Latest Updates
-
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം
ശിശുദിനാശംസകള്‍ 2025: കൊച്ചുകൂട്ടുകാര്‍ക്ക് സ്നേഹത്തോടെ ആശംസകള്‍ അറിയിക്കാം
ഓരോ ശിശുദിനവും ഓരോ തരത്തിലുള്ള സ്വപ്നങ്ങള്‍ക്കാണ് തുടക്കമാവുന്നത്. ശിശുദിനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് സ്വപ്നങ്ങള്‍ നല്‍കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും എല്ലാം ഈ ദിനത്തിനുള്ള പ്രാധാന്യം അത്ര നിസ്സാരമല്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് നവംബര്‍ 14 ആയി ആഘോഷിക്കുന്നത്. അത് തന്നെയാണ് ശിശുദിനമായി കൊണ്ടാടുന്നതും. കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ സ്നേഹത്തോടെ അദ്ദേഹത്തെ ചാച്ചാ നെഹ്റു എന്ന് വിളിച്ചിരുന്നു.
കുട്ടികളുടെ ജീവിതത്തില്‍ അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുക, അതോടൊപ്പം തന്നെ അവരുടെ വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാജ്യത്തിന്റെ ഭാവി എന്നാണ് നെഹ്റു പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാര്‍ക്ക് ചില സന്ദേശങ്ങള്‍ കൈമാറാം.

സന്ദേശങ്ങള്‍ അയക്കാം
ഇന്നത്തെ കുരുന്നുകള്‍ ആണ് നാളത്തെ ഇന്ത്യയുടെ ഭാവി, അതുകൊണ്ട് തന്നെ അവരെ ശരിയായ രീതിയില്‍ വളര്‍ത്തി രാജ്യത്തെ സംരക്ഷിക്കാം, എല്ലാവര്ക്കും ശിശുദിനാശംസകള്‍
കുട്ടികളെ സംരക്ഷിക്കുമ്പോഴും നവീകരിക്കുമ്പോഴും അവരെ സ്നേഹത്തോടെ ജയിക്കുക എന്നതാണ് ആകെയുള്ള വഴി. ഒരിക്കലും ബലപ്രയോഗത്തിലൂടെ നിങ്ങള്‍ക്ക് അവരെ ജയിക്കാനാവില്ല, എല്ലാ കുട്ടുകാര്‍ക്കും ശിശുദിനാശംസകള്‍
കുട്ടികള്‍ പൂന്തോട്ടത്തിലെ മൊട്ടുകള്‍ പോലെയാണ്, രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ ശ്രദ്ധയോടേയും സ്നേഹത്തോടേയും പരിപാലിക്കേണ്ടതാണ്, ഏവര്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു
ഓരോ കുട്ടികളും രാജ്യത്തിന്റെ ശക്തിയാണ്, അവരാണ് രാജ്യത്തിന്റെ പാരമ്പര്യം മുന്നോട്ട് നയിക്കുന്നതും. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ആദര്‍ശങ്ങള്‍ അവരിലേക്ക് പരിവര്‍ത്തനം ചെയ്യുക. ഏവര്‍ക്കും ശിശുദിനാശംസകള്‍.
അറിവാണ് സത്യം, സ്നേഹമാണ് ധര്‍മ്മം, തുല്യതയാണ് നീതി എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക, സ്നേഹത്തിന്റെ വേരുകളാവട്ടെ ഓരോ കുട്ടികളും
കനിവും കരുണയുമുള്ളവരായി വളരട്ടെ നമ്മുടെ കുട്ടികള്‍, സ്നേഹനിധികളായി തീരട്ടെ എല്ലാവരും, എല്ലാവര്ക്കും സ്നേഹത്തോടെ ശിശുദിനാശംസകള്‍ നേരുന്നു

സമാധാനവും സ്നേഹവും നന്മയും സത്യവും നീതിയും നിലകൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ ഓരോ കുട്ടികളേയും പ്രാപ്തരാക്കേണ്ടതുണ്ട്. എല്ലാ കൂട്ടുകാര്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു
വിദ്യാഭ്യാസമാണ് രാജ്യത്തിന്റെ പുരോഗതിയുടെ താക്കോല്‍, അതില്‍ മാനവികത ഉള്‍പ്പെടുത്തുന്നതില്‍ നാം ശ്രദ്ധിക്കണം. അല്ലാത്തത് വിദ്യാഭ്യാസമാവില്ല. എല്ലാ കുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു
ചുറ്റുമുള്ളവര്‍ക്ക് എല്ലാ ദിവസവും സന്തോഷം പകരാന്‍ കുട്ടികള്‍ക്ക് അവരുടേതായ വഴികള്‍ ഉണ്ട് എന്നതാണ് സത്യം, അതുകൊണ്ട് തന്നെ അവര്‍ നമ്മുടെ മുതല്‍ക്കുട്ടാണ്.
ഭയം പോലെ ജീവിതത്തില്‍ അത്രമേല്‍ മോശമായതും അപകടകരമായ കാര്യവും വേറെയില്ല. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികളെ ഭയമേതുമില്ലാതെ വളര്‍ത്തേണ്ടതാണ്, ഏവര്‍ക്കും ശിശുദിനാശംസകള്‍
ഇന്നത്തെ ബാല്യം പടുത്തുയര്‍ത്തുന്നത് നാളത്തെ ലോകമാണ്, അതുകൊണ്ട് തന്നെ കുരുന്ന് മനസ്സുകളെ മുറിവേല്‍പ്പിക്കരുത്
നേരിന്റെ നല്ല നാളേക്കായി ചുവട് വെക്കട്ടെ ഇന്നിന്റെ ബാല്യം, ഏവര്‍ക്കും ശിശുദിനാശംസകള്‍
തുല്യനീതിയിലേക്കേ വളര്‍ന്ന് വരട്ടെ നമ്മുടെ കുരുന്നുകള്‍, ശിശുദിനാശംസകള്‍
വര്‍ണവര്‍ഗ്ഗ ഭേദമില്ലാതെ വളരട്ടെ ഓരോ ബാല്യവും അറിവും ആനന്ദവും സ്നേഹവും സമാധാനവും ചൊരിയട്ടെ
നാളേയുടെ അറിവിന്റെ ആകാശത്തിന് പ്രകാശം നിറയ്ക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്കാവട്ടെ, ഏവര്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു
മുതിര്‍ന്നവര്‍ക്കുവേണ്ടി സമയമില്ലായിരിക്കാം നിങ്ങള്‍ക്ക് പക്ഷേ കുട്ടികള്‍ക്ക് വേണ്ടി വേണ്ടത്ര സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ഒരിക്കലും വ്യത്യസ്തതയില്ലാതെ മുന്നോട്ട് പോവുന്നതിനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും മലയാളം ബോള്‍ഡ്സ്കൈയുടെ ശിശുദിനാശംസകള്‍ നേരുന്നു.



Click it and Unblock the Notifications