Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
'നേടാനുണ്ട് ഇനിയുമേറെ, സ്വപ്ന നിമിഷം സ്വന്തമാക്കി ഗായത്രി ' മിസ് സൗത്ത് ഇന്ത്യ ഫാഷന്‍ ഐക്കണ്‍ 2025'
നമ്മുടെ സ്വപ്നത്തിന് വേണ്ടി കഷ്ടപ്പെടാന്‍ നാം തയ്യാറെടുക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അതിനായി നാം എന്ത് ചെയ്തു എന്ന് തന്നെയാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തെ കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം മാത്രമാണ് വഴി എന്നത് ആദ്യം തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് തന്റെ വഴി വെട്ടി വന്ന് ഇപ്പോള്‍ മിസ് സൗത്ത് ഇന്ത്യ ഫാഷന്‍ ഐക്കണ്‍ 2025 കിരീടം ചൂടിയിരിക്കുകയാണ് മലയാളിയായ ഗായത്രി ശശി.
ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് ഇപ്പോള്‍ ആരും കൊതിക്കുന്ന ഒരു നിമിഷത്തിലേക്ക് എത്തി നില്ക്കുമ്പോള് അതിലേക്കുള്ള യാത്രകള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് കടമ്പകള്‍ കടന്ന് ജീവിതത്തില്‍ തന്റെ സ്വപ്ന നിമിഷത്തില്‍ കിരീടം ചൂടി നില്ക്കുന്ന ഗായത്രി താന്‍ കടന്ന് വന്ന കഷ്ടപ്പാടുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മലയാളം ബോള്‍ഡ്സ്കൈയോട് മനസ്സ് തുറക്കുന്നു.

ഗായത്രിയെക്കുറിച്ചറിയാം
ആലപ്പുഴ ചെങ്ങന്നൂരില്‍ ജനിച്ച് വളര്‍ന്ന ഗായത്രി തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിടെക് പൂര്‍ത്തിയാക്കി ജോലി ആവശ്യാര്‍ത്ഥം കൊച്ചിയിലേക്ക് മാറി. അതിന് ശേഷമാണ് ഗായത്രിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും. അച്ഛനും അമ്മയും ചേച്ചിയും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന ചെറിയ കുടുംബമാണ് ഗായത്രിയുടേത്.
മിസ് സൗത്ത് ഇന്ത്യ 2025
സ്വപ്ന നിമിഷത്തിലാണ് ഗായത്രി തന്റെ നേട്ടം കൈവരിച്ചത്. കിട്ടുമെന്ന് പ്രതീക്ഷയേക്കാളുപരി മത്സരത്തില്‍ പങ്കെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത്രയും വയസ്സിനിടയില്‍ ഒരു റാംപ് വാക്ക് പോലും നടത്തിയിട്ടില്ല എന്ന് പറഞ്ഞാല്‍ അത് പലപ്പോഴും അവിശ്വസനീയമായി തോന്നാം. എന്നാല്‍ സത്യത്തില്‍ ജീവിതത്തില്‍ ഇത് വരെ ഇത്തരം ഷോകളില്‍ ഒന്നും തന്നെ പങ്കെടുക്കുകയോ അല്ലെങ്കില്‍ അതിന് വേണ്ടി തയ്യാറെടുക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തിലെ ആദ്യത്തേ ഷോ ആയിരുന്നു എന്നാണ് ഗായത്രി ആത്മവിശ്വാസത്തോടെ പറയുന്നത്. നിറത്തേക്കാള്‍ ആത്മവിശ്വാസത്തിനാണ് പ്രാധാന്യം എന്ന് മനസ്സിലാക്കി മുന്നോട്ട് പോയ ഗായത്രിയെ കാത്തിരുന്നത് വിജയകിരീടം തന്നെയായിരുന്നു.

