല ജീവിതത്തില്‍ വിജയം തേടി എത്തുകയും അതിനായി പ്രയത്നിക്കുന്നവര്‍ക്ക് സന്തോഷവും വിജയവും അത്മാര്‍ത്ഥമായി ആശംസിക്കുകയും ചെയ്യുന്നു.
സമാധാനവും സന്തോഷവും നിറഞ്ഞ, ഐശ്വര്യ സമൃദ്ധികളുടെ നല്ല നാളേക്കായി എല്ലാവരും ഒരുമിച്ച് ചുവടുവെയ്ക്കാം. അറിവും ആരോഗ്യവും ഐശ്വര്യവും സ്നേഹവും നിറഞ്ഞുനില്ക്കുന്ന ഒരു പുതുവര്‍ഷം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. മലയാളം ബോള്‍ഡ്സ്കൈയുടെ പ്രിയവായനക്കാര്‍ക്ക് സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഒരായിരം പുതുവത്സരാശംസകള്‍



Click it and Unblock the Notifications