Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം: പുരുഷനായാലും സ്ത്രീയായാലും ഈ 5 പേരെ വിശ്വസിക്കുന്നത് അപകടം
സനാതന ധര്മ്മത്തില് ധാരാളം വേദങ്ങളെയും പുരാണങ്ങളെയും കുറിച്ച് പരാമര്ശിക്കുന്നുണ്ട്. ഈ വേദങ്ങളിലും പുരാണങ്ങളിലും എഴുതിയിരിക്കുന്നതെല്ലാം മനുഷ്യനന്മയ്ക്കായി പറഞ്ഞിട്ടുള്ളതാണ്. ഗരുഡപുരാണത്തിന് ഹിന്ദുമതത്തില് മഹാപുരാണം എന്ന പദവിയുണ്ട്. അതില് പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മഹാവിഷ്ണു തന്നെ തന്റെ വാഹനമായ ഗരുഡനോട് പറഞ്ഞിട്ടുള്ളതാണെന്നാണ് വിശ്വാസം. ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളും ഗരുഡപുരാണത്തില് സമാഹരിച്ചിട്ടുണ്ട്. വേദവ്യാസന് തന്നെ വിഭജിച്ച ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട 18 പുരാണങ്ങളില് ഒന്നാണിത്.
ഗരുഡപുരാണത്തില് ജീവന്റെയും മരണത്തിന്റെയും രഹസ്യങ്ങളും സ്വര്ഗ്ഗം, നരകം, പാപം, പുണ്യങ്ങള് എന്നീ ആശയങ്ങളും പരാമര്ശിക്കപ്പെടുന്നുണ്ട്. ഇതുകൂടാതെ വിജ്ഞാനം, ശാസ്ത്രം, മതം, നയം, സന്തോഷകരമായ ജീവിതം എന്നിവയുടെ ചില പ്രധാന നിയമങ്ങളും ഇതില് പറഞ്ഞിട്ടുണ്ട്. ജീവിതത്തില് ചില തരത്തിലുള്ള വ്യക്തികളെയോ കാര്യങ്ങളെയോ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡപുരാണത്തില് പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്നവര്
ഗരുഡപുരാണം അനുസരിച്ച്, ഭരണസ്ഥാനത്ത് ഇരിക്കുന്ന ഒരാളെ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങളേക്കാള് ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്ന ആളുകളെ പൂര്ണ്ണമായും വിശ്വസിക്കുന്നത് നിങ്ങളെ അപകടത്തിലേക്ക് തള്ളിവിടും. ഇത്തരം ആളുകളോട് നിങ്ങളുടെ രഹസ്യം ഒരിക്കലും പറയരുത്. കാരണം സമയമാകുമ്പോള്, അവര് നിങ്ങളുടെ വാക്കുകള് അവരുടെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അതിനാല് അവരോട് ഒന്നും പറയാതിരിക്കുക. അല്ലെങ്കില് നിങ്ങള്ക്ക് ഭയന്ന് ജീവിക്കേണ്ടിവന്നേക്കാം. നിങ്ങളെക്കാള് ഉയര്ന്ന് സ്ഥാനത്ത് ഇരിക്കുന്നവരുമായി എപ്പോഴും അകലം പാലിക്കുക.
ശത്രുവിന്റെ പരിചാരകന്
നിങ്ങളുടെ ശത്രുവിന്റെ സേവകനെ ഒരിക്കലും വിശ്വസിക്കരുത്. പുരാണത്തില് ഇതിന് തെളിവായി നിരവധി കഥകളുണ്ട്. നിങ്ങള് നിങ്ങളുടെ ശത്രുവിന്റെ ദാസനെ വിശ്വസിച്ച് എന്തെങ്കിലും അവരോട് പറയുന്നുവെങ്കില്, അവര് എല്ലാ രഹസ്യങ്ങളും നിങ്ങളുടെ ശത്രുവിന്റെ അടുത്തെത്തിക്കും. അതിനാല് നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങള് എപ്പോഴും ശത്രുക്കളുടെ സേവകരില് നിന്ന് മറച്ചുവെക്കുക.

അഗ്നി
തീയെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഏത് നിമിഷവും ഒരു തീപ്പൊരി പോലും ആളിക്കത്തുന്ന തരത്തില് മാറിയേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാല്, കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്, അഗ്നി അതിന്റെ ഭയാനകമായ രൂപത്തില് എല്ലാം നശിപ്പിക്കും.
പാമ്പ്
വിഷം ഉള്ളതായാലും ഇല്ലെങ്കിലും പാമ്പിനെ എപ്പോഴും നിങ്ങള് ഭയക്കണം. കാരണം അത് നിങ്ങളുടെ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നിങ്ങള് പാമ്പിനെ കണ്ടാല് കരുതലോടെ നടക്കുക.
നിങ്ങളുടെ രഹസ്യങ്ങള് അറിയുന്ന വ്യക്തി
നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയെ എതിര്ക്കരുത്. കാരണം ശ്രീരാമനോട് രാവണന്റെ രഹസ്യങ്ങള് പറഞ്ഞത് വിഭീഷണനാണ്. ഇക്കാരണത്താലാണ് രാവണന് യുദ്ധത്തില് കൊല്ലപ്പെട്ടത്. അതിനാല് നിങ്ങളുടെ രഹസ്യങ്ങള് അറിയാവുന്ന വ്യക്തികളെ നിങ്ങള് പിണക്കരുത്.



Click it and Unblock the Notifications
