Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം; ഭാഗ്യത്തെ നിര്‍ഭാഗ്യമാക്കി മാറ്റും, ഈ 7 പ്രവൃത്തി ആപത്ത്; ഒരിക്കലും ചെയ്യരുത്
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. അതില്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നാരായണന്റെ വാഹനമായ ഗരുഡനും ശ്രീഹരിയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഭക്തി, പുണ്യം, യാഗം, തപസ്സ്, ശാന്തത മുതലായവയെക്കുറിച്ച് പറയുന്നു. ഇതോടൊപ്പം മരണാനന്തരമുള്ള അവസ്ഥകളെക്കുറിച്ചു ഗരുഡപുരാണത്തില്‍ ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്. ഹിന്ദുമതത്തില്‍, ഒരാളുടെ മരണശേഷം ഗരുഡപുരാണം കേള്‍ക്കുന്ന ഒരു സമ്പ്രദായമുണ്ട്.
ഭൂമിയില്‍ ഒരു വ്യക്തി ചെയ്ത പാപങ്ങള്‍ ഇതോടെ അവസാനിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരു വ്യക്തി ജീവിതത്തില്‍ ചില തെറ്റുകള്‍ ഒഴിവാക്കണമെന്ന് ഇതില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാരണം ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗ്യത്തെ നശിപ്പിച്ച് നിര്‍ഭാഗ്യമാക്കി മാറ്റും. ജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട അത്തരം ചില പ്രവൃത്തികള്‍ ഇതാ.

മറ്റുള്ളവരെ അപമാനിക്കല്‍
ഗരുഡപുരാണം പ്രകാരം, സ്വയം പുകഴ്ത്തുക, മറ്റുള്ളവരെ അപമാനിക്കുക, മറ്റുള്ളവരുടെ ഹൃദയത്തെ വേദനിപ്പിക്കുക എന്നിവ വലിയ പാപമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ആരെയെങ്കിലും അധിക്ഷേപിച്ചാല്‍ ആ വ്യക്തിയുടെ വിഷമം നിങ്ങളിലേക്ക് എത്തുകയും അതിന്റെ ഫലം ജീവിതത്തില്‍ വഹിക്കുകയും വേണം. അതുകൊണ്ട് ഒരിക്കലും നിങ്ങള്‍ ആരെയും അപമാനിക്കരുത്.
അത്യാഗ്രഹം
നിങ്ങളുടെ ജീവിതത്തിലുള്ളത് മുന്നോട്ട് കൊണ്ടുപോകാന്‍ കഠിനമായി പരിശ്രമിക്കുക, എന്നാല്‍ ഒരിക്കലും അത്യാഗ്രഹിക്കരുത്. അത്യാഗ്രഹം നിങ്ങളെ എപ്പോഴും തെറ്റായ വഴി കാണിക്കുന്നു. അത്യാഗ്രഹം വന്നാല്‍, ഒരു വ്യക്തി പല വഴികളിലൂടെയും മറ്റുള്ളവരുടെ കാര്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ നേടാന്‍ ശ്രമിക്കുന്നു. ഇത്തരം പ്രവൃത്തി നിങ്ങളുടെ സാമൂഹിക അന്തസ്സ് കുറയ്ക്കും. അത്യാഗ്രഹമുള്ള ഒരു വ്യക്തി ഒരിക്കലും ജീവിതത്തില്‍ സന്തോഷവാനായി കഴിയില്ല.
സമ്പത്തിലുള്ള അഹങ്കാരം
കൂടുതല്‍ പണമുണ്ടെങ്കില്‍ അത് മറ്റുള്ളവരുടെ പുരോഗതിക്കായി ചെലവഴിക്കണമെന്ന് ഗരുഡപുരാണം പറയുന്നു. എന്നാല്‍ ഒരിക്കലും പണമുള്ളതില്‍ അഹങ്കരിക്കാന്‍ പാടില്ല. അഹങ്കാരം ഒരു വ്യക്തിയുടെ ഉള്ളില്‍ വിഷത്തിന്റെ വികാരം ജനിപ്പിക്കുകയും അത് അവന്റെ പതനത്തിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട്, പണത്തോടുള്ള അത്യാഗ്രഹം പാപമായി കണക്കാക്കുന്നു.

മുഷിഞ്ഞ വസ്ത്രം ധരിക്കല്‍
പുരാണ ഗ്രന്ഥങ്ങളില്‍ എല്ലായ്പ്പോഴും വൃത്തിയെക്കുറിച്ച് പറയുന്നുണ്ട്. ശുചിത്വം പാലിക്കുന്നത് രോഗങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റുക മാത്രമല്ല, ചുറ്റും നല്ല അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു. വീട് വൃത്തിഹീനമാക്കുകയോ മുഷിഞ്ഞ വസ്ത്രം ധരിക്കുകയോ ചെയ്യുന്നവരുടെ അടുത്ത് ഒരിക്കലും ലക്ഷ്മി ദേവി വസിക്കില്ലെന്ന് വേദങ്ങളില്‍ പറയുന്നു. അതുകൊണ്ട് നിങ്ങള്‍ എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്.
രാത്രി തൈര് കഴിക്കല്‍
രാത്രിയില്‍ തൈര് കഴിക്കുന്നതിലൂടെ നിങ്ങള്‍ പല രോഗങ്ങള്‍ക്കും അടിമയാകുന്നു. രോഗം ശരീരത്തെ നശിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ധാരാളം പണം പാഴാക്കുകയും ചെയ്യുന്നു. അതുകൊണ്ട് രാത്രിയില്‍ തൈര് കഴിക്കരുതെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്.
രാവിലെ വൈകി എഴുന്നേല്‍ക്കുന്നത്
ഇന്നത്തെക്കാലത്ത് ആളുകള്‍ രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ഒരു പതിവ് പിന്തുടരുന്നു. പുലര്‍ച്ചെ വൈകി എഴുന്നേല്‍ക്കുന്നത്, ഒരു നിഷേധാത്മകമായ ആചാരമാണെന്ന് പുരാണ ഗ്രന്ഥങ്ങള്‍ പറയുന്നു. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവര്‍ അലസ സ്വഭാവമുള്ളവരാണെന്നും ജീവിതത്തില്‍ ഒരിക്കലും മുന്നോട്ട് പോകില്ലെന്നും പറയപ്പെടുന്നു. അത്തരക്കാരുടെ പുരോഗതിയുടെ പാതയില്‍ നിരവധി തടസ്സങ്ങള്‍ വരുന്നു. ഇത്തരക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
മനസ്സ് നന്നായിരിക്കുക
മറ്റുള്ളവരെ മനപ്പൂര്‍വ്വം ഉപദ്രവിക്കുന്നവരുടെ കൂടെ ലക്ഷ്മീദേവി വസിക്കില്ലെന്ന് ഗരുഡപുരാണം പറയുന്നു. അത്തരം ആളുകള്‍ക്ക് എല്ലായ്പ്പോഴും സാമ്പത്തിക പ്രശ്നങ്ങളും സമാധാനക്കേടും ഉണ്ടാകുന്നു. അതിനാല്‍ നിങ്ങളുടെ മനസ്സ് നന്നായി വയ്ക്കുക.



Click it and Unblock the Notifications
