Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
നില്ക്കാന് പോയിട്ട്, നേരെ ഒരു സ്റ്റെപ് നടക്കാന്‍ വയ്യ ക്രംമ്പ്സിന്, ഡയറ്റ് തന്നെ ശരണം
അമിതവണ്ണം എന്നത് മനുഷ്യന് വിനയാണ് എന്നത് പോലെ തന്നെ മൃഗങ്ങള്‍ക്കും വിനയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യയിലെ ക്രംമ്പ്സ് എന്ന പൂച്ച. കഴിഞ്ഞ ദിവസമാണ് ക്രംമ്പ്സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. റഷ്യയിലെ പെം നഗരത്തിലാണ് ക്രംമ്പ്സിനെ കണ്ടെത്തിയത്. ഒരു ആശുപത്രിയിലെ ബേസ്മെന്റില്‍ നിന്നാണ് ക്രംമ്പ്സിനെ മൃഗസ്നേഹികള്‍ കണ്ടെത്തിയത്. എന്താണ് അവനിത്ര പ്രത്യേകത എന്നല്ലേ, 18 കിലോയാണ് ക്രംമ്പ്സിന്റെ ഭാരം എന്നതാണ് അവന്റെ പ്രത്യേകത.
ശരിക്കൊന്ന് നടക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കാതെയായിരുന്നു ക്രംമ്പ്സ് ആ ആശുപത്രി പരിസരത്ത് കഴിഞ്ഞിരുന്നത്. ഒരു കൂട്ടം മൃഗസ്നേഹികള്‍ ചേര്‍ന്നാണ് അവനെ രക്ഷിച്ചത്. അവരെ അത്ഭുതപ്പെടുത്തിയതും അവന്റെ ശരീരഭാരം തന്നെയായിരുന്നു. ആശുപത്രി ജീവനക്കാര്‍ നല്കിയ ഭക്ഷണം തന്നെയാണ് അവനെ അമിത ഭാരത്തിലേക്ക് തള്ളിവിട്ടത്.

ക്രംമ്പ്സ് എന്ന പേരിന് പിന്നില്‍
ആശുപത്രി അധികൃതരാണ് ക്രംമ്പ്സ് എന്ന പേര് അവന് നല്‍കിയത്. മൃഗസ്നേഹികള്‍ കണ്ടെത്തുമ്പോള്‍ ഇവന്റെ ഭാരം തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. നില്‍ക്കാനും നടക്കാനും പറ്റാതെ കഷ്ടപ്പെടുകയായിരുന്നു ക്രംമ്പ്സ്. അതോടെയാണ് അവനെ പുനരധിവസിപ്പിക്കാന്‍ മൃഗസ്നേഹികള്‍ തയ്യാറായത്. പെം നഗത്തിലെ മൃഗസംരക്ഷണ സംഘടനയായ മാട്രോസ്കിന്നിന്റെ സംരക്ഷണയിലാണ് അവനിപ്പോള്‍.
ഇടവേളകളില്ലാത്ത ഭക്ഷണം
ഇടവേളകളില്ലാതെ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്നാണ് ക്രംമ്പ്സിന് ഈ അവസ്ഥ വന്നത്. കുക്കീസും സൂപ്പുമായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. നിരവധി പേര് ഇത് കൊണ്ട് വരുമ്പോള്‍ യാതൊരു വിശ്രമവും ഇല്ലാതെ ക്രംമ്പ്സ് കഴിച്ച് കൊണ്ടേ ഇരുന്നു. ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പരിശോധിക്കുന്നതിന് വേണ്ടി അള്‍ട്രാസൗണ്ട് പോലും നടത്താന്‍ പറ്റാത്ത അത്ര ഭാരമാണ് ക്രംമ്പ്സിനെ വെല്ലുവിളിയിലാക്കിയത്.
കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍
ക്രംമ്പ്സിന്റെ അമിതവണ്ണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവനുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അതെല്ലാം കണ്ടെത്തി ആരോഗ്യത്തിലേക്ക് അവനെ തിരിച്ച് കൊണ്ട് വരുന്നതിന് വേണ്ടിയാണ് മൃഗസംരക്ഷകര് ശ്രമിക്കുന്നത്. സാധാരണ ഗതിയില്‍ വീട്ടില്‍ വളര്‍ത്തുന്ന ഒരു പൂച്ചയുടെ ഭാരം 5-6 കിലോ വരെയായിരിക്കും. അത്തരം ഒരു മാറ്റത്തിലേക്ക് അവനെ കൊണ്ട് വരുന്നതിനായി പ്രത്യേക ഡയറ്റും ട്രെഡ്മില് സൗകര്യവും ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.



Click it and Unblock the Notifications
