Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗരുഡപുരാണം; മനസ്സില്‍ ഒന്നും വായില്‍ മറ്റൊന്നും; കള്ളം പറയുന്നവരെ തിരിച്ചറിയാന്‍ 7 സൂചന
ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഗരുഡപുരാണത്തില്‍, പക്ഷികളുടെ രാജാവായ ഗരുഡനും മഹാവിഷ്ണുവും തമ്മിലുള്ള സംഭാഷണം വിവരിച്ചിട്ടുണ്ട്. ഇതില്‍ പാപം-പുണ്യം, ജീവിതം-മരണം, സ്വര്‍ഗ്ഗം-നരകം, പുനര്ജന്മം തുടങ്ങിയ കാര്യങ്ങളും മതം, അറിവ്, നയ-നിയമങ്ങള്‍ മുതലായവയെക്കുറിച്ചുള്ള കാര്യങ്ങളും പറയുന്നുണ്ട്. ഗരുഡപുരാണത്തിലെ വാക്കുകള്‍ പിന്തുടരുന്ന ഒരു വ്യക്തി എല്ലായ്പ്പോഴും സന്തോഷകരമായ ജീവിതം നയിക്കുകയും പാപകര്‍മങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയും ചെയ്യുന്നു. ചില കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.
അതിലൂടെ ഒരാള്‍ നിങ്ങളോട് കള്ളം പറയുകയാണോ എന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടാനുള്ള ഉള്ള യഥാര്‍ത്ഥ കാരണം, ഒരു വ്യക്തി നമ്മോട് കള്ളം പറയുകയാണെന്ന് അത് നമുക്ക് മനസ്സിലാകുന്നില്ല എന്നതാണ്. ഒരു വ്യാജനായ വ്യക്തിയെ വിശ്വസിച്ച്, നമ്മള് സ്വയം വഞ്ചിക്കപ്പെടുകയാണ്. എന്നാല്‍ ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഈ അടയാളങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു നുണയനെ എളുപ്പത്തില്‍ കണ്ടെത്താനാകും. മറ്റുള്ളവര്‍ നിങ്ങളോട് നുണ പറയുകയാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കാന്‍ സാധിക്കും.
അകാരൈരിംഗിതൈര്ഗത്യ ചേഷ്ട്യാ ഭാഷിതേന് ച
നേത്രവക്ത്രവികാരാഭ്യാം ലക്ഷ്യതേര്ങ്തം മനഃ

ശരീരത്തിന്റെ ആകൃതി, ചലനം, ആംഗ്യങ്ങള്‍, സംസാരം, കണ്ണുകള്‍, മുഖഭാവം എന്നിവയാല്‍ ഒരു വ്യക്തിയുടെ മനസ്സില്നുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും എന്നതാണ് ഗരുഡപുരാണത്തിലെ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. ഗരുഡപുരാണത്തിലെ ഈ ശ്ലോകത്തില്‍ നല്‍കിയിരിക്കുന്ന അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് നുണ പറയുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
കണ്ണുകളുടെ ഭാഷ മനസ്സിലാക്കുക
ഒരു വ്യക്തി നിങ്ങളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം അവരുടെ കണ്ണുകള്‍ നോക്കുക. അവന് നിങ്ങളോട് കള്ളം പറയുകയാണെങ്കില്‍, അവന് തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കും അല്ലെങ്കില്‍ അവന്റെ കണ്ണുകള്‍ ഒരിടത്ത് ഉറച്ച് നില്‍ക്കില്ല. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന് തുടര്‍ച്ചയായി കണ്ണുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കും.
ശരീരത്തിന്റെ ഭാവമാറ്റം
ചിലര്‍ സംസാരത്തിനിടയില്‍ കൈകളും കാലുകളും തുടര്‍ച്ചയായി ചലിപ്പിക്കും, ചിലര്‍ കൈകള്‍ കെട്ടി സംസാരിക്കും. കള്ളം പറയുമ്പോള്‍ ആളുകള്‍ ഇത് ചെയ്യുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ സാധാരണ ശീലങ്ങളില്‍ മാറ്റം നിങ്ങള്‍ കാണുകയാണെങ്കില്‍, അവന് നിങ്ങളോട് കള്ളം പറയുകയാണെന്ന് മനസ്സിലാക്കുക.

