Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അച്ഛനെന്ന സ്നേഹം ജീവനോളം വലുത്; പിതൃദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശം
മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അവരുടെ പിതാവിന്റെ സംഭാവനയും പ്രചോദനവും സ്വാധീനവും വളരെ വിലമതിക്കുന്ന ഒന്നാണ്. അമേരിക്കയിലും കാനഡയിലും ജൂണ്‍ മൂന്നാമത്തെ ഞായറാഴ്ചയും മറ്റ് രാജ്യങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നു.
ഇന്ത്യയില്‍ ഇത് ജൂണ്‍ 15നാണ് ആഘോഷിക്കുന്നത്. ഈ അവസരത്തില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവിനായി ചില ആശംസാ സന്ദേശങ്ങള്‍ അയക്കാം. നിങ്ങളുടെ പിതാവിന് ഒരു ചെറിയ സമ്മാനം നല്‍കിയോ അല്ലെങ്കില്‍ അദ്ദേഹത്തിന് മികച്ച സന്ദേശങ്ങള്‍ കൈമാറിയോ ഫാദേഴ്സ് ഡേ ആശംസിക്കാം. ഈ പിതൃ ദിനത്തില്‍ നിങ്ങളുടെ പിതാവിന് ആശംസകള്‍ നേരാനായി ഞങ്ങള്‍ തരുന്ന ചില സന്ദേശങ്ങള്‍ ഇതാ. സോഷ്യല്‍ മീഡിയയുടെ വിവിധ മാധ്യമങ്ങളിലൂടെ ഈ സന്ദേശങ്ങള്‍ അവര്‍ക്ക് കൈമാറൂ.

മകളുടെ ആദ്യസ്നേഹവും മകന്റെ ഹീറോയും
മക്കള്‍ക്ക് അച്ഛന് എന്നാല്‍ എപ്പോഴും ഒരു പൊന്‍വെളിച്ചം തന്നെയാണ്. മകളുടെ ആദ്യസ്നേഹവും മകന്റെ ഹീറോയും ആയിരിക്കും എപ്പോഴും അച്ഛന്. അതുകൊണ്ട് തന്നെയാണ് ഓരോ പിതൃ-പുത്ര സ്നേഹവും വ്യത്യസ്തമാവുന്നതും. ത്യാഗങ്ങള്‍ സഹിച്ചാണ് ഓരോ ദിവസവും അച്ഛന് നമ്മളെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്. അച്ഛന്റെ സ്മരണ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് 1924-ല്‍ പ്രസിഡന്റ് കാല്വിന് കുളിഡ്ജ് ഇതിന് സാധുത നല്കി. അങ്ങനെ ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആചരിക്കുന്നതിന് തീരുമാനമായി.
അവരുടെ സ്വപ്നമാണ് നമ്മുടെ ജീവിതം
എല്ലാവര്ക്കും വാര്‍ദ്ധക്യം ഉണ്ടെന്ന ധാരണയില്‍ വേണം മുന്നോട്ട് പോവുന്നതിന്. അച്ഛന് വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ അതുകൊണ്ട് തന്നെ സ്വന്തം മകനെപ്പോലെ തന്നെ വേണം ഇദ്ദേഹത്തെ കണക്കാക്കുന്നതിനും. തന്നെ നടത്തിയ വഴികളിലൂടെയെല്ലാം സ്വന്തം മകനെപ്പോലെ കൈപിടിച്ച് നടത്തേണ്ടത് ഓരോ മക്കളുടേയും കടമയാണ്. അച്ഛന് ചൊല്ലിത്തന്ന വാക്കുകളെല്ലാം തിരിച്ച് ചൊല്ലുന്നതിനും നമുക്കാവണം. കാരണം അച്ഛന്റെ കൈപിടിച്ചാണ് നാം പിച്ച വെച്ചത്, അവര്‍ ചൊല്ലിത്തന്ന വാക്കുകള്‍ കേട്ടാണ് നാം വളര്‍ന്നത്. അതുകൊണ്ട് തന്നെ അവരുടെ സ്വപ്നമാണ് നമ്മുടെ ജീവിതം എന്ന ചിന്ത ഊണിലും ഉറക്കത്തിലും ഉണ്ടാവണം.
