Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
സമ്പന്നരെ വിജയത്തിലെത്തിച്ച ശീലങ്ങള്‍; ഇത് പാലിച്ചാല്‍ പണം നിങ്ങളുടെ കയ്യിലേക്കും ഒഴുകിവരും
Habits Of Super Rich People: ലോകം വളരെ വലുതാണ്. വിവധതരം ആളുകള്‍ ഈ ലോകത്ത് വസിക്കുന്നു. എന്നാല്‍ ഒരോ വ്യക്തിയുടെ ശീലങ്ങള്‍ അവനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. സമ്പന്നരെ കാണുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. എന്തുകൊണ്ട് താനും അതുപോലെ സമ്പന്നനാകുന്നില്ല. എന്നാല്‍, അതിന്റെ പിന്നില്‍ പല കാരണങ്ങളുണ്ട്. ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെ കൂടുതല്‍ സമ്പന്നരുമാക്കുന്നത് അവരവരുടെ ശീലങ്ങളാണ്. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും ഉയര്‍ന്ന വിജയം നേടിയ ആളുകളും തങ്ങളുടെ വിജയത്തിന് പിന്നില്‍ ചില നല്ല ശീലങ്ങള്‍ ഉള്ളതായി പറയുന്നു.
വ്യക്തിജീവിതത്തിലും തൊഴില്‍പരമായും മുന്നോട്ടുപോകുന്നതില്‍ ഈ ശീലങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ഈ നല്ല ശീലങ്ങള്‍ സാധാരണക്കാരില്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഈ ശീലങ്ങള്‍ നിങ്ങളും പാലിച്ചാല്‍ നിങ്ങള്‍ക്കും പണം സമ്പാദിക്കാന്‍ സാധിക്കും. സമ്പന്നരുടെ അത്തരം വിജയമന്ത്രങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. സമ്പന്നരുടെ വിജയത്തിന് കാരണമാകുന്ന ചില ശീലങ്ങള്‍ ഇതാ.(how to become millionaire)

കൃത്യമായ പ്ലാനിംഗ്
എഴുത്തുകാരനായ തോമസ് ജെ സ്റ്റാന്‍ലിയുടെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, ലോകത്തിലെ ഏറ്റവും ധനികരായ 81 ശതമാനം ആളുകളും അവര്‍ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക മുന്‍കൂട്ടി തയാറാക്കുന്നു. ദിവസവും അവര്‍ പൂര്‍ത്തിയാക്കിയ ജോലികള്‍ ഈ ലിസ്റ്റില്‍ നിന്ന് ചെയ്യുകയും ലിസ്റ്റിലേക്ക് പുതിയ ടാസ്‌ക്കുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു. അവരുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍, അവര്‍ ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുകയും അത് പൂര്‍ണ്ണമായും പിന്തുടരുകയും ചെയ്യുന്നു. അങ്ങനെ കൃത്യമായ പ്ലാനിങ്ങോടെ ദിവസവും പ്രവര്‍ത്തിച്ച് അവര്‍ മറ്റുള്ളവരെ ജയിച്ച് മുന്നിലെത്തുന്നു.
ബന്ധങ്ങള്‍
ലോകത്തിലെ വിജയികളായ ആളുകള്‍ ഒരിക്കലും ഒറ്റയ്ക്ക് ജയിച്ചുകയറി വന്നവരല്ല. ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നില്ല. ധനികരായ ആളുകള്‍ കഴിയുന്നത്ര ആളുകളെ കാണാനും സംസാരിക്കാനും താല്‍പ്പര്യപ്പെടുന്നു. അവര്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ധാരാളം ആളുകളുമായി ഇടപഴകുന്നു. പുതിയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടാക്കുകയും അതെല്ലാം അവരുടെ വിജയത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഒന്നിലധികം വരുമാന സ്രോതസ്സുകള്‍
ജോലി ചെയ്യുന്നവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം ശമ്പളമാണ്. ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ശമ്പളത്തെ മാത്രം ആശ്രയിക്കുന്നവരാണ്. ഇത് തെറ്റല്ല, എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കണമെങ്കില്‍ ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. വിജയികളായ മിക്ക ആളുകളും ഒരു സ്രോതസ്സിന് പകരം ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ സൃഷ്ടിച്ചവരാണ്. അതിനായി, അവര്‍ കാലാകാലങ്ങളില്‍ പുതിയതും ക്രിയാത്മകവുമായ എന്തെങ്കിലും പഠിച്ചുകൊണ്ടേയിരിക്കുന്നു. കൂടാതെ അവര്‍ അവരുടെ കഴിവുകള്‍ കാലാകാലങ്ങളില്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ബിസിനസ്സ് അടച്ചുപൂട്ടുകയോ നഷ്ടം വരികയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍, അവര്‍ക്ക് ഒരു ബാക്കപ്പ് തന്ത്രമുണ്ടാകും.