ശരീരത്തിന്റെ ആകൃതി
ഒരു വ്യക്തിയുടെ എല്ലാ രഹസ്യങ്ങളും അവന്റെ ശരീരഭാഷയില്‍ ഒളിഞ്ഞിരിക്കുന്നതായി പറയപ്പെടുന്നു. ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തി നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നതായി നടിക്കുകയോ, നിങ്ങളുടെ വാക്കുകളില്‍ ഗൗരവം കാണിക്കാതിരിക്കുകയോ കള്ളം പറയുകയോ ചെയ്താല്‍, ഈ സമയത്ത് അവന്റെ തോളുകള്‍ കുനിഞ്ഞിരിക്കും. അവന് കാലുകള്‍ ചലിപ്പിക്കാന്‍ തുടങ്ങും. അവന്റെ കൈകളില്‍ ഒരു ചെറിയ വിറയല്‍ ഉണ്ടാകും. കാരണം, തന്റെ നുണകള്‍ പിടിക്കപ്പെടുമോ എന്ന് അവന് ഭയപ്പെടുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങളില്‍ മാറ്റം
ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തി കള്ളം പറയുമ്പോള്‍ അവന്റെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സംസാരിക്കുമ്പോള്‍ അയാളുടെ സംസാരം പലതവണ മുറിയുകയോ തിടുക്കത്തില്‍ സംസാരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയോ ചെയ്യും. ഇതോടൊപ്പം, അവന് എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെങ്കില് തന്റെ ജോലി വളരെ വേഗത്തില്‍ ചെയ്യാന്‍ തുടങ്ങും. ഒരു വ്യക്തിയുടെ ശാരീരിക ചലനങ്ങളില്‍ പെട്ടെന്ന് ഒരു മാറ്റം നിങ്ങള്‍ കാണുകയാണെങ്കില്‍, അവന് കള്ളം പറയുകയാണെന്ന് മനസ്സിലാക്കുക.

മുഖമുദ്രകള്‍
മുഖം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണെന്ന് പറയപ്പെടുന്നു, അതില്‍ നിന്ന് ഒരു വ്യക്തിയുടെ സത്യമോ അസത്യമോ എളുപ്പത്തില്‍ കണ്ടെത്താനാകും. ഗരുഡപുരാണം അനുസരിച്ച്, പലതവണ മുഖഭാവങ്ങള്‍ മാറ്റുന്ന ഒരു വ്യക്തി കള്ളം പറയുന്നു എന്ന് മനസിലാക്കാം.
ആംഗ്യത്തില്‍ മാറ്റം
ഒരു വ്യക്തി നിങ്ങളില്‍ നിന്ന് എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, അവന്റെ ആംഗ്യങ്ങളിലും പ്രവൃത്തികളിലും മാറ്റമുണ്ടാകുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് കണ്ടാല്‍ ഒരു നുണയനെ തിരിച്ചറിയാം.
ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍
ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തി എന്തെങ്കിലും മറയ്ക്കുമ്പോഴോ കള്ളം പറയുമ്പോഴോ അല്‍പ്പം പരിഭ്രാന്തിയോ അസ്വസ്ഥതയോ പ്രകടിപ്പിക്കും. കൂടാതെ, അവന്റെ ശബ്ദത്തില്‍ അസാധാരണമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ചിലപ്പോള്‍ വളരെ സാവധാനം സംസാരിക്കും, ചിലപ്പോള്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങും, ചിലപ്പോള്‍ സംസാരിക്കുന്നതിന് ഇടയില്‍ കുടുങ്ങിപ്പോകും. സംസാരിക്കുമ്പോള്‍ ഒരു വ്യക്തിയില്‍ ഈ അടയാളം നിങ്ങള്‍ കാണുകയാണെങ്കില്‍, അവന് നിങ്ങളോട് കള്ളം പറയുകയാണെന്ന് മനസ്സിലാക്കുക. അവന്റെ മനസ്സില്‍ ഒന്നും വായില്‍ നിന്ന് വരുന്നത് മറ്റൊന്നുമായിരിക്കും.



Click it and Unblock the Notifications

