Latest Updates
-
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം
ഹനുമാന് ജയന്തി; ഈ പ്രതിവിധിയിലൂടെ നേടാം സര്വ്വസൗഭാഗ്യത്തോടെയുള്ള ജീവിതം
ചൈത്രമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹനുമാന് ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് പവന പുത്രനായി ഹനുമാന് ജനിച്ചത്. ഇന്ത്യയിലുടനീളം ഈ ദിവസം വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹനുമാന് ജയന്തി ഏപ്രില്‍ ആറിനാണ്. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ഹനുമാന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുകയും ചെയ്യുന്നു.
നിങ്ങളുടെ ഏതെങ്കിലും ആഗ്രഹങ്ങള്‍ നിറവേറ്റാനായോ ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാനായോ നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കാവുന്നതാണ്. ചില പ്രത്യേക പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ ഹനുമാനെ സന്തോഷിപ്പിക്കാനും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയും. ഈ ഹനുമാന് ജയന്തിയില്‍ അത്തരത്തിലുള്ള ചില പ്രതിവിധികള്‍ നമുക്ക് നോക്കാം.

നല്ല ആരോഗ്യത്തിന്
വിശ്വാസമനുസരിച്ച് ശക്തി, സമാധാനം, ജ്ഞാനം, ഭക്തി എന്നിവയുടെ ദേവനായി ഹനുമാനെ കണക്കാക്കപ്പെടുന്നു. ഹനുമാന്റെ അനുഗ്രഹത്താല്‍ ഒരു വ്യക്തിക്ക് കഠിനാധ്വാനം ചെയ്യാനുള്ള ശക്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് ആരോഗ്യമുള്ള ശരീരം ലഭിക്കും. ഹനുമാന് സന്തോഷവാനാണെങ്കില്‍ ശനിദേവനും നിങ്ങളില്‍ സന്തുഷ്ടനാകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശനിദേവനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കാം.

കഷ്ടപ്പാടുകള്‍ നീക്കാന്‍
എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ഏതെങ്കിലും ഹനുമാന് ക്ഷേത്രത്തില്‍ 11 ഉഴുന്ന്, കുങ്കുമം, മുല്ലപ്പൂവ്, പൂക്കള്‍, പ്രസാദം എന്നിവ സമര്‍പ്പിക്കുക. കൂടാതെ സുന്ദരകാണ്ഡമോ ഹനുമാന് ചാലിസയോ പാരായണം ചെയ്യുക. ചൊവ്വ, ശനി ദിവസങ്ങളില്‍ ഹനുമാനെ യഥാവിധി ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാവിധ വേദനകളും കഷ്ടപ്പാടുകളും ഇല്ലാതാകും.

വിജയം നേടാന്‍
രാത്രിയില്‍ ഹനുമാന് സ്വാമിക്ക് പഴങ്ങള്‍ സമര്‍പ്പിക്കുന്നത് വളരെ നല്ലതാണ്. ബജ്റംഗ്ബലിക്ക് വാഴപ്പഴം, മാതളം മാമ്പഴം എന്നിവ വളരെ ഇഷ്ടമാണ്. അവ നൈവേദ്യമായി സമര്‍പ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കുകയും വിജയം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഹനുമാന് വഴിപാട് അര്‍പ്പിക്കുമ്പോള്‍, ശുദ്ധമായ പശുവിന് നെയ്യോ നെയ്യ് കൊണ്ടുണ്ടാക്കിയ വിഭവങ്ങളോ ഉള്‍പ്പെടുത്തുക.

ജോലി വിജയത്തിന്
ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക. വിളക്ക് കൊളുത്തിയ ശേഷം അതില്‍ 3 തരി കറുത്ത ഉഴുന്ന് ഇടുക. ഈ പ്രതിവിധി ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരങ്ങളില്‍ തുടര്‍ച്ചയായി ചെയ്യണം. ഇതോടെ, നിങ്ങളുടെ എല്ലാ ജോലികളിലും വിജയം ലഭിക്കാന്‍ തുടങ്ങും. ഇതുകൂടാതെ, കുരങ്ങുകള്‍ക്ക് ഗ്രാമ്പൂ കൊടുക്കുന്നതും ഹനുമാനെ സന്തോഷിപ്പിക്കുന്ന പ്രവൃത്തിയാണ്.

രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍
ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ ഒരു വ്യക്തിക്ക് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് പോലും മോചനം ലഭിക്കുന്നു. ഇതിനായി ഹനുമാന് വിഗ്രഹത്തിലെ ഭസ്മം എടുത്ത് നിങ്ങള്‍ സീതാദേവിയുടെ പാദങ്ങളില്‍ പുരട്ടണം. ഹനുമാന് സ്വാമിയുടെ കൃപയാല്‍ ദീര്‍ഘകാല രോഗങ്ങള്‍ പോലും ശമിക്കുമെന്ന് പറയപ്പെടുന്നു.

ജാതകത്തിലെ ദോഷഫലം കുറയ്ക്കാന്‍
ഹനുമാന് സ്വാമിക്ക് മുന്നില്‍ എണ്ണ വിളക്കില്‍ ഗ്രാമ്പൂ ഇട്ട് ആരാധിച്ചാല്‍ ജീവിതത്തിലെ വിഷമതകള്‍ അകന്ന് സന്തോഷവും ഐശ്വര്യവും കൈവരും. ജാതകത്തിലെ ചൊവ്വയുടെയും ശനിയുടെയും അശുഭഫലങ്ങളും നീക്കാനും ഇത് സഹായിക്കുന്നു. ആല് മരത്തിന്റെ ചുവട്ടിലിരുന്ന് ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് ശനിയുടെയും ചൊവ്വയുടെയും ദോഷങ്ങള്‍ അകറ്റും.

സമ്പത്തിനും സമൃദ്ധിക്കും
എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഹനുമാന് സ്വാമിയുടെ മുന്നില്‍ കടുകെണ്ണ വിളക്ക് കത്തിച്ച് ഹനുമാന് ചാലിസ ചൊല്ലുക. ഇങ്ങനെ ചെയ്താല്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാറും. ജ്യോതിഷ പ്രകാരം, സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍, രാമായണമോ ശ്രീരാമചരിത മാനസോ പാരായണം ചെയ്യുക. അല്ലെങ്കില്‍ അതില്‍ നിന്ന് ദിവസവും ഈരടികള്‍ വായിക്കുകയോ ചെയ്യണം. എല്ലാ ദിവസവും ഹനുമാന് സ്വാമിയെ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് ആരാധിക്കുക.

എതിരാളികളെ ജയിക്കാന്‍
നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെങ്കില്, ഹനുമാന്റെ ഒരു ചിത്രം തെക്കോട്ടു ദര്‍ശനമുള്ള വിധത്തില്‍ വീട്ടില്‍ ഒരു പുണ്യസ്ഥലത്ത് സ്ഥാപിക്കുക. ഈ പ്രതിവിധി നിങ്ങളുടെ എതിരാളികളെ ജയിക്കാനും കൂടാതെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ആഗ്രഹസാഫല്യത്തിന്
ചൊവ്വാഴ്ചയോ ശനിയാഴ്ചയോ ഹനുമാന് സ്വാമിയെ ആരാധിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ഹനുമാന്ജിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്, എന്നാല്‍ ആഴ്ചയിലെ ഈ രണ്ട് ദിവസങ്ങളില്‍ 11 ആലിലകള്‍ എടുത്ത് ശുദ്ധമായ വെള്ളത്തില്‍ കഴുകിയ ശേഷം ഇലകളില്‍ ചന്ദനമോ കുങ്കുമമോ ഉപയോഗിച്ച് ശ്രീരാമന്റെ നാമം എഴുതി ഈ ഇലകള്‍ ഹനുമാന് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കും.



Click it and Unblock the Notifications

