ഗരുഡപുരാണം: ദുരിതക്കയത്തില്‍ വീണാലും വിഷമിക്കേണ്ട, ഈ സല്‍കര്‍മ്മങ്ങളുടെ ഫലം അത്ര വലുത്‌

Garuda Purana: മനസ്സമാധാനവും ശാന്തിയും സമാധാനവും ലഭിക്കണമെങ്കില്‍ നമ്മുടെ മനസ്സിലും നല്ല ചിന്തകള്‍ ഉണ്ടാകണം. നല്ല ജീവിതത്തിന് ആവശ്യമായ ഒട്ടനവധി വിസ്മയകരമായ സന്ദേശങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതം വളരെ ചെറുതാണ്. ഈ ചെറിയ ജീവിതത്തില്‍ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഇവിടെ നിന്ന് തന്നെ നമുക്ക് തീര്‍ച്ചയായും നമ്മുടെ കര്‍മ്മഫലം ലഭിക്കും. ജീവിതമൂല്യങ്ങള്‍ നമ്മെ മറ്റൊരു ഉയരത്തിലെത്തിക്കുന്നു.

അതുകൊണ്ടാണ് നമ്മള്‍ നല്ലത് ചെയ്താല്‍ നമ്മുടെ ജീവിതവും നല്ലതായിരിക്കുമെന്ന് പറയുന്നത്. ഒരുപക്ഷേ, ബുദ്ധിമുട്ടുകള്‍ വന്നേക്കാം. എന്നാല്‍ പ്രയാസത്തിന്റെ അവസാനം തീര്‍ച്ചയായും സന്തോഷമുണ്ടാകുമെന്ന് ഉറപ്പാണ്. ഗരുഡപുരാണത്തിലെ ചില അത്ഭുതകരമായ ജീവിതസന്ദേശങ്ങള്‍ ഇതാ. ഗരുഡപുരാണം അനുസരിച്ച്, ഈ പ്രധാന കാര്യങ്ങള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തുകയും ഈ കാര്യങ്ങള്‍ എല്ലായ്പ്പോഴും പിന്തുടരുകയും ചെയ്താല്‍, നിങ്ങളുടെ ജീവിതത്തില്‍ മനസ്സമാധാനവും സന്തോഷവും മനഃശാന്തിയും ഉണ്ടാകും. ഗരുഡപുരാണം പ്രകാരം, ജീവിതം സന്തോഷകരമാക്കുന്ന ചില നയങ്ങള്‍ ഇതാ.

Garuda Purana: These Things Will Help You To Overcome Adverse Situations In Life

കുലദൈവ ആരാധന
നന്മയും തിന്മയും മനുഷ്യന്റെ ഉള്ളില്‍ത്തെന്നെയാണ് ഉള്ളത്. എന്ത് ചെയ്താലും അതിനനുസരിച്ചുള്ള ഫലം കിട്ടും. അതിനാല്‍, ഒരാള്‍ എപ്പോഴും നന്മയെക്കുറിച്ച് മാത്രം ചിന്തിക്കണം. നല്ലതിനായുള്ള ആഗ്രഹത്തോടെ നല്ലത് ചെയ്യാന്‍ ശ്രമിക്കുക. ദൈവാരാധന നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുന്നു. ഗരുഡപുരാണത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

ഓരോ വ്യക്തിയും കുലദൈവത്തെ ആരാധിക്കേണ്ടത് വളരെ പ്രധാനമാണ്. കുലദൈവത്തെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തി എല്ലാത്തരം പ്രയാസങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടുന്നു. ദൈവാനുഗ്രഹം എപ്പോഴും കുടുംബത്തില്‍ ഉണ്ടായിരിക്കും. ഇത് നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും കൊണ്ടുവരുമെന്ന് ഗരുഡപുരാണം പറയുന്നു.

അന്നപൂര്‍ണേശ്വരിയുടെ കൃപയ്ക്ക്
നമ്മുടെ ജീവിതം ദൈവത്തിന്റെ സമ്മാനമാണ്. അതിനായി ദൈവത്തിനോട് നന്ദി പറയേണ്ടതാണ്. ഗരുഡപുരാണം അനുസരിച്ച്, വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും ദേവീദേവന്മാര്‍ക്ക് നിവേദ്യം അര്‍പ്പിക്കണം.

