Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ഗരുഡപുരാണം: പണപ്രശ്നത്തില് നിന്ന് മോചനം, സമ്പത്ത് എന്നും കയ്യില് നില്ക്കാന് വിജയമന്ത്രം
ഹിന്ദുമതത്തില് മതഗ്രന്ഥങ്ങള്ക്കും വേദങ്ങള്ക്കും പുരാണങ്ങള്ക്കും വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലുള്ള ഒരു പുണ്യപുരാണമാണ് ഗരുഡപുരാണം. 18 മഹാപുരാണങ്ങളില് ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കപ്പെടുന്നു. ഗരുഡപുരാണത്തില്, മരണം, സ്വര്ഗ്ഗ-നരകം, ആത്മാവിന്റെ യാത്ര, മോക്ഷം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള് പരാമര്ശിച്ചിട്ടുണ്ട്. പക്ഷികളുടെ രാജാവായ ഗരുഡന് മഹാവിഷ്ണുവിനോട് ചോദിച്ച ചോദ്യങ്ങളുടെ ഒരു പരമ്പര തന്നെ ഇതിലുണ്ട്.
ജനനത്തിനും മരണത്തിനുമൊപ്പം അറിവ്, മതം, ധാര്മ്മികത എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിഗൂഢ വിഷയങ്ങളും രഹസ്യങ്ങളും ഗരുഡപുരാണത്തില് പറയുന്നുണ്ട്. ഗരുഡപുരാണത്തിലെ വാക്കുകള് നിങ്ങള് പാലിച്ചാല് ജീവിതത്തില് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല.
ഗരുഡപുരാണത്തില്, സമ്പത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും നല്കുന്നുണ്ട്. ഗരുഡപുരാണത്തിലെ ഈ ആശയങ്ങള് നിങ്ങള് പിന്തുടരുകയാണെങ്കില് ഒരു തരത്തിലുള്ള പണ പ്രശ്നവും നിങ്ങള്ക്ക് നേരിടേണ്ടി വരില്ല. പണ പ്രശ്നങ്ങളില് നിന്ന് മുക്തി നേടാന് ഗരുഡപുരാണം അനുസരിച്ച് ഈ കാര്യങ്ങള് ചെയ്താല് മതി.

ഇത്തരക്കാരുടെ സമ്പത്ത് നശിപ്പിക്കപ്പെടും
ദരിദ്രരെ സഹായിക്കാത്തവരുടെ സമ്പത്ത് ഒരിക്കലും വര്ദ്ധിക്കുകയില്ലെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. ദാനധര്മ്മമോ ആരാധനയോ ചെയ്യാത്തവരുടെ സമ്പത്തും എക്കാലവും അവരോടൊപ്പം നിലനില്ക്കില്ല. ഇത്തരക്കാരുടെ സമ്പത്ത് ഉടന് നശിക്കും. കാരണം ലക്ഷ്മീദേവി ഇത്തരക്കാരോട് ദേഷ്യപ്പെടുകയും അവര്ക്ക് സാമ്പത്തിക പ്രശ്നങ്ങള് നേരിടേണ്ടിവരികയും ചെയ്യുന്നു. അതിനാല് നിങ്ങളുടെ കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കുകയോ ആത്മീയ പ്രവര്ത്തനങ്ങള് ചെയ്യുകയോ ചെയ്യുക.
സമ്പത്ത് പാഴായിപ്പോകുന്നു
നിങ്ങള് ശരിയായ സമയത്തോ ശരിയായ സ്ഥലത്തോ പണം ചെലവഴിച്ചില്ലെങ്കില് നിങ്ങളുടെ പണം പാഴായിപ്പോകും. നിങ്ങളുടെ കുടുംബജീവിതത്തില് സുഖസൗകര്യങ്ങള്ക്കായി ചെലവഴിക്കാത്ത പണവും എളുപ്പത്തില് പാഴായിപ്പോകുമെന്ന് ഗരുഡപുരാണം പറയുന്നു. പണം ചെലവാക്കേണ്ട സമയത്ത് പണം ചിലവഴിക്കണം. അവിടെയും പിശുക്ക് കാണിച്ചാല് അത്തരം സമ്പത്ത് ഒരിക്കലും നിങ്ങള്ക്ക് പ്രയോജനപ്പെടുകയില്ല.

