Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഗരുഡപുരാണം: കര്‍മ്മഫലം അനുഭവിച്ചേ മതിയാകൂ, ജീവിതത്തിലെ ഏറ്റവും വലിയ 4 ദുഖങ്ങള്‍
18 മഹാപുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണത്തെ കണക്കാക്കുന്നു. ഇതില്‍ മരണത്തെയും മരണാനന്തര അവസ്ഥകളെയും പറ്റി ധാരാളം കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. സൃഷ്ടിയുടെ ആരംഭം മുതല്‍ മരണം വരെയുള്ള ആത്മാവിന്റെ വിവിധ അവസ്ഥകളും കര്‍മ്മപ്രകാരം കണ്ടെത്തിയ എല്ലാ ലോകങ്ങളുടെയും വിവരണവുമുണ്ട്. ഗരുഡപുരാണത്തില്‍ ഒരു മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാം നിയമങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടൊപ്പം സൂര്യാരാധനയുടെ രീതി, ദീക്ഷാ സമ്പ്രദായം, ശ്രാദ്ധപൂജ, ആരാധന, ഭക്തി, അറിവ്, പുണ്യം, നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ മഹത്വം എന്നിവയും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.
തന്റെ വാഹനമായ ഗരുഡന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായ ഉത്തരം നല്കിയ മഹാവിഷ്ണുവാണ് ഗരുഡപുരാണത്തിന്റെ അധിപന്. ഗരുഡന്റെയും മഹാവിഷ്ണുവിന്റെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വിവരണമാണ് ഗരുഡപുരാണത്തിന്റെ അടിസ്ഥാനം. ഗരുഡപുരാണത്തില്‍, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ദുഖത്തിന് കാരണമാകുന്ന 4 സാഹചര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പങ്കാളിയുടെ വിശ്വാസവഞ്ചന
ഗരുഡപുരാണം അനുസരിച്ച്, ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയായി വിശ്വാസത്തെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഭാര്യാഭര്ത്താക്കന്മാര് ഒരിക്കലും പരസ്പരം വിശ്വാസവഞ്ചന കാണിക്കരുത്. കാരണം, ഒരിക്കല്‍ വിശ്വാസം തകര്‍ന്നാല്‍ പിന്നെ തിരികെ കൊണ്ടുവരാന്‍ അല്പം പ്രയാസമാണ്. നിങ്ങളുടെ ഇണയുടെ വിശ്വാസം നിങ്ങള്‍ തകര്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ കുടുംബം മുഴുവന്‍ തകരുകയും നിങ്ങളുടെ ജീവിതം മുഴുവന്‍ നശിക്കുകയും ചെയ്തേക്കാം. കുടുംബം തകരുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല.
ഇണയുടെ രോഗാവസ്ഥ
ജീവിതപങ്കാളിയുടെ അസുഖം, നിങ്ങളുടെ ജീവിതത്തില്‍ പല പ്രതികൂല സാഹചര്യങ്ങളും സൃഷ്ടിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീടിന്റെയും അവസ്ഥയും വഷളാകുന്നു. രോഗാവസ്ഥ കാരണം വളരെയേറെ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരും. മാത്രമല്ല, നിങ്ങളുടെ പങ്കാളി അസ്വസ്ഥരാകുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കും മാനസികമായി സമാധാനം ലഭിക്കില്ല.
ഈ സാഹചര്യം ജീവിതകാലം മുഴുവന്‍ ദുഃഖത്തിന് വഴിവയ്ക്കും. അത്തരമൊരു സാഹചര്യത്തില്‍, ജീവിതപങ്കാളിയെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ പരിപാലിക്കുകയും ഏത് അവസ്ഥയിലും അവരുടെ ആരോഗ്യം തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം. രോഗാവസ്ഥയില്‍ കരുതല്‍ നല്കിയാല് പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും വര്‍ദ്ധിക്കും.

ഇളയവരാലുള്ള അപമാനം
എല്ലാവരും അവരുടെ ജീവിതത്തില്‍ ബഹുമാനം ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു വ്യക്തിക്ക് തന്നേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തിയുടെയോ താഴ്ന്ന സ്ഥാനത്തുള്ളവരുടെയോ അപമാനം സഹിക്കേണ്ടിവന്നാല്‍, അത് ആ വ്യക്തിയുടെ ജീവിതത്തിലെ വലിയ സങ്കടമായി മാറും. അത്തരം ഘട്ടത്തില്‍, ഓരോ വ്യക്തിയും തര്‍ക്കത്തിന്റെ സാഹചര്യം ഒഴിവാക്കുകയും ക്ഷമയോടെ ഇരിക്കുകയും വേണം. കോപം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.
അടിക്കടിയുള്ള പരാജയം
നിങ്ങളുടെ ജീവിതം മുഴുവന്‍ വിജയത്തിനായി ഉഴിഞ്ഞുവച്ചതിനുശേഷവും നിങ്ങള്‍ വീണ്ടും വീണ്ടും ഒരു പ്രവൃത്തിയില്‍ പരാജയപ്പെടുകയാണെങ്കില്‍, ആ സാഹചര്യമാണ് ഏറ്റവും വലിയ ദുഖം. ഇത് നിങ്ങളുടെ വേദനിപ്പിക്കുക മാത്രമല്ല, വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളെ നേരിടാന്‍, നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനരീതി വിലയിരുത്തണം. വീണ്ടും വീണ്ടും പരാജയപ്പെടുന്നത് ശരിയായ ദിശയിലല്ല നിങ്ങളുടെ കഠിനാധ്വാനം എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications
