Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഐശ്വര്യത്തിന്റെ കാവല്‍ദേവത, സീതാദേവിയുടെ ഈ ഗുണങ്ങളുള്ള പെണ്‍കുട്ടി ഭര്‍ത്താവിന് ഭാഗ്യം
ഹിന്ദു ഇതിഹാസമായ രാമായണത്തിലെ പ്രധാന സ്ത്രീ കഥാപാത്രവും ജനക രാജാവിന്റെ മകളുമാണ് സീതാദേവി. ലക്ഷ്മിയുടെ അവതാരമായി സീതാദേവിയെ കണക്കാക്കുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഭാര്യയാണ് സീത. എല്ലാ സ്ത്രീ സദ്ഗുണങ്ങളുടെയും ഒരു സമ്മിശ്രണമായി സീതാദേവിയെ കണക്കാക്കപ്പെടുന്നു. സീതാദേവിയുടെ സമര്‍പ്പണം, ആത്മത്യാഗം, ധൈര്യം, വിശുദ്ധി എന്നിവ വളരെ പ്രശസ്തമാണ്. സീതാനവമി ദിവസം ഭര്ത്താക്കന്മാരുടെ സന്തോഷത്തിനും ദീര്‍ഘായുസ്സിനുമായി ഭാര്യമാര്‍ സീതാദേവിയില്‍ നിന്ന് അനുഗ്രഹം തേടുന്നു. ശ്രീരാമനെയും സീതയെയും ആരാധിക്കുന്നത് ദാമ്പത്യത്തില്‍ സമാധാനവും ഐക്യവും സന്തോഷവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജീവിതമെന്ന സൈക്കിളിന്റെ ഇരുചക്രങ്ങള്‍ പോലെയാണ് ഭാര്യയും ഭര്‍ത്താവും. ഇരുവരും പരസ്പരം പിന്തുണച്ചാല്‍ മാത്രമേ വിജയത്തിന്റെ ഉയരങ്ങളിലെത്താന്‍ സാധിക്കൂ. വീട്ടിലെ ലക്ഷ്മിയാണ് ഭാര്യ എന്നാണ് പറയപ്പെടുന്നത്. സീതാദേവിയെപ്പോലെയുള്ള മൂല്യങ്ങള്‍ ഭാര്യയിലുണ്ടെങ്കില്, ഭര്‍ത്താവിന് ജീവിത പുരോഗതിയുടെ പാതയില്‍ മുന്നോട്ട് പോകാന്‍ അധികം സമയമെടുക്കില്ല. അത്തരം ഗുണങ്ങളുള്ള ഭാര്യമാര്‍ അവരുടെ ഭര്‍ത്താവിനെ ശ്രീരാമനെപ്പോലെ സമ്പന്നനാക്കുന്നു. സീതാദേവിയുടെ ചില ഗുണങ്ങളുള്ള പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് വളരെ ഭാഗ്യമാണെന്ന് പറയപ്പെടുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭര്‍ത്താവിനോടുള്ള വിശ്വസ്തത
സീതാദേവി പതിവ്രതയായിരുന്നു. ധര്‍മ്മം പൂര്‍ണ്ണമായും പിന്തുടരുകയും തന്റെ ശരീരവും ആത്മാവും ശ്രീരാമന് സമര്‍പ്പിക്കുകയും ചെയ്തു. ഭര്‍ത്താവിനോട് വിശ്വസ്തത കാണിക്കുന്ന സ്ത്രീകള്‍ അവര്‍ക്ക് ഭാഗ്യവും ആശ്വര്യവും നല്കുന്നു.
സ്നേഹവും സമര്‍പ്പണവും
സീതാദേവി ശ്രീരാമനോട് സമ്പൂര്‍ണ്ണ സ്നേഹവും അര്‍പ്പണബോധവും ഉള്ളവളായിരുന്നു. ഏതൊരു ജീവിത പങ്കാളിക്കും ആവശ്യമായ ഗുണമാണ് ഇത്. ഒരു ദാമ്പത്യ ബന്ധത്തില്‍, ആ ബന്ധം നിലനിര്‍ത്താന്‍ സ്നേഹവും സമര്‍പ്പണവും അത്യാവശ്യമാണ്.
ത്യാഗവും സഹിഷ്ണുതയും
വനവാസം സ്വീകരിക്കുന്നത് പോലെ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച മാതൃക സീതാദേവി തന്റെ ജീവിതത്തിലൂടെ കാണിച്ച് തന്നിട്ടുണ്ട്. ത്യാഗമനോഭാവവും സഹിഷ്ണുതയും കാണിക്കുന്ന സ്ത്രീകള്‍ ഭര്ത്താക്കന്മാര്ക്ക് ഭാഗ്യമാണ്.
ശുദ്ധി
പരിശുദ്ധിയുടെയും പവിത്രതയുടെയും പ്രതീകമാണ് സീതാദേവി. അത് അവരെ ഒരു ഉത്തമ ഭാര്യയാക്കി മാറ്റുന്നു.
ഭക്തി
സീതാദേവി തന്റെ ഭര്‍ത്താവിനോട് സമ്പൂര്‍ണ്ണ അര്‍പ്പണബോധവും വിശ്വസ്തതയും പ്രകടിപ്പിച്ചാണ് ജീവിച്ചിരുന്നത്. അതുവഴി സമൂഹത്തില്‍ ഒരു ഉത്തമ സ്ത്രീയായി സീതാദേവി സ്വയം ഇടം നേടി.
സൗമ്യതയും ലാളിത്യവും
സൗമ്യതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റമായിരുന്നു സീതാമാതാവിനെ ഏവര്‍ക്കും പ്രിയങ്കരനാക്കിയത്. സൗമ്യതയും ലാളിത്യവുമുള്ള പെണ്‍കുട്ടികളെ ഏതൊരു പങ്കാളിക്കും ഇഷ്ടപ്പെടും.
ഭര്‍ത്താവിനോടുള്ള വിശ്വസ്തത
സീതാദേവി തന്റെ ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനോടുള്ള ഭക്തിയില്‍ മുഴുകി ജീവിതം ചെലവഴിച്ചിരുന്നു. വിശ്വാസമാണ് ഒരു ബന്ധത്തിന്റെ ഏറ്റവും വലിയ അടിത്തറ എന്ന പാഠം ഇതിലൂടെ നമുക്ക് കാണിച്ചുതരുന്നു.
ധൈര്യവും സ്ഥിരതയും
സീതാ ദേവി തന്റെ ജീവിതത്തില്‍ പലപ്പോഴും ധൈര്യവും സ്ഥിരതയും പ്രകടിപ്പിച്ചിട്ടുണ്ട്. അത് എല്ലാ കഠിന സാഹചര്യങ്ങളെയും നേരിടാന്‍ അവരെ പ്രാപ്തയാക്കി.



Click it and Unblock the Notifications
