Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം; വീട്ടില്‍ ദാരിദ്ര്യം കൊടികുത്തിവാഴും; ഈ 7 ദുശ്ശീലം ഗ്രഹദോഷത്തിന് കാരണം
വൈഷ്ണവ മതഗ്രന്ഥം എന്നാണ് ഗരുഡപുരാണം അറിയപ്പെടുന്നത്. സനാതന ധര്‍മ്മത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണിത്. നയം, നിയമങ്ങള്‍, അറിവ്, ശാസ്ത്രം, ജീവിതം-മരണം, സ്വര്‍ഗ്ഗം-നരകം, പുനര്ജന്മം എന്നിവയെക്കുറിച്ച് ഗരുഡപുരാണത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഗരുഡപുരാണത്തില്‍ മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദമായ വിവരണം കാണാം.
ഒരു വ്യക്തിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രധാനമായും അവന് ചെയ്യുന്ന കര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത്, നിങ്ങളുടെ സല്‍പ്രവൃത്തികള്‍ നിങ്ങളെ വിജയിപ്പിക്കുകയും ദുഷ്പ്രവൃത്തികള്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചില ദുശ്ശീലങ്ങളും പ്രവൃത്തികളും ജീവിതത്തില്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ലക്ഷ്മീദേവിയും ഈ പ്രവൃത്തികളോട് കോപിക്കുകയും നിങ്ങളുടെ ജീവിതം ദാരിദ്ര്യത്തില്‍ തള്ളിവിടുകയും ചെയ്യുന്നു. അത്തരം ചില ദോഷകരമായ ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാവിലെ വൈകി ഉണരുന്നത്
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തുകയും അലസത ശല്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. ഈ നിയമം അനുസരിക്കാത്തവര്‍ക്ക് ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഒരാള്‍ രാത്രി വൈകി ഉറങ്ങുകയോ രാവിലെ വൈകി ഉണരുകയോ ചെയ്യരുതെന്ന് മഹാപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. രാവിലെ വരെ ഉറങ്ങുന്നവരുടെ ജീവിതത്തില്‍ സന്തോഷവും വിജയവും സമൃദ്ധിയും ഉണ്ടാകില്ല.
എച്ചില്‍പാത്രം
അത്താഴത്തിന് ശേഷം എച്ചില് പാത്രങ്ങള്‍ കഴുകാതെ സൂക്ഷിക്കരുതെന്ന് ഗരുഡപുരാണം പറയുന്നു. ഇത് ചെയ്യുന്നതിലൂടെ, ഗ്രഹദോഷ സാധ്യത വര്‍ദ്ധിക്കുന്നു. കൂടാതെ ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയെ കോപാകുലയാക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങുകയും ചെയ്യുന്നു.

മുഷിഞ്ഞ വസ്ത്രം
പലപ്പോഴും ആളുകള്‍ തിടുക്കത്തില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് സ്കൂളിലേക്കോ ഓഫീസിലേക്കോ പോകാറുണ്ട്. ഗരുഡപുരാണത്തില്‍ മുഷിഞ്ഞ വസ്ത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മുഷിഞ്ഞ വസ്ത്രം ധരിച്ചാല്‍ ഓരോ തവണയും ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങളുടെ വീട്ടുപടിക്കലെത്തി വീട്ടില്‍ കയറാതെ മടങ്ങുകയും ചെയ്യുന്നു. ശരീരത്തിന്റെ വൃത്തിയില്‍ ശ്രദ്ധിക്കാത്തവരുടെയും ദിവസവും കുളിക്കാത്തവരുടെയും വീട്ടില്‍ ലക്ഷ്മീദേവി വസിക്കില്ല.
ഇതോടൊപ്പം നെഗറ്റീവ് എനര്‍ജിയുടെ നിഴലും ഇത്തരക്കാരില്‍ എപ്പോഴും അവശേഷിക്കുന്നു. അതിനാല്‍ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.
മറ്റുള്ളവരെ വിമര്‍ശിക്കുന്നത്
മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയം നേടാനാവില്ല. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജീവിക്കുന്നവര്‍ തന്റെ സ്വന്തം ജീവിതം നശിപ്പിക്കുന്നു. ഗരുഡപുരാണം അനുസരിച്ച്, മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ അല്ലെങ്കില്‍ അവരുടെ ജോലിയില്‍ എപ്പോഴും തെറ്റ് കണ്ടെത്തുന്ന ആളുകള്‍ക്ക് ജീവിതം നല്ലതായിരിക്കില്ല. ലക്ഷ്മീദേവിയും ഇത്തരക്കാരോട് ദേഷ്യപ്പെടുന്നു.

ആരാധന ചെയ്യാത്തവര്‍
ദൈവത്തെ ആരാധിക്കാത്തവര്‍ക്കും ധ്യാനിക്കാത്തവര്ക്കും പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാത്തവര്‍ക്കും ദൈവാനുഗ്രഹം ഒരിക്കലും ലഭിക്കില്ല. ഇത്തരക്കാര്‍ എത്ര കഠിനാധ്വാനം ചെയ്താലും കാര്യമില്ല. അവരുടെ ജീവിതത്തില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.
അത്യാഗ്രഹം
ജീവിതത്തില്‍ പണത്തിനോ സ്വത്തിനോ വേണ്ടി അത്യാഗ്രഹത്താല്‍ മറ്റുള്ളവരുടെ പണം തട്ടിയെടുക്കുന്ന വ്യക്തികള്‍ പെട്ടെന്ന് പതനത്തിലേക്ക് എത്തുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്.
അഹംഭാവം
അഹംഭാവത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷവും സമൃദ്ധിയും ഉണ്ടാകില്ല. അഹംഭാവത്തില്‍ സമ്പാദിക്കുന്ന പണം ആ വ്യക്തിയില്‍ അധികകാലം നിലനില്‍ക്കില്ലെന്ന് ഗരുഡപുരാണം പറയുന്നു.



Click it and Unblock the Notifications