പുസ്തക വായന
വിജയികളായ ആളുകള്‍ അവരുടെ ശരീരം പോലെ തന്നെ മനസ്സിനും വ്യായാമം നല്‍കുന്നു. ഇതിനായി അവര്‍ പതിവായി പുസ്തകങ്ങള്‍ വായിക്കുന്നു. ഒരു പഠനമനുസരിച്ച്, സമ്പന്നരില്‍ 85 ശതമാനത്തിലധികം പേരും ഒരു മാസത്തില്‍ രണ്ടില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നവരാണ്. ഇതുകൂടാതെ അവര്‍ തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍, ജേണലുകള്‍, മാസികകള്‍ തുടങ്ങിയവയും വായിക്കുന്നു.
ടൈം മാനേജ്‌മെന്റ്
സമ്പന്നര്‍ ഏറ്റവും വിലനല്‍കുന്ന ഒന്നാണ് സമയം. ഒരു ഉപകാരവും ഇല്ലാത്ത ജോലികള്‍ ചെയ്ത് അവര്‍ ഒരിക്കലും സമയം കളയുന്നില്ല. ആസൂത്രണത്തോടെ എല്ലാ ജോലികളും ചെയ്യുന്ന ഇവര്‍ സമയനിയന്ത്രണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
സ്വന്തം കഴിവില്‍ വിശ്വസിക്കുന്നു
പണക്കാര്‍ അവരുടെ സ്വന്തം കഴിവില്‍ വിശ്വസിക്കുന്നു. ഓരോ ജോലിയോ ബിസിനസോ തുടങ്ങുമ്പോഴും അവര്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണുന്നു. സാധാരണക്കാര്‍ അവരുടെ ജീവിതശൈലിയില്‍ നിന്ന് നിങ്ങള്‍ ഒഴിവാക്കേണ്ട ഏറ്റവും നെഗറ്റീവ് ആയ കാര്യമാണ് വിശ്വാസക്കുറവ്. സ്വന്തം കഴിവില്‍ വിശ്വാസമില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പുരോഗതിയും നേടാനാവില്ല.
ഉത്തരവാദിത്തബോധം
സമ്പന്നരായ ആളുകള്‍ എപ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ തന്നെ കഴിവുറ്റ രീതിയില്‍ നിറവേറ്റണം. സാധാരണക്കാരായ ആളുകള്‍ക്ക് അത്തരം ആത്മവിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ക്ക് ജീവിതത്തില്‍ പെട്ടെന്ന് മുന്നേറാന്‍ കഴിയാത്തത്.
ലക്ഷ്യബോധം
ഒരു വ്യക്തി വിജയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തന്നെ വിജയത്തിലേക്കുള്ള പാത കണ്ടെത്തുമെന്ന് പറയപ്പെടുന്നു. വിജയം കൈവരിക്കാനുള്ള ഒരേയൊരു ലക്ഷ്യവുമായി അവര്‍ മുന്നോട്ട് പോകുന്നു. സമ്പന്നരായവര്‍ ചെയ്യുന്ന രീതിയാണിത്. ലക്ഷ്യബോധത്തോടെ അവര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നു. അതേസമയം സാധാരണക്കാരായ ആളുകള്‍ മറ്റുള്ളവരുടെ പിന്തുണ തോടുകയും ഭാഗ്യത്തെ ആശ്രയിക്കുകയും ജീവിതത്തില്‍ അത്ഭുതം പ്രതീക്ഷിക്കുകയും ചെയ്ത് ജീവിക്കുകയും ചെയ്യുന്നു. അതിനാല്‍ അവര്‍ക്ക് ഒരിക്കലും വിജയിക്കാനും കഴിയില്ല.



Click it and Unblock the Notifications