ലക്ഷ്മീദേവി കോപിക്കുന്നു
സ്ത്രീകളേക്കാള് പണത്തിന് മുന്ഗണന നല്കുന്ന വീടുകളില് ലക്ഷ്മി ദേവി ഒരിക്കലും വസിക്കില്ലെന്ന് ഗരുഡപുരാണത്തില് പറയുന്നു. അത്തരം വീടുകള് എന്നെന്നേക്കുമായി വിടാന് ലക്ഷ്മീദേവി ആഗ്രഹിക്കുന്നു. ലക്ഷ്മി ദേവിയുടെ ഒരു രൂപമായാണ് പെണ്കുട്ടികളെ കണക്കാക്കുന്നത്. അതുകൊണ്ട് ആദ്യം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കാന് പഠിക്കണം. വീട്ടിലെ പെണ്മക്കളെ മാത്രമല്ല സമൂഹത്തിലെ ഓരോ പെണ്കുട്ടിയെയും ബഹുമാനിക്കണം. ഗരുഡപുരാണം അനുസരിച്ച്, സ്ത്രീകളെ ബഹുമാനിക്കാതെ സമ്പാദിക്കുന്ന പണം ഒരിക്കലും നിങ്ങള്ക്ക് പ്രയോജനപ്പെടില്ല.
ദരിദ്രര്ക്ക് ഭക്ഷണം നല്കുക
ഗരുഡപുരാണം അനുസരിച്ച്, നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദരിദ്രര്ക്ക് നല്കണമെന്ന് പറയുന്നുയ. ദരിദ്രര്ക്ക് ഭക്ഷണം നല്കുന്നതിലൂടെ നിങ്ങള്ക്ക് പുണ്യം നേടാനാകും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങളില് നിലനില്ക്കും. കുടുംബത്തില് ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നു.
പശുക്കളെ പരിപാലിക്കുക
ഗരുഡപുരാണം അനുസരിച്ച് പശുക്കളെ പരിപാലിക്കുന്നത് പുണ്യം നല്കുന്ന പ്രവൃത്തിയാണ്. ദിവസേന പശുസേവ ചെയ്യുന്നവര്ക്ക് ജീവിതത്തില് ഐശ്വര്യവും നന്മകളും കൈവരുന്നു.

കുലദൈവത്തെ ആരാധിക്കുക
പിതൃക്കളെയും കുലദൈവങ്ങളെയും ആരാധിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. കുലദൈവങ്ങളെയും പൂര്വ്വികരെയും ആരാധിക്കുന്ന വ്യക്തിക്ക് ജീവിതത്തില് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. പൂര്വ്വികരുടെയും കുലദൈവങ്ങളുടെയും അനുഗ്രഹം ഇവരുടെമേല് എപ്പോഴും നിലനില്ക്കും.
തുളസി ആരാധന
നിങ്ങളുടെ വീട്ടില് പതിവായി തുളസിയെ ആരാധിക്കുക. തുളസിയെ പൂജിക്കുന്ന വീട്ടില് ലക്ഷ്മി ദേവി എപ്പോഴും കുടികൊള്ളുന്നു, അത്തരമൊരു വീട്ടില് ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല.
ജീവികള്ക്ക് ഭക്ഷണം നല്കുക
വീട്ടില് ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും നല്കണമെന്നാണ് പ്രമാണം. ഇതുകൂടാതെ, പക്ഷികള്ക്ക് ഭക്ഷണവും വെള്ളവും നല്കുക. അരിമാവ് ഉരുളകള് ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണം നല്കുക. ഉറുമ്പുകള്ക്ക് പഞ്ചസാരയോ അരിമാവോ നല്കുക. ഇത്തരം പ്രവൃത്തികളും വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന വ്യക്തിക്ക് ജീവിതത്തില് വിജയവും സന്തോഷവും സമൃദ്ധിയും ലഭിക്കും.



Click it and Unblock the Notifications

