Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗരുഡപുരാണം: സല്‍കര്‍മ്മങ്ങളുടെ ഫലം, ഈശ്വരാനുഗ്രഹമുള്ളവര്‍ മാത്രം കാണുന്ന 8 ലക്ഷണങ്ങള്‍
ഭൂമിയിലെ ഓരോ മനുഷ്യനും ദൈവത്തിന് ശിശുവിനെപ്പോലെയാണ്. ദൈവം എപ്പോഴും എല്ലാവരിലും തന്റെ അനുഗ്രഹങ്ങള്‍ ചൊരിയുകയും എല്ലാവരേയും പരിപാലിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലര്‍ക്ക് ദൈവത്തിന്റെ പ്രത്യേക കൃപയുണ്ടെന്ന് കരുതപ്പെടുന്നു. ദൈവം എല്ലാവരിലും ശ്രദ്ധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തി സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയോ, നിസ്വാര്‍ത്ഥരായി മറ്റുള്ളവരെ സഹായിക്കുകയോ, സാമൂഹ്യസേവനം ചെയ്യുകയോ, മനസ്സറിഞ്ഞ് ദൈവത്തെ ആരാധിക്കുകയോ ചെയ്താല്‍, ദൈവം അവരില്‍ എപ്പോഴും പ്രസാദിക്കുന്നു എന്ന് പറയുന്നു. അത്തരം ആളുകള്‍ക്ക് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു.
ചിലപ്പോഴൊക്കെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നു. അത് കാണുമ്പോള്‍ എന്തെങ്കിലും ഈശ്വരാനുഗ്രഹം നമ്മില്‍ വര്‍ഷിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ഒരു വ്യക്തി എപ്പോഴും സന്തോഷവാനായിരിക്കും. അവര്‍ക്ക് ചുറ്റും നല്ല അന്തരീക്ഷം അനുഭവപ്പെടും. ഭാവിയില്‍ തനിക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൈവരുന്നു. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ ഗരുഡപുരാണത്തിലും പറഞ്ഞിട്ടുണ്ട്.
നമ്മുടെ നിത്യജീവിതത്തില്‍ പല പ്രത്യേക സൂചനകള്‍ നാം കാണാറുണ്ട്. പലരും അത് തിരിച്ചറിയുന്നില്ല. അതുപോലെ, അത്തരം ചില അടയാളങ്ങള്‍ ഗരുഡ പുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടോ എന്ന് അറിയാന്‍ കഴിയും. ഗരുഡപുരാണം പ്രകാരം, നിങ്ങളുടെ കൂടെ ദൈവാനുഗ്രഹം ഉണ്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ.

സാഹചര്യങ്ങളെ മുന്‍കൂട്ടി മനസിലാക്കുന്നു
ദൈവനുഗ്രഹമുള്ള ആളുകള്‍ എല്ലാ സാഹചര്യങ്ങളെക്കുറിച്ചും മുന്‍കൂട്ടി മനസ്സിലാക്കാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍, നടക്കുന്നതിനു മുമ്പുതന്നെ അവര്‍ പല സംഭവങ്ങളും മനസ്സിലാക്കുന്നു.

വിദ്യാസമ്പന്നര്‍
വിദ്യാസമ്പന്നരായിരുന്നിട്ടും വിദ്യാഭ്യാസത്തെ വേണ്ടവിധം വിനിയോഗിക്കാന്‍ കഴിയാത്ത ധാരാളം ആളുകള്‍ ലോകത്തുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസം ശരിയായി വിനിയോഗിച്ച് നിങ്ങളുടെ കുടുംബത്തെ നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അത് ദൈവത്തിന്റെ കൃപയാല്‍ മാത്രമേ സാധ്യമാകൂ. നല്ല വിദ്യാസമ്പന്നരായ ആളുകള്‍ക്കൊപ്പം എപ്പോഴും ദൈവാനുഗ്രഹമുണ്ടാകും.

