Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഗരുഡപുരാണം: ഈ 6 ശീലങ്ങള്‍ കുടുംബത്തിലെ വഴക്കിനും കലഹത്തിനും കാരണം
സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഈ മഹാപുരാണത്തില്‍ ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭക്തി, അറിവ്, പുണ്യം, നിസ്വാര്‍ത്ഥ ജോലി എന്നിവയുടെ പ്രാധാന്യം മനുഷ്യര്‍ക്ക് വിശദീകരിച്ചുനല്‍കുന്നു. ഗരുഡപുരാണത്തില്‍, ഗരുഡന്റെയും നാരായണന്റെയും വാക്കുകളിലൂടെ ഭക്തിയുടെ പാഠം പഠിപ്പിക്കുന്നു. ഇതുകൂടാതെ, ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെക്കുറിച്ചും ആളുകളോട് പറയുന്നുണ്ട്.
അത്തരം കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് അവന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാനാകും. ഗരുഡപുരാണത്തില്‍ ആറ് ശീലങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ശീലങ്ങള്‍ തിരുത്തിയില്ലെങ്കില്‍, അത് വീട്ടില്‍ വഴക്കിനും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വഴക്കിന് കാരണമാകും. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന, കുടുംബത്തിന്റെ സമാധാനം തകര്‍ക്കുന്ന അത്തരം ചില ശീലങ്ങള്‍ ഇതാ.

വീട്ടില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്
ചിലര്‍ക്ക് ഒരു ശീലമുണ്ട്, അവര്‍ ഒന്നും കളയാന്‍ തയാറല്ല. ഇതുമൂലം ഉപയോഗശൂന്യമായ മാലിന്യങ്ങള്‍ വീട്ടില്‍ അടിഞ്ഞുകൂടുന്നു. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ എപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുകയും വീട്ടംഗങ്ങള്‍ തമ്മിലുള്ള ബന്ധം തകരാറിലാകുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടില്‍ തുരുമ്പിച്ച വസ്തുക്കള്‍, തകര്‍ന്ന ഫര്‍ണിച്ചറുകള്‍, പൂട്ടില്ലാത്ത താക്കോലുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യുക.
മലിനമായ ചുറ്റുപാട്
വീടിന്റെ ശുചിത്വം, വീട്ടില്‍ താമസിക്കുന്നത് സംബന്ധിച്ച വാസ്തു നിയമങ്ങള്‍ എന്നിവയെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വന്തം നന്മയ്ക്കായി ഉണ്ടാക്കിയതാണ്. വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ ലഭിക്കുന്നു. എന്നാല്‍ പലരും ഈ കാര്യങ്ങളില്‍ വളരെ അശ്രദ്ധരാകുന്നു. അത്തരം വീടുകളില്‍ എല്ലായ്പ്പോഴും നെഗറ്റീവ് എനര്‍ജി വരുന്നു.
അതുകാരണം രോഗങ്ങള്‍, വഴക്കുകള്‍ മുതലായവ ഉടലെടുക്കുന്നു. ഗരുഡപുരാണത്തില്‍, വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനായി വീട് ചിട്ടയായും വൃത്തിയായും സൂക്ഷിക്കാനും സ്വന്തം ശുചിത്വം പരിപാലിക്കാനും നിര്‍ദേശിക്കുന്നുണ്ട്. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനായി എല്ലാ ആളുകളും അതിരാവിലെ എഴുന്നേറ്റ് വീട് വൃത്തിയാക്കിയ ശേഷം കുളിച്ച് ദൈവത്തെ ആരാധിക്കണമെന്ന് പറയുന്നു. ഇത് വീടിന്റെ അന്തരീക്ഷം ശുദ്ധീകരിക്കുന്നതായിരിക്കും.
രാത്രിയില്‍ എച്ചില്പാത്രങ്ങള് വയ്ക്കുന്നത്
പലപ്പോഴും ആളുകള്‍ വീട്ടില്‍ രാത്രി അത്താഴം കഴിച്ചതിനുശേഷം, അടുക്കളയിലെ സിങ്കില്‍ എച്ചില് പാത്രങ്ങള്‍ കഴുകാതെ ഇടുന്നു. ഇതുമൂലം വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയുണ്ടാകുകയും വഴക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് വീടിനെ രക്ഷിക്കാന്‍, ഈ ശീലം മാറ്റി രാത്രിയില്‍ തന്നെ എച്ചില് പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി വയ്ക്കണമെന്ന് ഗരുഡപുരാണം പറയുന്നു.

പങ്കാളിയില്‍ നിന്ന് അകന്നുനില്ക്കുന്നത്
ഗരുഡപുരാണം അനുസരിച്ച്, സ്ത്രീയോ പുരുഷനോ തങ്ങളുടെ പങ്കാളിയില്‍ നിന്ന് വളരെക്കാലം അകന്നു നില്‍ക്കരുത്. ഇത് ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാന്‍, ഇരുവരും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുന്നത് നല്ലതാണ്.
അന്യവീട്ടില്‍ അധികകാലം നില്‍ക്കുന്നത്
ജീവിതത്തില്‍ ബഹുമാനവും അന്തസ്സും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും മറ്റൊരാളുടെ വീട്ടില്‍ അധികകാലം താമസിക്കരുത്. മറ്റുള്ളവരുടെ വീടുകളില്‍ താമസിക്കുന്നത് ഒരു വ്യക്തിയെ അസ്വസ്ഥനാക്കുകയും അവന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു.
പങ്കാളിയുടെ അപമാനം
നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ അപമാനിക്കുകയും കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പാണ്. അത്തരം പങ്കാളിയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ഒരു നിമിഷം പോലും ചിന്തിക്കരുതെന്ന് ഗരുഡപുരാണം പറയുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍, ഇണയുമായി അകലം പാലിക്കുന്നത് നല്ലതാണ്



Click it and Unblock the Notifications