അവരുടെ കാര്യങ്ങളും ശ്രദ്ധിക്കുക
ജീവിതത്തില്‍ നമ്മില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെയാണ് ഓരോ മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്. അവര്‍ ചെയ്യേണ്ടത് അവരുടെ കടമയാണ് എന്നുള്ള ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ അതെല്ലാം വ്യര്‍ത്ഥമാണ്. കാരണം നമ്മോടുള്ള സ്നേഹത്തിന്റെ ഫലമായാണ് ഓരോ കാര്യവും നമുക്ക് വേണ്ടി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി നാം ഓരോന്ന് ചെയ്യുന്നതിനും ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെയെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ നമ്മള് അവരുടെ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പ്രാപ്തരായിരിക്കണം എന്നുള്ളതാണ്.
പിതൃദിനത്തില്‍ ഈ സന്ദേശങ്ങള്‍
'അച്ഛന്: ഒരു മകന്റെ ആദ്യ നായകന്, മകളുടെ ആദ്യ പ്രണയം.''
''ഒരു മകള്‍ക്ക് എല്ലാ പുരുഷന്മാരെയും വിധിക്കുന്ന നിലവാരമായിരിക്കാന് ഒരു അച്ഛനെ വേണം.''
''ഒരു ഡാഡിയുടെ പെണ്‍കുട്ടിയായിരിക്കുക എന്നത് നിങ്ങളുടെ ജീവിതകാലം മുഴുവന്‍ സ്ഥിരമായ കവചം പോലെയാണ്.''
പിതൃദിനത്തില്‍ ഈ സന്ദേശങ്ങള്‍
''നിങ്ങള്‍ അച്ഛന്മാരെ സ്നേഹിക്കണം. എന്റെ വിവാഹത്തില്‍, ഞാന്‍ എന്റെ വിവാഹ വസ്ത്രം ധരിച്ച് മുഖത്ത് അല്പം പരന്നപ്പോള്‍ ഡാഡി പറഞ്ഞു, ''വിഷമിക്കേണ്ട, അടുത്ത തവണ നിങ്ങള്‍ നന്നായി ചെയ്യും.'' - മെലാനി വൈറ്റ്, ഡിസൈനര്‍
'ഒരു നല്ല പിതാവ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വിലമതിക്കപ്പെടാത്ത, ശ്രദ്ധിക്കപ്പെടാത്ത, എന്നിട്ടും ഏറ്റവും മൂല്യവത്തായ സ്വത്തുകളില്‍ ഒന്നാണ്.'' - ബില്ലി എബ്രഹാം
പിതൃദിനത്തില്‍ ഈ സന്ദേശങ്ങള്‍
''പിതൃത്വത്തിന്റെ സ്വഭാവം നിങ്ങള്‍ക്ക് ചെയ്യാന്‍ യോഗ്യതയില്ലാത്ത എന്തെങ്കിലും നിങ്ങള്‍ ചെയ്യുന്നുവെന്നതാണ്, തുടര്‍ന്ന് നിങ്ങള്‍ അത് ചെയ്യുമ്പോള്‍ അതിനുള്ള യോഗ്യത നേടുന്നു.'' - ജോണ്‍ ഗ്രീന്‍, രചയിതാവ്
''ഒരു പിതാവിന്റെ മുദ്ര കുട്ടിയുടെ ജീവിതത്തില്‍ എന്നെന്നേക്കുമായി നിലനില്ക്കുന്നു.'' - റോയ് ലെസിന്, ടീച്ചര്‍



Click it and Unblock the Notifications
