Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
പീഢാനുഭവ സ്മരണയില് ഒരു ദു:ഖവെള്ളി കൂടി: ത്യാഗത്തിന്റെ ഓര്മ്മപുതുക്കുന്ന ദിനം
മനുഷ്യ സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ദൈവപുത്രന് കുരിശിലേറിയ ദിനമാണ് ദു:ഖവെള്ളിയായി ആചരിക്കപ്പെടുന്നത്. മനുഷ്യനെ അവന്റെ പാപങ്ങളില് നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിന്റെ നന്മക്കായാണ് ദൈവപുത്രന് ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദു:ഖവെള്ളിയായി ആചരിക്കപ്പെടുന്നത്. ഈ വര്ഷത്തെ ദു:ഖവെള്ളി ഏപ്രില് 7-നാണ് വരുന്നത്. ഈശ്വരപ്രതീകമായി കാണുന്ന ദൈവപുത്രന്റെ കുരിശ്മരണത്തിന് ശേഷം ഈസ്റ്റര് ദിനത്തില് ഇദ്ദേഹം പ്രത്യാശയുടെ പുതുകിരണമായി ഉയര്ത്തെഴുന്നേല്ക്കുന്നു.
ദൈവപുത്രനായ യേശുക്രിസ്തു കുരിശിലേക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില് നാം ദു:ഖവെള്ളി ആചചിച്ച് വരുന്നു. ഈസ്റ്ററിന് മുന്പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളിയായി ആചരിക്കപ്പെടുന്നത്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന് വരെ ലോകത്തിന്റെ നന്മക്കായി നല്കി എന്നുമാണ് വിശ്വസിക്കുന്നത്. മനുഷ്യരാശിയുടെ പാപങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് യേശുക്രിസ്തു തന്റെ ജന്മം നല്കിയത്. ക്രിസ്തുവില് വിശ്വസിച്ച ജനങ്ങളുടെ പാപങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യേശു കുരിശ് മരണം വരിക്കുകയും ലോകത്തെ സര്വ്വ പാപങ്ങളില് നിന്നും മോചിപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

ദു:ഖവെള്ളി ദിനത്തെ വിലാപത്തിന്റെയും ദുഃഖത്തിന്റെയും ദിനമായാണ് നാളിത് വരേക്കും ആചരിച്ച് വരുന്നത്.സ്വന്തം പാപങ്ങളുടെ നിഴലില് നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന് യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം ആളുകള് അതീവ ദു:ഖത്തോടെ തന്നെ ആചരിക്കുന്നു. ഈ ദിനം വ്രതാനുഷ്ഠാനങ്ങളും മറ്റുമായി വിശ്വാസികള് കഴിയുന്നു. മാത്രമല്ല ഹാപ്പി ഗുഡ് ഫ്രൈഡേ എന്ന് പറഞ്ഞ് ഒരാളെ അഭിവാദ്യം ചെയ്യുന്നത് വരെ ഒഴിവാക്കേണ്ടതാണ്. കാരണം ഈ ദിനം എന്നത് അങ്ങേയറ്റം സങ്കടകരമായ ഒരു ദിനമാണ്.
ചരിത്രം

ദു:ഖവെള്ളിയുടെ ചരിത്രം ഇപ്രകാരമാണ്. റോമന് അധികാരികള് യേശുവിനെ ഇല്ലാത്ത തെറ്റിന്റെ പേരില് ക്രൂശിക്കുകയം മര്ദ്ദിക്കുകയും ചെയ്തു. തുടര്ന്ന് കാല്വരി മലനിരകളില് കുരിശുമായി കയറി യേശുവിനെ കുരിശില് തറക്കുകയും ചെയ്തു. തന്റെ ഇടവും വലവും രണ്ട് കള്ളന്മാരും ആയിരുന്നു ശിക്ഷിക്കപ്പെട്ടത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. കുരിശില് ദിവസങ്ങളോളം കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. രാജ്യദ്രോഹവും മതനിന്ദയുമായിരുന്നു യേശുവിന്റെ മേല് ചുമക്കപ്പെട്ട കുറ്റം. ചാട്ടയടിയും മറ്റും നടത്തിയ ശേഷമാണ് ദൈവപുത്രനെ ക്രൂരന്മാര് കുരിശിലേറ്റിയത്.



Click it and Unblock the Notifications