അങ്ങനെ ചെയ്യുന്നതിലൂടെ അന്നപൂര്‍ണേശ്വരിയുടെ കൃപ നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കും. വീട്ടില്‍ ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രമേ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. അന്നത്തെ അന്നം നിങ്ങള്‍ക്ക് നല്‍കിയതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ മനസ്സിനും സമാധാനം ലഭിക്കും.

ദാനകര്‍മ്മം
ദാനധര്‍മ്മമാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. നമ്മള്‍ സമ്പാദിച്ചതില്‍ നിന്ന് കുറച്ച് ദാനധര്‍മ്മങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് ഗപുഡപുരാണം പറയുന്നു. ശുദ്ധമായ മനസ്സോടെ, ഫലം പ്രതീക്ഷിക്കാതെ സ്വന്തം കഴിവനുസരിച്ച് ദാനകര്‍മ്മം ചെയ്യുന്നവര്‍ക്ക് ജീവിതത്തിന് സമാധാനം ലഭിക്കുന്നു. അതുപോലെ ഭക്ഷണവും ദാനം ചെയ്യണമെന്ന് നമ്മുടെ മതഗ്രന്ഥങ്ങള്‍ പറയുന്നു. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ആവശ്യക്കാര്‍ക്ക് നല്‍കാനായി മാറ്റിവെക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ വീടിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും സന്തോഷം നിലനില്‍ക്കുകയും ചെയ്യും.

Garuda Purana: These Things Will Help You To Overcome Adverse Situations In Life

ലക്ഷ്മിദേവിയുടെ കൃപയ്ക്ക്
സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി. നാം ചെയ്യുന്ന നന്മകളില്‍ ലക്ഷ്മി സംപ്രീതയാകുന്നു. കുളിച്ചതിനു ശേഷമേ നിങ്ങള്‍ ഭക്ഷണം തയ്യാറാക്കാവൂ. ആദ്യത്തെ ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും കൊടുക്കുന്നത് ലക്ഷ്മി ദേവിയുടെയും ശനിദേവന്റെയും അനുഗ്രഹം നല്‍കും. അത്തരം ആളുകള്‍ക്ക് പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകില്ല.

കോപം പാടില്ല
ലോകത്തിലെ എല്ലാവരും ബഹുമാനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രായത്തില്‍ മൂത്തതോ ഉന്നത പദവിയിലോ ഉള്ള ഒരാള്‍ നിങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്കത് സഹിക്കാം. എന്നാല്‍ പ്രായം കുറഞ്ഞ വ്യക്തികള്‍ നിങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്ക് അപമാനം തോന്നുന്നു. അത്തരം സമയങ്ങളില്‍, നാം കുറച്ച് ക്ഷമയോടെ പ്രവര്‍ത്തിക്കുകയും ദേഷ്യപ്പെടാതിരിക്കുകയും വേണം. കാരണം കോപം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

പരാജയത്തില്‍ നിന്ന് പഠിക്കുക
ഏതൊരു ജോലിയും ആരംഭിക്കുമ്പോള്‍, നിങ്ങള്‍ക്ക് ആ ജോലിയില്‍ വിജയം ലഭിക്കുമോ ഇല്ലയോ എന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല. എന്നാല്‍ വീണ്ടും വീണ്ടും നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍, നിങ്ങളുടെ പ്രയത്‌നത്തില്‍ എവിടെയോ എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും തെറ്റുകള്‍ തിരുത്തിയും മുന്നേറണം. എങ്കില്‍ വിജയം സുനിശ്ചിതമായിരിക്കും.

വിശ്വാസവഞ്ചന പാടില്ല
വിവാഹശേഷം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം വിശ്വാസത്തെ തകര്‍ക്കുന്ന ഒരു കാര്യവും നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ചെയ്യരുത്. കാരണം വിശ്വാസം അവസാനിച്ചാല്‍ ദാമ്പത്യ ജീവിതം തകരുമെന്ന് ഉറപ്പാണ്.

ആരോഗ്യസംരക്ഷണം
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയും ഭര്‍ത്താവും ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഇണ രോഗിയായിരിക്കുമ്പോള്‍, നിങ്ങള്‍ അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും അവരെ ആരോഗ്യവാനാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയും വേണം. ഇത് പങ്കാളികള്‍ ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇരുവരും തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Story first published: Saturday, June 24, 2023, 16:38 [IST]
X
Desktop Bottom Promotion