Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗരുഡപുരാണം: ഉത്തമ ഭാര്യയെ തിരിച്ചറിയാന്‍ 7 ലക്ഷണം, ഭര്‍ത്താവിന് ഇവള് രാജ്ഞി
ഒരു സുന്ദരിയായ ഭാര്യയെയാണ് മിക്ക ഇന്ത്യന്‍ പുരുഷന്മാരും അവരുടെ ജീവിത പങ്കാളിയായി ലഭിക്കാന്‍ സാധാരണയായി ആഗ്രഹിക്കുന്നത്. എന്നിരുന്നാലും സൗന്ദര്യം മാത്രം നോക്കി പങ്കാളിയെ തിരഞ്ഞെടുക്കരുതെന്ന് ഗരുഡപുരാണം പറയുന്നു. ഗരുഡ പുരാണം അനുസരിച്ച് സ്ത്രീകളില്‍ ചില ഗുണങ്ങളുണ്ട്. അത് നിങ്ങളുടെ ഭാര്യയില്‍ കണ്ടെത്തിയാല്‍, നിങ്ങള്‍ ഒരു രാജാവിനേക്കാള്‍ സന്തോഷത്തോടെ ജീവിക്കുമെന്ന് പറയുന്നു. അത്തരം ചില ഗുണങ്ങളുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ഒരു പുരുഷന്റെ ജീവിതം സുഖകരവും മനോഹരവുമാകുമെന്ന് ഗരുഡ പുരാണത്തില്‍ പരാമര്‍ശിക്കുന്നു. നിങ്ങളുടെ ഭാര്യക്ക് ഈ ഗുണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കൂ.
ജോലികളില്‍ പ്രാവീണ്യമുള്ളവര്‍
ഗരുഡപുരാണം അനുസരിച്ച്, ഒരു സ്ത്രീ എല്ലാ ജോലികളിലും പ്രാവീണ്യമുള്ളവളായിരിക്കണമെന്ന് പറയപ്പെടുന്നു. സമയം ആര്‍ക്കും ഒരുപോലെയല്ല, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവളുടെ വീടും കുടുംബവും നോക്കുന്നത് സ്ത്രീ മാത്രമാണ്. ഈ ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനും പ്രിയപ്പെട്ടവളാകുന്നു.

നന്നായി സംസാരിക്കുന്നവര്‍
ഗരുഡപുരാണം അനുസരിച്ച്, വരുമാനം കുറവാണെങ്കിലും ഗൃഹഭരണം നടത്തുന്ന സ്ത്രീകള്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ആത്മനിയന്ത്രണമുള്ള, മധുരമായി സംസാരിക്കുന്ന, ഭര്‍ത്താവിനെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീകളുള്ള വീട്ടില്‍ എപ്പോഴും ദേവിയുടെ അനുഗ്രഹങ്ങള്‍ നിലനില്ക്കും. ഭാര്യയുടെ നല്ല പെരുമാറ്റവും സംസാരവും വീട്ടിലെ പകുതി പ്രശ്നങ്ങളും അവസാനിപ്പിക്കുന്നു. അതിനാല്‍, നന്നായി സംസാരിക്കുന്ന ഭാര്യമാര്‍ ഭര്‍ത്താവിന് അനുഗ്രഹമാണെന്ന് ഗരുഡപുരാണം പറയുന്നു.
പിന്തുണ നല്കുന്നവര്
മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച്, സ്ത്രീകള്‍ അവരുടെ വീട്ടിലിരുന്ന് മാത്രം ജീവിതം ചെലവഴിക്കുന്നില്ല. അവര്‍ സമൂഹത്തിനൊപ്പം നടക്കുന്നു. കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഇന്നത്തെ സ്ത്രീകളുടെ ഒരു നല്ല ഗുണമാണ്. ഭര്‍ത്താവിന് പിന്തുണ നല്കുന്ന അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമായി കണക്കാക്കുന്നു.
ദൈവവിശ്വാസമുള്ളവര്‍
ദൈവഭക്തി പിന്തുടരുന്നത് വീട്ടിലെ ഓരോ വ്യക്തിക്കും ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം ഹിന്ദു സമൂഹത്തില്‍ സ്ത്രീകളെ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. ദിവസവും കുളിച്ച് വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയെ പൂജിക്കുമ്പോള്‍ വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ലെന്ന് കരുതുന്നു. ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണെന്ന് ഗരുഡപുരാണം പറയുന്നു.
പരിശുദ്ധിയുള്ളവര്‍
ഗരുഡപുരാണം അനുസരിച്ച് ഭര്‍ത്താവിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ വളരെ പരിശുദ്ധിയുള്ളവരാണ്. മറ്റൊരു പുരുഷനെക്കുറിച്ചുള്ള ചിന്ത പോലും അവരുടെ മനസ്സില്‍ വരില്ല. അത്തരം ഭാര്യമാരുള്ള ഭര്ത്താക്കന്മാര് ഭാഗ്യവാന്മാരാണ്, വീട്ടില്‍ എല്ലായ്പ്പോഴും ഐശ്വര്യമുണ്ടാകും.
ബഹുമാനമുള്ളവര്‍
വീട്ടിലെത്തുന്ന അതിഥികളോട് ആതിഥ്യമര്യാദ കാണിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണ്. അതുപോലെ വീടിനുള്ളിലെ ശുചിത്വം ശ്രദ്ധിക്കുന്ന സ്ത്രീകള്‍, അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ഭാഗ്യം മാറ്റുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.
തെറ്റായ പ്രവൃത്തിയില്‍ നിന്ന് തടയുന്നവര്‍
ഭര്‍ത്താവിനെ തെറ്റ് ചെയ്യുന്നതില്‍ നിന്ന് തടയുന്ന സ്ത്രീകള്‍ അല്ലെങ്കില്‍ ഭര്ത്താക്കന്മാര്ക്ക് എല്ലായ്പ്പോഴും നല്ല ഉപദേശം നല്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അത്തരം സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും ഭര്‍ത്താവിന്റെ വാത്സല്യവും സ്നേഹവും ലഭിക്കും.



Click it and Unblock the Notifications
