Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
ഇന്ന് മാര്‍ച്ച് 29 ദുഃഖവെള്ളിയാഴ്ച. ഈ ദിനത്തിന് ക്രിസ്തുമതത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ഈ ദിനത്തിലാണ് ലോകനാഥനായ യേശുക്രിസ്തുവിനെ ഈ ദിനത്തിലാണ് കുരിശ്മരണത്തിന് വിധേയനാക്കിയതും. സമൂഹത്തിന്റെ നന്മക്കും ക്ഷേമത്തിനും വേണ്ടി നാഥന് തന്റെ ജീവന് പണയം വെച്ച ഈ ദിനത്തിന് ഏറെ പറയാനുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി യേശുദേവന് തന്റെ സ്വന്തം ജീവന് തന്നെയാണ് ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ജീവന് ത്യജിക്കേണ്ടി വന്നാലും സത്യത്തിനും നീതിക്കും വേണ്ടി പോരാടണം എന്ന സന്ദേശമാണ് യേശുദേവന് ലോകത്തിന് മുന്നില്‍ വെച്ചത്.
യഹൂദ ഭരണാധികാരികള്‍ യേശുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ശേഷം ക്രൂശിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. അതുകൊണ്ടാണ് ഈ ദിനത്തെ ദു:ഖവെള്ളി എന്ന് പറയുന്നത്. എന്നാല്‍ ഈ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം, ഞായറാഴ്ച യേശു ദേവന് ഉയര്ത്തെഴുന്നേല്ക്കുകയും ഈ ദിനം ഈസ്റ്റര്‍ ആയി ആഘോഷിക്കുകയും ചെയ്തു. ഈ ദിനത്തില്‍ പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ആചരിച്ച് പോരുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ത്യാഗത്തിന്റെ ദിനം
ഈ ദിനത്തെ ത്യാഗത്തിന്റേയും സഹനത്തിന്റേയും ദിനമായാണ് ആചരിക്കുന്നത്. ക്രിസ്തുമതത്തില്‍ ഈ ദിനത്തില്‍ പള്ളികളില്‍ മണിമുഴക്കുകയോ മെഴുക് തിരികള്‍ കത്തിക്കുകയോ ചെയ്യാറില്ല. അത് മാത്രമല്ല എല്ലാവരും കറുത്ത വസ്ത്രം ധരിച്ചാണ് ഈ ദിനം പള്ളികളില്‍ വിലാപയോഗം സംഘടിപ്പിക്കുന്നതും. ബ്ലാക്ക്ഫ്രൈഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നതും.
ദുഃഖവെള്ളിയുടെ ചരിത്രം
ദു:ഖവെള്ളി എന്തുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. ജലുസലേമില് യേശുദേവന് മനുഷ്യ നന്മക്കായി പിറവിയെടുത്തപ്പോള്‍ ലോകത്ത് സമാധാനവും ഐശ്വര്യവും നിറഞ്ഞ് നിന്നു. ദൈവദൂതനായി കണക്കാക്കിയ യേശുവിന്റെ വാക്കുകള്‍ ലോകത്താകമാനം പ്രചരിക്കുകയും അതുവഴി ലോകത്തെല്ലാം സമാധാനവും സ്നേഹവും ശാന്തിയും നിലനില്ക്കുകയും ചെയ്തു പോവ്നു.. എന്നാല്‍ ഇതില്‍ കലികൊണ്ട യഹൂദ ഭരണാധികാരി യേശുവിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ശിക്ഷിക്കാന്‍ നടപടിയെടുത്തു.
കഠിനമായ മര്ദ്ദമുറകള്
ഒരു വ്യക്തിക്ക് അനുഭവിക്കാവുന്നതില്‍ കൂടുതല്‍ കഠിനമായ മര്‍ദ്ദനമുറകളാണ് യേശുവിന് അനുഭവിക്കേണ്ടി വന്നത്. മുള്‍ക്കിരീടം അണിയിക്കുകയും കല്ലേറുകളും തെറി വാക്കുകളും ഏല്ക്കുകയും വേണ്ടി വന്നു. അവസാനം രണ്ട് കള്ളന്മാരോടൊപ്പം യോശുവിനെ കൈകാലുകള്‍ ബന്ധിച്ച് കുരിശില്‍ ആണിയടിച്ച് തറച്ചു. അത്രയധികം പീഢകള്‍ നേരിട്ട യേശുദേവന് മൂന്നാമത്തെ ദിനം ഉയര്‍ത്തെഴുന്നേറ്റു.
യേശുവിന്റെ അവസാന വാക്കുകള്‍
യേശു ക്രൂശിക്കപ്പെട്ടപ്പോഴും മനുഷ്യനന്മയെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകള്‍'ദൈവമേ, ഇവരോട് ക്ഷമിക്കൂ. കാരണം അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല...'എന്നതായിരുന്നു. ഇന്നും യേശുവിന്റെ വചനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന നിരവധി സാഹചര്യം നമുക്ക് ചുറ്റും ഉണ്ടാവുന്നുമുണ്ട്.
ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നത്
ദു:ഖവെള്ളിയാഴ്ച ക്ര്ിസ്തീയ വിശ്വാസപ്രകാരം വളരെ പരിപാവനമായയ ഒരു ദിനമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ യേശുദേവന്റെ ത്യാഗത്തിന്റെ ദിനമായി ആചരിക്കപ്പെടുന്നു. പള്ളികളില്‍ മണിമുഴക്കുകയോ മെഴുക് തിരികള്‍ കത്തിക്കുകയോ ചെയ്യാറില്ല എന്ന് മാത്രമല്ല നിശബ്ദമായി ലോകനന്മക്കായി ഓരോ വിശ്വാസിയും പ്രാര്‍ത്ഥിക്കുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് ഈ ദിനത്തില്‍ ആളുകള്‍ പള്ളിയിലേക്ക് പോവുന്നതും. വിലാപ ദിനം എന്നാണ് ദു:ഖവെള്ളിയെ അറിയപ്പെടുന്നത്.
ഉപവാസവും ബൈബിള്‍ വായനയും
ദു:ഖവെള്ളി ദിനത്തില്‍ ഉപവാസവും ബൈബിള്‍ വായനയും പലരും പിന്തുടര്ന്ന് പോരുന്നു. മാത്രമല്ല അറിഞ്ഞോ അറിയാതേയോ ചെയ്ത തെറ്റുകള്‍ക്ക് എല്ലാവരും മാപ്പ് ചോദിക്കുന്നു. ഈ ദിനത്തില്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചാല്‍ യേശു അതെല്ലാം പൊറുത്ത് നല്‍കും എന്നാണ് വിശ്വാസം. ഒരു ജനതക്കും നാടിനും വേണ്ടി തന്റെ ജീവന് സമര്‍പ്പിച്ച യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് ഈസ്റ്റര്‍ ദിനം ഇത്രയേറെ മനോഹരമാക്കുന്നതും.



Click it and Unblock the Notifications
