Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Good Friday 2025: ഇന്ന് സഹനത്തിന്റെ ദു:ഖവെള്ളി, മനുഷ്യപുത്രന്റെ ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കല്‍
ഇന്ന് ദു:ഖവെള്ളി, ഇന്നത്തെ ദിവസം ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ദൈവപുത്രന്റെ ഓര്‍മ്മയില്‍ ദു:ഖവെള്ളി ദിനം ആചരിക്കപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ അത്യപൂര്‍വ്വ തലങ്ങളെക്കുറിച്ച് നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. മനുഷ്യര്‍ പരസ്പരം സ്നേഹിക്കുക എന്ന സന്ദേശം തന്നെയാണ് ലോകത്തിന് മുന്നില്‍ ദൈവപുത്രന് നമ്മെ പഠിപ്പിക്കുന്നത്.
യേശുക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിപ്പിക്കുന്ന ദിവസമാണ് ദു:ഖവെള്ളിയായി ആചരിക്കപ്പെടുന്നത്. യേശു ശിഷ്യന്മാര്ക്കൊപ്പം അവസാന അത്താഴം കഴിച്ചതിന്റെ ഓര്‍മ്മക്കായാണ് പെസഹാവ്യാഴം ആചരിക്കുന്നത്. അതിനടുത്ത ദിവസമായി വരുന്ന ദു:ഖവെള്ളം യേശുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്നു. ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ.

പ്രധാന സന്ദേശങ്ങള്‍
നിങ്ങളെ ഞാന്‍ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം എന്ന സന്ദേശമാണ് യേശു എല്ലാവര്ക്കും നല്‍കിയത്. ഈ ദിനത്തില്‍ ലോകനന്മക്കായി നമുക്ക് യേശുവിനോട് പ്രാര്‍ത്ഥിക്കാം.
നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും യേശുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
യേശുവിനെ പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും വെളിച്ചവും കൊണ്ട് വരുന്നു. ജീവിതം മൊത്തത്തില്‍ പുതിയ മാറ്റങ്ങളിലേക്ക് പ്രവേശിക്കുന്നതിന് യേശു നിങ്ങളെ അനുഗ്രഹിക്കുന്നു.
കുടുംബത്തോടൊപ്പം കര്‍ത്താവിനെ സ്മരിക്കുന്നതിനും ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കുന്നതിനും നിങ്ങള്‍ക്ക് ഈ ദിനം സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇന്നത്തെ ദിവസം എന്റെ ആത്മാവിനെ ഞാന്‍ യേശുവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എല്ലാവര്ക്കും ദു:ഖവെള്ളി ദിനം നന്മകള് നല്കട്ടെ
യേശു തന്റെ കരുതലിലും സ്നേഹത്തിലും നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ, ജീവിതത്തില്‍ യേശുവിന്റെ കരങ്ങള്‍ പതിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
മനുഷ്യന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത യേശു, ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് ഞങ്ങളെ അനുഗ്രഹിക്കേണമേ
വിശുദ്ധ രക്തത്താല്‍ അങ്ങ് ലോകത്തെ വീണ്ടെടുത്തു, അങ്ങയുടെ ലോകം വാഴ്ത്തപ്പെടട്ടേ എന്ന് പ്രാര്‍ത്ഥിക്കാം
നിത്യസന്തോഷത്തിലേക്കുള്ള വഴികളില്‍ ദൈവം നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ, ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം
നമുക്ക് വീഴ്ചകള്‍ ഉണ്ടാവുമ്പോള്‍ അതില്‍നിന്ന് കൈപിടിച്ച് നടത്തുന്നതിന് യേശുവിന്റെ അനുഗ്രഹവും കൂടെയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
നമ്മുടെ പ്രാര്‍ത്ഥനകള്‍ എല്ലാം ഇന്ന് ദൈവം കേള്‍ക്കുന്നു. ദൈവം നിങ്ങളെ എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നു. ദൈവം നിങ്ങളെ അത്ര കണ്ട് സ്നേഹിക്കുന്നു.
ഇന്നത്തെ ദിവസം ദൈവപുത്രന് നിങ്ങളോടും കുടുംബത്തോടും ഒപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ
നമ്മുടെ പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ ദൈവം കേള്‍ക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ദു:ഖദിനമായ ഇന്ന് കുടുംബത്തേയും നിങ്ങളേയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദൈവപുത്രന് ഓര്‍ക്കട്ടെ



Click it and Unblock the Notifications