നല്ല ആരോഗ്യം
ഒരു വ്യക്തി രോഗിയായി തുടരുകയാണെങ്കില്‍, അത് അയാള്‍ക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ നഷ്ടം ഉണ്ടാകുന്നു. അതുകൊണ്ട് നല്ല ആരോഗ്യം എന്നത് ഒരു ദൈവാനുഗ്രഹമാണ്. നിങ്ങളുടെ ആരോഗ്യം നല്ലതാണെങ്കില്‍, നിങ്ങള്‍ ഒരിക്കലും ഗുരുതരമായ അസുഖം ബാധിച്ചിട്ടില്ലെങ്കില്‍, അത് നിങ്ങള്‍ക്ക് ഭാഗ്യമാണ്. അതിനര്‍ത്ഥം ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്നാണ്.

അനുയോജ്യമായ ജീവിതപങ്കാളി
ജീവിതത്തില്‍ അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, അതും ദൈവത്തിന്റെ കൃപയാല്‍ മാത്രമേ സാധ്യമാകൂ. ഒരു നല്ല ജീവിതപങ്കാളിക്ക് നിങ്ങളുടെ ജീവിതം മുഴുവന്‍ സന്തോഷിപ്പിക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു മോശം ജീവിത പങ്കാളിയെ ലഭിച്ചാല്‍, ജീവിതം മുഴുവന്‍ വഴക്കുകള്‍ക്കും കഷ്ടപ്പാടുകള്ക്കുമിടയിലൂടെ കടന്നുപോകുന്നു.

അനുസരണയുള്ള സന്താനങ്ങള്‍
ഒരു വ്യക്തിയുടെ സന്താനം അനുസരണയുള്ളവനാണെങ്കില്, അതും ദൈവകൃപയാണ്. ഇന്നത്തെ കാലഘട്ടത്തില്‍, മിക്ക ആളുകളും തങ്ങളുടെ കുട്ടികള്‍ കാരണം അസന്തുഷ്ടരാണ്. പലരും മക്കളെ ഓര്‍ത്ത് വിഷമിക്കുന്നവരാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് അനുസരണയുള്ള മക്കളുണ്ടെങ്കില്‍ അത് ദൈവത്തിന്റെ പ്രത്യേക കൃപയാണ്.

കോപം നിയന്ത്രിക്കാനുള്ള ശക്തി
കോപം നിയന്ത്രിക്കുന്ന, മനസ്സ് ശാന്തമായി നിലകൊള്ളുന്ന, എല്ലാ സാഹചര്യങ്ങളെയും സാധാരണ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന വ്യക്തി,കളുടെ മേല്‍ എപ്പോഴും ദൈവത്തിന്റെ കൈയുണ്ടാകും. ദൈവാനുഗ്രഹത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. തന്റെ കോപത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവനും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെപ്പോലും മനസ്സിനെ ശാന്തമാക്കിക്കൊണ്ട് നേരിടാന്‍ കഴിയുന്നവനുമായ വ്യക്തി ഈശ്വരാനുഗ്രഹമുള്ളവനാണ്.

ശരിയും തെറ്റും കണ്ടെത്താനുള്ള കഴിവ്
ഒരു വ്യക്തി ശരിയും തെറ്റും മനസ്സിലാക്കുകയും അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയും ചെയ്യുന്നുവെങ്കില്‍, ഗരുഡപുരാണം അനുസരിച്ച് അത്തരം ആളുകള്‍ക്ക് ദൈവാനുഗ്രഹമുണ്ട് എന്നാണ് മനസിലാക്കേണ്ടത്.

ദൈവത്തെ സ്വപ്നം കാണുന്നത്
ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ ഒരു ദേവനെയോ ദേവിയെയോ കാണുന്നുവെങ്കില്‍, അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്നത്തില്‍ ദൈവത്തെ കാണുന്നത് സാധാരണ കാര്യമല്ലെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ സ്വപ്നത്തില്‍ നിങ്ങള്‍ ദൈവത്തെ കാണുന്നുവെങ്കില്‍, ദൈവത്തിന് നിങ്ങളോട് പ്രത്യേക കൃപയുണ്ടെന്നതിന്റെ സൂചനകൂടിയാണ് അത്.



Click it and Unblock the Notifications

