Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
ഗരുഡപുരാണം: ഭാഗ്യം തട്ടിത്തെറിപ്പിക്കും, ജീവിതം ദുരിതമാക്കും നിങ്ങളുടെ ഈ 4 മോശം ശീലങ്ങള്‍
നിഗൂഢമായ എല്ലാ കാര്യങ്ങളില്‍ നിന്നും മൂടുപടം നീക്കം ചെയ്യുന്ന ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. ഹിന്ദുമതത്തിലെ 18 പ്രധാന പുരാണങ്ങളില്‍ ഒന്നായി ഗരുഡപുരാണം കണക്കാക്കപ്പെടുന്നു. സ്വര്‍ഗ്ഗം, നരകം, പാപം, പുണ്യം, മരണം എന്നിവ കൂടാതെ, വിജ്ഞാനം, ശാസ്ത്രം, ഭക്തി, പുണ്യം, മതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗരുഡപുരാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗരുഡപുരാണത്തിന്റെ അധിപനായ ദേവനാണ് വിഷ്ണു. ഈ മഹാപുരാണത്തില്‍ മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തിന്റെ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും. ഒരു വശത്ത്, ഗരുഡപുരാണം മരണാനന്തര അവസ്ഥകളെക്കുറിച്ചും കര്‍മ്മത്തിനനുസരിച്ച് ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചും പറയുമ്പോള്‍, മറുവശത്ത് ധാര്‍മ്മികതയും നിയമങ്ങളും പഠിപ്പിച്ച്, നന്മയുടെയും ആത്മീയതയുടെയും പാത പിന്തുടരാന് ആളുകളെ പ്രേരിപ്പിക്കുന്നു. ജീവിതം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച മാനുഷിക മൂല്യങ്ങള്‍ സമ്മാനിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം.

ഭാവിയിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കാനും നിങ്ങളുടെ ജീവിതം എളുപ്പമാക്കാനും കഴിയുന്ന നിരവധി കാര്യങ്ങള്‍ ഗരുഡ പുരാണത്തില്‍ പറയുന്നുണ്ട്. ഈ മഹാപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് അറിയുക. ഈ ശീലങ്ങള്‍ ഒരു വ്യക്തിയില്‍ നിന്ന് അവന്റെ ഭാഗ്യവും അറിവും അപഹരിക്കുന്നു.
ശുചിത്വമില്ലാത്ത ജീവിതം
ഹിന്ദു വിശ്വാസപ്രകാരം, ലക്ഷ്മീ ദേവിയെ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി ചിത്രീകരിച്ചിരിക്കുന്നു. ലക്ഷ്മി ദേവിക്ക് ശുചിത്വം വളരെ ഇഷ്ടമാണ്. ഐശ്വര്യം ഉണ്ടായിട്ടും മുഷിഞ്ഞ വസ്ത്രം ധരിക്കുന്ന, വീട്ടില്‍ ശുചിത്വം പാലിക്കാത്ത, ശരീരം ശരിയായ രീതിയില്‍ വൃത്തിയോടെ സൂക്ഷിക്കാത്തവരില്‍ നിന്ന് ദേവി ഭാഗ്യം തട്ടിയെടുക്കുന്നു. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കില്ല, അവരുടെ എല്ലാ മഹത്വവും പതുക്കെ നശിച്ചുപോകുന്നു.
അലസത
ഒരു വ്യക്തി തുടര്‍ച്ചയായി പരിശീലിച്ചാല്‍ ഏത് ജോലിയായാലും അതില്‍ കാര്യക്ഷമത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. പക്ഷേ പരിശീലനം ഉപേക്ഷിച്ചാല്‍, വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച ആ അറിവ് നമുക്ക് നഷ്ടമാകും. ഒരു ജോലി പഠിച്ച ശേഷം അത് പരിശീലിക്കാത്തവരുടെ അറിവ് കാലക്രമേണ ഇല്ലാതാക്കുമെന്ന് ഗരുഡപുരാണം പറയുന്നു.

അനാരോഗ്യമായ ഭക്ഷണക്രമം
മനുഷ്യന്റെ പകുതി രോഗങ്ങളുടെയും മൂലകാരണം വയറാണെന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ വയറ് നല്ലതാണെങ്കില്‍, പല രോഗങ്ങളും സ്വയം നിയന്ത്രിക്കപ്പെടുന്നു. സമീകൃതവും ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക എന്നതാണ് വയറിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. വിഭവസമൃദ്ധവും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കുകയും സദാ സമയവും ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നവര്‍ പെട്ടെന്നുതന്നെ രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.
കഴിവുകേട്
സമൂഹത്തിലെ മോശം മനുഷ്യരുടെ ഇടയില്‍ നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കണമെങ്കില്‍, നിങ്ങള്‍ അല്‍പ്പം മിടുക്കനായിരിക്കണം. അല്ലാത്തപക്ഷം എല്ലാ ശത്രുക്കളും സമൂഹത്തില്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. ഈ സമയം നിങ്ങള്‍ മിടുക്ക് കാണിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും. അതിനാല്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് ശത്രുവിനെ നശിപ്പിക്കുന്ന വിദ്യ നിങ്ങള്‍ അറിഞ്ഞിരിക്കണം.



Click it and Unblock the Notifications