Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗരുഡപുരാണം: വിവാഹശേഷം സ്ത്രീകള്‍ ഈ 6 തെറ്റുകള്‍ ചെയ്യരുത്, കലഹത്തിന് കാരണം
വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ ഒരു അനിവാര്യമായ ഘടകമായി കണക്കാക്കപ്പെടുന്നു. വധൂവരന്മാര്ക്ക് പിതാവിന്റെ ഭാഗത്ത് ഒമ്പതാം തലമുറ വരെയും അമ്മയുടെ ഭാഗത്ത് ഏഴാം തലമുറ വരെയും രക്തബന്ധം പാടില്ലെന്നാണ് പറയപ്പെടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ഗരുഡപുരാണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
18 പുരാണങ്ങളില്‍ ഒന്നായ ഗരുഡപുരാണത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജീവിതത്തെ മനസ്സിലാക്കാനും സുഗമമായി ജീവിക്കാനുമായി ഗരുഡ പുരാണത്തില്‍ ചില പ്രധാന കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആരെങ്കിലും മരിച്ചാല്‍ ഗരുഡപുരാണം പാരായണം ചെയ്യുന്നത് വളരെ പുണ്യകരമാണെന്നാണ് വിശ്വാസം.
ഗരുഡപുരാണം ഒരു വ്യക്തിയെ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു പുരാണമാണ്. ഇതില്‍ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ നയങ്ങളും പറഞ്ഞിട്ടുണ്ട്. അതിന് നിങ്ങള്‍ക്ക് ആത്മീയതുടെ പാത കാണിക്കുന്നതിനും നിങ്ങളുടെ ജീവിതത്തെ മാറ്റാനും കഴിവുണ്ട്. ഗരുഡപുരാണം പ്രകാരം, വിവാഹശേഷം ഒരു സ്ത്രീ ചില തെറ്റുകള്‍ ചെയ്താല്‍ അവളുടെ ദാമ്പത്യജീവിതം തകരുമെന്ന് പറയപ്പെടുന്നു. വിവാഹശേഷം സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത അത്തരം തെറ്റുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നിങ്ങളും ഈ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത്തരം തെറ്റുകള്‍ ഇന്ന് തന്നെ അവസാനിപ്പിക്കണം.

ദീര്‍ഘകാലത്തേക്ക് ഭര്‍ത്താവുമായി പിരിഞ്ഞിരിക്കരുത്
വിവാഹശേഷം ഭാര്യാഭര്ത്താക്കന്മാര് പരസ്പരം അകന്നു നില്‍ക്കരുത്. ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് അകന്നു നില്ക്കാന് ആഗ്രഹിച്ചാലും ഭാര്യ ഭര്‍ത്താവിനോട് അടുക്കാന്‍ ശ്രമിക്കണം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വിടവ് തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ ഒരു വിള്ളല്‍ ഉണ്ടാക്കുകയോ മൂന്നാമതൊരാള്‍ നിങ്ങള്‍ക്കിടയില്‍ വരികയോ ചെയ്തേക്കാം. ഭാര്യാഭര്ത്താക്കന്മാര് അവരുടെ ലൗകിക ജീവിതത്തില്‍ എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം അവരുടെ ദാമ്പത്യ ജീവിതം മധുരമായിരിക്കും.
മറ്റുള്ളവരുടെ വീട്ടില്‍ ദീര്‍ഘകാലം താമസിക്കരുത്
വിവാഹശേഷം, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടില്‍ അധികനാള്‍ കഴിയരുത്. ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാം. ഭര്‍ത്താവിന്റെ മനസ്സില്‍ മാത്രമല്ല ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാവരുടെയും മനസ്സില്‍ സംശയത്തിന്റെ വിത്ത് മുളച്ചേക്കാം. ഇക്കാരണത്താല്‍, വിവാഹിതയായ ഒരു സ്ത്രീ മറ്റുള്ളവരുടെ വീട്ടില്‍ ദീര്‍ഘകാലം താമസിക്കാന്‍ പാടില്ല.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് പോകരുത്
വിവാഹശേഷം സ്ത്രീകള്‍ വിജനമായ സ്ഥലങ്ങളിലേക്കോ അജ്ഞാത സ്ഥലങ്ങളിലേക്കോ ഒറ്റയ്ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെയോ ഭര്‍ത്താവിനെ അറിയിക്കാതെയോ പോകരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ക്ക് അത്തരം സ്ഥലങ്ങളില്‍ പോകേണ്ടത് അത്യാവശ്യമാണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനോടോ നിങ്ങളുടെ ഭര്‍ത്താവിന്റെ അടുത്ത കുടുംബാംഗത്തിനോടൊപ്പമോ പോകാം.

അന്യപുരുഷന്മാരുമായി ചങ്ങാത്തം കൂടരുത്
വിവാഹിതയായ സ്ത്രീക്ക് പരപുരുഷന്മാരുമായി അധികം സഹവാസം പാടില്ല. പരപുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍, സമൂഹം നിങ്ങളെ സംശയത്തോടെ നോക്കാന്‍ തുടങ്ങും. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുക.
സൂര്യോദയത്തിനു ശേഷവും ഉറങ്ങരുത്
സ്ത്രീകളെ വീട്ടിലെ ലക്ഷ്മിയായി കണക്കാക്കുന്നു. ഇക്കാരണത്താല്‍, വിവാഹിതരായ സ്ത്രീകള്‍ അതിരാവിലെ എഴുന്നേറ്റ് ശരീരം വൃത്തിയാക്കുകയും ആരാധനാ ചടങ്ങുകളില്‍ മുഴുകുകയും വേണം. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അന്വേഷിക്കണം. വിവാഹിതയായ സ്ത്രീ രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വഴക്കുണ്ടാക്കും.
ലഹരിക്ക് അടിമയാകരുത്
ഗരുഡപുരാണം അനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീ ലഹരിയുടെ അടിമയാകുകയോ അത് കഴിക്കുകയോ ചെയ്യരുത്. വിവാഹത്തിന് മുമ്പ് ഈ ദുശ്ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