സംശയങ്ങള്‍ക്കുള്ള മറുപടി
പലപ്പോഴും തനിക്ക് ഇത് സാധിക്കുമോ എന്ന സംശയം ഗായത്രി സ്വയം ചോദിച്ചിരുന്നു. ചെറിയ മാറ്റങ്ങളില്‍ പോലും സ്വയം ഒരു ചോദ്യം എന്നത് ഗായത്രിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഹീല്‍സ് ഉപയോഗിച്ച് നടക്കുക എന്നത് പോലും അല്പം ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനെല്ലാം ഉള്ള മറുപടിയാണ് നാം റാമ്പില്‍ കണ്ടതെന്ന് മാത്രമല്ല തികഞ്ഞ ആത്മവിശ്വാസവും ഗായത്രിയില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അവരെ വിജയകിരീടം ചൂടിച്ചത്.
പ്രചോദനം എന്തായിരുന്നു?
കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സ്റ്റൈലിംഗ് താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ഗായത്രി. അതുകൊണ്ട് തന്നെ എന്തെങ്കിലും ഫംഗ്ഷനും മറ്റും ഉണ്ടെങ്കില്‍ തന്റേതായ രീതിക്ക് സ്റ്റൈലിംഗ് ചെയ്യുന്നതിന് എപ്പോഴും ശ്രദ്ധിച്ചിരുന്നു. പലരും ഇതിനെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു ഫീല്‍ഡിലേക്ക് വരുന്നതിനുള്ള പ്രചോദനം തന്നെ അതായിരുന്നു. എന്നാല്‍ ഒരു ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായതിനാല്‍ തന്നെ ധാരാളം കടമ്പകളും മറികടക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാത്തിനുമുപരി തന്റെ ഇഷ്ടത്തിന് വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമായിരുന്നു ഇതിനെല്ലാം പിന്നില്‍. അത് മാത്രമല്ല തന്നെ മുന്നോട്ട് നയിക്കുന്നതിന് ഒരു വ്യക്തി ഉണ്ടായിരുന്നില്ല. സ്വന്തമായി ഇറങ്ങിപ്പുറപ്പെട്ടതിന്റെ മധുരവിജയമാണ് ഇപ്പോള്‍ ഗായത്രി കരസ്ഥമാക്കിയിരിക്കുന്നത്. വീട്ടില്‍ പറയാതെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് തന്റെ വിജയകഥ രക്ഷിതാക്കളോട് പോലും പറഞ്ഞത്.

വെല്ലുവിളികള്‍
നിറത്തിന്റെ പേരില്‍ ധാരാളം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. "നിനക്ക് ഇതൊന്നും സ്വപ്നം കാണാന്‍ പോലും സാധിക്കില്ല" എന്ന ഓരോ വാക്കുകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് കൊണ്ടാണ് ഇത്രയും വലിയ നേട്ടം ഗായത്രി കരസ്ഥമാക്കിയത്. അത് മാത്രമല്ല ജീവിതത്തില്‍ ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള ശ്രമത്തിലാണ് ഗായത്രി. നിറത്തില്‍ കാര്യമില്ല എന്ന് പറഞ്ഞവര്‍ ധാരാളമുണ്ട്, എങ്കിലും പലപ്പോഴും നിറത്തിലും കാര്യമുണ്ടെന്ന് പല ഘട്ടത്തിലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് അല്പം വേദനയോടെയെങ്കിലും ഗായത്രി പറയുന്നു. എങ്കിലും ഇതെല്ലാം തനിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കൂട്ടിച്ചേര്‍ക്കുന്നു ചെറുചിരിയോടെ ഗായത്രി.
മുന്നിലേക്ക് വരുന്നവരോട് പറയാനുള്ളത്
ഗായത്രിയുടെ വിജയത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് മുന്നോട്ട് വരുന്നവരോട് നമ്മളെ മുന്നോട്ട് നയിക്കുന്നതിന് നമ്മള് മാത്രമേ ഉള്ളൂ. ഒരിക്കലും നെഗറ്റീവിനെക്കുറിച്ച് ആലോചിക്കാതെ നമ്മുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് സത്യം. അതില്‍ വിജയം കണ്ടെത്തും എന്നതിന്റെ ഏറ്റവും വലിയ ഉദാരഹണമാണ് ഗായത്രി. അതുകൊണ്ട് തന്നെ ഒന്നിലും തളരാതെ മുന്നോട്ട് പോവുക അതില്‍ ലക്ഷ്യം നേടുക എന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക.



Click it and Unblock the Notifications
