Latest Updates
-
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം: ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും ഉറപ്പ്; ഈ 6 കാര്യങ്ങള്‍ പതിവായി ആരാധിക്കൂ
സന്തോഷകരമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും ജീവിതം സന്തോഷം നിറഞ്ഞതായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകാതിരിക്കാന്‍ ഇതിനായി മിക്കവരും കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ കഠിനാധ്വാനം ചെയ്തിട്ടും ചിലരുടെ ഭാഗ്യം അവരെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ എല്ലായ്പ്പോഴും പരാജയവും നിരാശയും നേരിടേണ്ടിവരും.
നിങ്ങളും നിരന്തരമായി നിരാശ അനുഭവിക്കുന്നവരാണെങ്കില്‍, വിഷമിക്കേണ്ട. ഭാഗ്യം അനുകൂലമാക്കാന്‍ വേദങ്ങളിലും പുരാണങ്ങളിലും ചില മാര്‍ഗങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവ സ്വീകരിക്കുന്നതിലൂടെ ജീവിതത്തില്‍ വിജയം കൈവരിക്കാനാകും. ജീവിതം വിജയകരമാക്കാന്‍ ഗരുഡപുരാണത്തിലും നിരവധി തന്ത്രങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡപുരാണം കേള്‍ക്കുന്നതിലൂടെയും വായിക്കുന്നതിലൂടെയും ഒരു വ്യക്തിയുടെ എല്ലാ ആശങ്കകളും നീങ്ങുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡ ദേവനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ഗരുഡപുരാണം പറയുന്നു. ആരാധനയുടെ മഹത്വത്തെപ്പറ്റി ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചില കാര്യങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ വിജയവും നേടാനാകുന്നു. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.

മഹാവിഷ്ണു
ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തി തന്റെ ദിവസം വിഷ്ണുവിനെ ഭജിച്ച് ആരംഭിച്ചാല്‍, അവന് തന്റെ ജോലിയില്‍ വിജയം നേടുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍, ജീവിതത്തില്‍ വിജയം നേടാനായി വിഷ്ണുഭഗവാനെ ദിവസവും ആരാധിക്കുകണം. മഹാവിഷ്ണു തന്റെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും നീക്കി അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

ഏകാദശി വ്രതം
ഗരുഡപുരാണം കൂടാതെ പല മതഗ്രന്ഥങ്ങളിലും ഏകാദശി വ്രതത്തിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. ഏകാദശി ദിനത്തില്‍ പൂര്‍ണ്ണ ഭക്തിയോടെ വ്രതമനുഷ്ഠിക്കുന്ന വ്യക്തിക്ക് എല്ലായ്പ്പോഴും ഐശ്വര്യ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ജീവിതത്തിലെ ഐശ്വര്യത്തിനായി എല്ലാവരും ഏകാദശി വ്രതം ആചരിക്കണമെന്ന് ഗരുഡപുരാണം പറയുന്നു.

ഗംഗാനദി
എല്ലാ നദികളിലും വച്ച് ഗംഗാനദിയെ ഏറ്റവും മികച്ച നദിയായി കണക്കാക്കുന്നു. ഗരുഡപുരാണത്തില്‍ പോലും ഗംഗാജലം സര്‍വപാപങ്ങളും അകറ്റുന്നതായി വിശേഷിപ്പിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഗംഗാ ദേവിനെ പതിവായി ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ നല്ലത് സംഭവിക്കും. ഇതോടൊപ്പം ഏതെങ്കിലും ആരാധനാമൂര്‍ത്തിയെ ആരാധിക്കുമ്പോള്‍ നിങ്ങള്‍ ഗംഗാജലം ഉപയോഗിക്കണം.

തുളസി
തുളസി ചെടി വിഷ്ണുവുമായി നേരിട്ട് ബന്ധമുള്ള സസ്യമാണ്. തുളസിയെ വിഷ്ണുപ്രിയ എന്നും വിളിക്കുന്നു. ഗരുഡപുരാണം അനുസരിച്ച്, തുളസിയെ പതിവായി ആരാധിക്കുന്നത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ എല്ലാ സന്തോഷവും നല്കുന്നു. ഇതുകൂടാതെ, തുളസിയുടെ ചുവട്ടില്‍ വിളക്ക് വയ്ക്കുന്നതിലും പ്രത്യേക പ്രാധാന്യമുണ്ട്.

പശു
ഹിന്ദുമതത്തില്‍ പശുവിനെ വളരെ വിശുദ്ധ മൃഗമായി കണക്കാക്കുന്നു. പശുവിന്റെ ശരീരത്തില്‍ എല്ലാ ദേവീദേവന്മാരും വസിക്കുന്നു എന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ പശുവിനെ ദേവനായി കരുതി ആരാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുകയും പാപങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പണ്ഡിതന്
ഒരു പണ്ഡിതനെയോ ജ്ഞാനിയെയോ എപ്പോഴും ബഹുമാനിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. അറിവുള്ളവരെ ബഹുമാനിക്കുന്നവര്‍ ജീവിതത്തില്‍ എപ്പോഴും വിജയിക്കുന്നു.

മുതിര്‍ന്നവരോടുള്ള ബഹുമാനം
ഗരുഡപുരാണത്തില്‍ മുതിര്‍ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നിടത്ത് ദേവതകള്‍ കുടികൊള്ളുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഭവനത്തില്‍ ലക്ഷ്മി ദേവി എപ്പോഴും വസിക്കുകയും നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന വ്യക്തികള്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും അകന്നുനില്ക്കുകയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിജയം നേടുകയും ചെയ്യുന്നു.

സ്ത്രീകളോടുള്ള ബഹുമാനം
എവിടെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ലക്ഷ്മീദേവി വസിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് യമലോകത്തില്‍ പീഡനങ്ങള്‍ നേരിടേണ്ടിവരും. അതുകൊണ്ട് അബദ്ധത്തില്‍ പോലും നിങ്ങള്‍ സ്ത്രീകളെ അപമാനിക്കരുത്. ലക്ഷ്മി ദേവിയും ഇതില്‍ കോപിക്കുന്നു.



Click it and Unblock the Notifications

