Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഗരുഡപുരാണം: താറുമാറായ ജീവിതം ഒന്നിനും കൊള്ളില്ല; കുടുംബത്തില്‍ സന്തോഷം കെടുത്തുന്ന 6 കാര്യങ്ങള്‍
18 മഹാപുരാണങ്ങളിലൊന്നാണ് വൈഷ്ണവ വിഭാഗവുമായി ബന്ധപ്പെട്ട ഗരുഡപുരാണ ഗ്രന്ഥം. ഇതില്‍ നാരായണന്റെയും ഗരുഡന്റെയും സംഭാഷണത്തിലൂടെ ഭക്തിയുടെ പാഠം പഠിപ്പിച്ചുതരുന്നുണ്ട്. ജീവിതം, മരണം, മരണാനന്തര സംഭവങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. സന്തോഷകരമായ ജീവിതത്തിനുള്ള പല രഹസ്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ പിന്തുടരുന്ന നിങ്ങള്‍ക്ക് പ്രശ്നങ്ങളില്‍ നിന്ന് അകന്ന് സന്തോഷകരമായ ജീവിതം ആസ്വദിക്കാനാകുന്നു. അത്തരം ചില ശീലങ്ങള്‍ ഗരുഡപുരാണത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഈ കാര്യങ്ങള്‍ ചെയ്യുന്നത് വളരെ തെറ്റായി കണക്കാക്കപ്പെടുന്നു. ഈ ശീലങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വഴക്കുകള്‍ക്ക് കാരണമാകുന്നു. നിങ്ങളുടെ കുടുംബത്തില്‍ ഇടയ്ക്കിടെ വഴക്കുകളും പിരിമുറുക്കമുള്ള അന്തരീക്ഷവും നിലനില്ക്കുന്നുണ്ടെങ്കില്, ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ ശീലങ്ങള്‍ ശ്രദ്ധിക്കുകയും അവ തിരുത്തുകയും ചെയ്യുക. ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുള്ള, കുടുംബത്തിന്റെ സന്തോഷവും സമാധാനവും കെടുത്തുന്ന അത്തരം ചില ശീലങ്ങള്‍ ഇതാ.

ജീവിത പങ്കാളിയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്
ഭാര്യയോ ഭര്‍ത്താവോ ദീര്‍ഘകാലം പരസ്പരം അകന്നു നില്‍ക്കരുതെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ മോശമായി ബാധിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതോടൊപ്പം കുടുംബത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുകയും സാമൂഹികമായ അന്തസ്സ് കുറയുകയും ചെയ്യുന്നു. സമൂഹത്തിലും കുടുംബത്തിലും സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കണം.
ആവശ്യമില്ലാത്ത സാധനങ്ങള്‍ വീട്ടില്‍ കൂട്ടിയിടുന്നത്
ഉപയോഗമില്ലാത്ത പല അനാവശ്യ വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ചെയ്യുന്നത് അവരുടെ ശീലം അങ്ങനെയായതുകൊണ്ടാകും. അത്തരക്കാര്‍ ഒന്നും വലിച്ചെറിയാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാല്‍ ഉപയോഗശൂന്യവും അനാവശ്യവുമായ ഇത്തരം വസ്തുക്കള്‍ വീട്ടിലുണ്ടാകുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ഇതുമൂലം കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം തകരുകയും ബന്ധങ്ങളില്‍ വിള്ളലുണ്ടാകുകയും ചെയ്യുന്നു. പാഴ് വസ്തുക്കള്‍ വീട്ടിലെ ദാരിദ്ര്യത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍ ഇന്ന് തന്നെ വീട്ടില്‍ നിന്ന് നീക്കുക.
രാത്രിയില്‍ എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കുന്നത്
അടുക്കള ഒരിക്കലും വൃത്തികേടായി സൂക്ഷിക്കരുതെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. പ്രത്യേകിച്ച് രാത്രിയില്‍ എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കാന്‍ പാടില്ല. ഇത് വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്പര വൈരാഗ്യത്തിന് കാരണമാകുന്നു. ഗരുഡപുരാണം അനുസരിച്ച്, രാത്രിയില്‍ എച്ചില് പാത്രങ്ങള്‍ അതേപടി വയ്ക്കുന്നതിലൂടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നു.

വീട്ടിലെ മലിനമായ അന്തരീക്ഷം
വീടിന്റെ അന്തരീക്ഷം ശരിയല്ലെങ്കില്‍ അത് അവിടെ താമസിക്കുന്നവരെ ബാധിക്കും. അതുകൊണ്ട് വീട്ടിലെ പരിസരം ശുദ്ധമായി സൂക്ഷിക്കുക. കൂടാതെ വീട് വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക. ഇതിലൂടെ നെഗറ്റീവ് ഊര്‍ജം അകന്നുനില്ക്കുകയും കുടുംബാംഗങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും.
അന്യവീട്ടില്‍ അധികകാലം നില്‍ക്കുന്നത്
ജീവിതത്തില്‍ ബഹുമാനവും അന്തസ്സും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും മറ്റൊരാളുടെ വീട്ടില്‍ അധികകാലം താമസിക്കരുത്. മറ്റുള്ളവരുടെ വീടുകളില്‍ താമസിക്കുന്നത് ഒരു വ്യക്തിയെ അസ്വസ്ഥനാക്കുകയും അവന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ബന്ധങ്ങളിലും വിള്ളലുണ്ടാക്കും.
പങ്കാളിയുടെ അപമാനം
നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ അപമാനിക്കുകയും കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പാണ്. അത്തരം പങ്കാളിയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ഒരു നിമിഷം പോലും ചിന്തിക്കരുതെന്ന് ഗരുഡപുരാണം പറയുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍, ഇണയുമായി അകലം പാലിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications