Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ഗരുഡപുരാണം: ദുഖഭാരത്താല്‍ മനസ് തകരും; ജീവിതത്തില്‍ വിഷമം മാത്രം നല്കുന്ന 4 പ്രവൃത്തികള്‍
ഹിന്ദു വിശ്വാസം പ്രകാരം 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല നിഗൂഢ കാര്യങ്ങളും ഗരുഡപുരാണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദു മതവുമായും വൈഷ്ണവ വിഭാഗവുമായും ബന്ധപ്പെട്ട ഒരു പുസ്തകമാണിത്. സൃഷ്ടിയുടെ ആരംഭം മുതല്‍ ഒരു വ്യക്തിയുടെ ജനനം, മരണം, മരണാനന്തരജീവിതം, ആത്മാവിന്റെ വിവിധ അവസ്ഥകള്‍ എന്നിവ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
ഗരുഡപുരാണത്തില്‍ ഒരു വ്യക്തിക്ക് വളരെയേറെ ദുഖം വരുന്ന ചില അവസ്ഥകളെപ്പറ്റി പറയുന്നുണ്ട്. ജീവിതത്തില്‍ അത്തരം ചില സാഹചര്യങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇതുമൂലം ഒരു വ്യക്തിക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാന്‍ തുടങ്ങുന്നു. ഗരുഡപുരാണം പ്രകാരം ഒരു വ്യക്തിക്ക് ഏറ്റവുമധികം ദുഃഖവും പിരിമുറുക്കവും വരുന്ന സാഹചര്യങ്ങള്‍ ഇവയാണ്.

ഇണയുടെ വഞ്ചന
ദാമ്പത്യ ജീവിതം എന്നത് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ബന്ധത്തില്‍ സ്നേഹവും വിശ്വാസവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു ബന്ധത്തില്‍ പങ്കാളി മറ്റൊരു പങ്കാളിയെ വഞ്ചിച്ചാല്‍, ആ വ്യക്തി പൂര്‍ണ്ണമായും തകര്‍ന്നുപോകുന്നു. ഇണയുടെ വഞ്ചന കാരണം ജീവിതം മുഴുവന്‍ ദുരിതം വഹിക്കേണ്ടിവരുന്നു.
അത്തരം സാഹചര്യങ്ങള്‍ ഇത് സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണമായി മാറുകയും വിഷാദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദാമ്പത്യജീവിതം എപ്പോഴും വിശ്വാസത്തിന്റെ നൂലുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ഒന്നാണെന്നും ഒരിക്കലും പങ്കാളിയെ വഞ്ചിക്കരുതെന്നും മനസിലാക്കുക.
ജീവിതപങ്കാളിയുടെ അനാരോഗ്യം
മിക്കവര്‍ക്കും ശാരീരിക ബലഹീനത വരികയോ ആരോഗ്യനില വഷളാവുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ജീവിതപങ്കാളിക്ക് എന്തെങ്കിലും ഭേദമാക്കാന്‍ കഴിയാത്ത അസുഖം വരുമ്പോള്‍, അത്തരം സാഹചര്യവും സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഈ സാഹചര്യത്തില്‍, വ്യക്തി ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളുമായി പൊരുതുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലും, നിങ്ങളുടെ ജീവിത പങ്കാളിയെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ പരിചരിക്കുക. ഏത് സാഹചര്യത്തിലും അവരുടെ ആരോഗ്യം തിരികെപ്പിടിക്കാന്‍ ശ്രമിക്കുക.

ഇളയവരുടെ അധിക്ഷേപം
മൂത്തവര്‍ ശകാരിക്കുന്നത് ഇളയവരുടെ നല്ലതിന് മാത്രമാണ്. എന്നാല്‍ ഇളയവര്‍ മൂത്തവരോട് ഉച്ചത്തില്‍ സംസാരിക്കുന്നത് ആ വ്യക്തിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകാരണം മൂത്തവര്‍ മനം തകര്‍ന്നു ദുഃഖിതരാകുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ നിങ്ങള്‍ തര്‍ക്കിക്കാതെ സംയമനം പാലിച്ച് പിരിഞ്ഞുപോകുക.
വീണ്ടും വീണ്ടും പരാജയപ്പെടുന്നത്
കഠിനാധ്വാനം ചെയ്തിട്ടും വിജയം കൈപ്പിടിയിലൊതുക്കാത്ത അവസ്ഥയും പരിശ്രമിച്ചിട്ടും തുടര്‍ച്ചയായി പരാജയപ്പെടുന്ന അവസ്ഥയും പലപ്പോഴും ഒരു വ്യക്തിക്ക് സംഭവിക്കാറുണ്ട്. അത്തരമൊരു സാഹചര്യം ഒരു വ്യക്തിയെ വിഷാദത്തിലേക്ക് നയിക്കുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ പ്രവര്‍ത്തന രീതി നിങ്ങള്‍ വിശകലനം ചെയ്യണം. തുടര്‍ച്ചയായ പരാജയത്തിന്റെ തെറ്റുകള്‍ കണ്ടെത്തി, അവ തിരുത്താന്‍ ശ്രമിക്കണം. ആത്മവിശ്വാസത്തിന് മാത്രമേ ഇത്തരം അവസ്ഥയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയൂ.



Click it and Unblock the Notifications