Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
ആഗ്രഹം പോലെ പണം സമ്പാദിക്കാം, വിവരമല്ല വിവേകമാണ് പ്രധാനം ശതകോടീശ്വരന്മാരുടെ വിജയരഹസ്യം
ഒരു കോടീശ്വരനാകുക എന്നത് പലരും നേടാന്‍ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ പലരും അതിന് മിനക്കെടാറില്ല. പക്ഷേ സാമ്പത്തിക വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ നിങ്ങളെ സഹായിക്കുന്ന ചില ഘട്ടങ്ങള്‍ ഉണ്ട്. അവ തിരിച്ചറിഞ്ഞ് കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാവുന്നതാണ്. പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ചില കാര്യങ്ങളുണ്ട്.
പണം സമ്പാദിക്കുക എന്നത് എപ്പോഴാണെങ്കിലും ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിന് വേണ്ടി തന്നെയാണ് പലരും ശ്രമിക്കുന്നതും. എന്നാല്‍ ഇനി മുതല്‍ പല പ്രശനങ്ങള്‍ക്കും പരിഹാരം കാണുന്നത് മുതല്‍ ധനസമ്പാദനത്തിന് വേണ്ടി ചില കാര്യങ്ങളും ശ്രദ്ധിക്കാം.

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങള്‍
എപ്പോഴും പണക്കാരനാവുക എന്ന ആഗ്രഹം മാത്രം പോരാ, അതിന് വേണ്ടി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. എന്താണ് എവിടെയാണ് നിക്ഷേപിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്താല്‍ ഒരു പരിധി വരെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഇത് നിങ്ങളെ സഹായിക്കും.
ഒരു ബജറ്റ് സൃഷ്ടിച്ച് അതില്‍ ഉറച്ചുനില്ക്കുക
നിങ്ങളുടെ സാമ്പത്തികം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഒരു ബജറ്റ് അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയാന്‍ നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യുക. നിക്ഷേപങ്ങള്‍ക്കും സമ്പാദ്യത്തിനുമായി സ്ഥിരമായി ഒരു തുക മാറ്റി വെക്ക്ാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്.
വിവേകത്തോടെ നിക്ഷേപിക്കുക
നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപം നിര്‍ണായകമാണ്. അപകടസാധ്യതകളില്ലാത്ത തരത്തിലുള്ള നിക്ഷേപങ്ങള്‍ നല്ലതാണ്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം നിക്ഷേപങ്ങള്‍ വളരെ നല്ലതാണ്. അതിന് വേണ്ടി ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ നോക്കി വാങ്ങിക്കുന്നതിന് ശ്രദ്ധിക്കാം.
നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ക്കായി നോക്കുക. ഇത് നിങ്ങളുടെ കരിയറിലെ മുന്നേറ്റത്തിലൂടെയോ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിലൂടെയോ ഒക്കെ ആയിരിക്കാം. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ഒരു കോടീശ്വരനാകാനുള്ള നിങ്ങളുടെ പാതയെ എളുപ്പത്തിലാക്കുന്നു.
സംരക്ഷിച്ച് വീണ്ടും നിക്ഷേപിക്കുക
സമ്പാദ്യമാണ് സമ്പത്ത് കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനം. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം പതിവായി ലാഭിക്കുകയും നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം വീണ്ടും നിക്ഷേപിക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് പിന്നീട് ഗുണകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും ഇത്തരം നിക്ഷേപങ്ങള്‍ നല്ലതാണ്.
കടം വിവേകത്തോടെ കൈകാര്യം ചെയ്യുക
ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ കടം നിങ്ങളുടെ സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തും. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ ആദ്യം അടച്ചുതീര്‍ക്കുക, അനാവശ്യ കടങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ സാമ്പത്തിക പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ഉത്തരവാദിത്തത്തോടെ മാത്രം കടം വാങ്ങുകയും വീട്ടുകയും ചെയ്യുക.
സ്വയം വിദ്യാഭ്യാസം നേടുക
അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് സാമ്പത്തിക സാക്ഷരത പ്രധാനമാണ്. മാര്‍ക്കറ്റ് ട്രെന്‍ഡുകളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഇതിനെക്കുറിച്ച് കൃത്യമായി അറിവ് സമ്പാദിച്ച് മാത്രം നിക്ഷേപിക്കുക.
സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ഇടപെടുക
എപ്പോഴും സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സമാന ചിന്താഗതികളുളളവരുമായി സംസാരിക്കുകയും അവരുമായി കൂടുതല്‍ ഇടപെടുകയും ചെയ്യുക. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ നല്കുന്നു. പുതിയ അവസരങ്ങളും ഇത് വഴി ലഭിക്കും.



Click it and Unblock the Notifications