Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
2025 മുതല്‍ 2039 വരെ ഇവരുടെ യുഗം, ടെക്നോളജി കൊണ്ട് അമ്മാനമാടും, 22ാം നൂറ്റാണ്ട് കാണും, ആരാണ് ജെന്‍ ബീറ്റ
ജെന്‍ സിയ്ക്കും ജെന്‍ ആല്‍ഫയ്ക്കും ശേഷം ബീറ്റ ബേബികളുടെ യുഗം പിറന്നിരിക്കുന്നു. 2025 ജനുവരി ഒന്ന് മുതല്‍ ഏതാണ്ട് 2039 വരെ ലോകത്ത് ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ അഥവാ ജെനറേഷന് ബീറ്റ എന്നാണ് അറിയപ്പെടുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഓട്ടോനോമസ് ഗതാഗതം, മറ്റൊരു ലോകത്ത് എത്തിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങി നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. അവരില്‍ ഏറെപ്പേരും 22-ാം നൂറ്റാണ്ട് കാണുമെന്നതാണ് ബീറ്റ ബേബീസിന്റെ പ്രധാന പ്രത്യേകത.

ജെന്‍ ബീറ്റ
സാമൂഹിക ഗവേഷകനായ മാര്‍ക് മക്ക്രിന്ഡിന്ഡില് ആണ് ഓരോ തലമുറകള്‍ക്കും ഓരോ പേരുകള്‍ നല്കുന്ന പതിവിന് തുടക്കമിട്ടയാള്‍. 2035ഓടെ ആഗോള ഉല്‍പ്പാദനത്തിന്റെ 16 ശതമാനം ജെന്‍ ബീറ്റയില്‍ നിന്നായിരിക്കുമെന്നാണ് ഇദ്ദേഹം തന്റെ ബ്ലോഗില്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനം, സാഹൂഹിക അസതമത്വം, സ്വത്വവും മൂല്യങ്ങളും പരുവപ്പെടുത്തിലെ വെല്ലുവിളികള്‍ എന്നിങ്ങനെ പലതരത്തിലുള്ള വെല്ലുവിളികളും ജെന്‍ ബീറ്റ നേരിടും.
പ്രത്യേകതകള്‍
വളരെ ആധുനികമായ സാങ്കേതികവിദ്യകളുടെ ഒരു പരിതസ്ഥിതയില്‍ ജനിച്ച് വളരുന്നവര്‍ ആയതിനാല്‍ തന്നെ വളരെയധികം പ്രത്യേകതകള്‍ ഇവര്‍ക്കുണ്ടായിരിക്കും.
സാങ്കേതികവിദ്യയോടുള്ള ഭ്രമം
എഐ, ഓട്ടോനോമസ് വാഹനങ്ങള്‍ (ഡ്രൈവറില്ലാ വാഹനങ്ങള്‍) തുടങ്ങിയ ഏകീകൃത സാങ്കേതികവിദ്യകള്‍ക്കൊപ്പം വളരുന്നത് കാരണം ഇവര്‍ എല്ലാതരം ഡിജിറ്റല്‍ ഉപാധികളും ഉപയോഗിക്കാന്‍ പ്രാപ്തരായിരിക്കും.
സാമൂഹിക അവബോധം
കാലാവസ്ഥ വ്യതിയാനം, അസമത്വം, സുസ്ഥിരത പോലുള്ള കാര്യങ്ങളെ കുറിച്ച് ഇവര്‍ക്ക് അവബോധം കൂടുതലായിരിക്കും.
പൊരുത്തപ്പെടല്‍
അതിവേഗത്തിലുള്ള സാങ്കേതികവിദ്യ മാറ്റങ്ങള്‍ കാരമം ഇവര്‍ വളരെ വേഗം മാറ്റങ്ങളുമായി പൊരുത്തപ്പെടും.
വ്യക്തിഗത വിദ്യാഭ്യാസം
തങ്ങള്‍ക്ക് ഉതകുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസരീതി വ്യക്തിഗത പഠന അനുഭവം സാധ്യമാക്കും.
ആഗോള കാഴ്ചപ്പാട്
ലോകത്ത് എവിടെയും എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ മൂലം വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരും വ്യത്യസ്ത സംസ്കാരങ്ങളുടെ കൂടിച്ചേരലിന് കാരണമാകുന്നവരുമായിരിക്കും ഇവര്‍.
സര്‍ഗാത്മകത, ഇന്നവേഷന്‍
നൂതന സാങ്കേതിതവിദ്യകളുടെ ഉപയോഗം ഇവരുടെ സര്‍ഗാത്മകശക്തി വര്‍ധിപ്പിക്കും. പ്രശ്നപരിഹാരശേഷിയും ഇവര്‍ക്ക് കൂടുതലായിരിക്കും.
മാനസികാരോഗ്യത്തിന് മുന്‍ഗണന
മില്ലേനിയലുകളും ജെന്‍ സിയും മാതാപിതാക്കളായി വരുന്ന ജെന്‍ ബീറ്റ ആരോഗ്യത്തിന്, പ്രത്യേകിച്ച് മാനസിക, വൈകാരിക ആരോഗ്യത്തിന് മുന്‍ഗണന നല്കുന്നവര് ആയിരിക്കും. കാരണം ഇവരുടെ മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ അവബോധമുള്ളവരെ അതെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തുന്നവരും ആയിരിക്കും.
അത്യാധുനിത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവര്‍ ഉപയോഗിക്കും. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങള്‍ക്കായി.
വെല്ലുവിളികള്‍
കാലാവസ്ഥ വ്യതിയാനം, നഗരവല്‍ക്കരണം, സാങ്കേതികവിദ്യകളുടെ അമിത ഉപയോഗം മൂലം സ്വകാര്യതയ്ക്കേല്ക്കുന്ന ഭംഗം, അമിതമായ സോഷ്യല്‍ കണക്റ്റിവിറ്റി, സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് ഇവര്‍ നേരിടാനിടയുള്ള വെല്ലുവിളികള്‍.



Click it and Unblock the Notifications