Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: ഒത്തുപോകാനാവില്ല, ജീവിതം നരകതുല്യമാക്കും പങ്കാളിയുടെ ഈ ദുശ്ശീലങ്ങള്‍
Garuda Purana: ഒരു വ്യക്തിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഗരുഡപുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. ഒപ്പം, മനുഷ്യജീവിതത്തിന്റെ ക്ഷേമവും ഈ മഹാപുരാണത്തില്‍ പറയുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാനും ജീവിതം മികച്ചതാക്കാനും സാധിക്കുന്ന പല കാര്യങ്ങളും ഇതിലുണ്ട്. ഗരുഡപുരാണത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങളുടെ ജീവിതം എളുപ്പമാക്കും.
വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. കാരണം ഇതിനുശേഷം ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹശേഷം രണ്ടുപേര്‍ രഥത്തിന്റെ ഇരുചക്രങ്ങളായി മാറുകയും അവരുടെ വീട്ടുകാര്യങ്ങള്‍ കാര്യക്ഷമമായി നടത്തുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണം. രണ്ട് ചക്രങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇളകിയാല്‍, അതിന്റെ ഫലം ദാമ്പത്യ ജീവിതത്തിലുടനീളം ദൃശ്യമാകും. ഇത് ദാമ്പത്യ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു.

ഗരുഡപുരാണത്തിലും ഇണയുടെ കടമകളെക്കുറിച്ചുള്ള ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ജീവിത പങ്കാളിയുടെ ചില ശീലങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും ഇതില്‍ പറയുന്നു. അത്തരം ഘട്ടത്തില്‍ ഒരു കുടക്കീഴില് താമസിക്കുമ്പോള്‍ ജീവിതം നരകത്തേക്കാള്‍ മോശമായിരിക്കുമെന്നും അത്തരം സാഹചര്യത്തില്‍ ഇണയെ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതപങ്കാളിയുടെ അത്തരം ചില മോശം ശീലങ്ങള്‍ ഇതാ.
അപമാനിക്കുന്ന പങ്കാളി
നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ അപമാനിക്കുകയോ തന്റെ കര്‍ത്തവ്യങ്ങള്‍ നന്നായി നിര്‍വഹിക്കാതിരിക്കുകയോ ചെയ്താല്‍ അത്തരമൊരു ജീവിതപങ്കാളിയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ഒരു നിമിഷം പോലും മടിക്കരുതെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഇണയുമായി അകലം പാലിക്കുന്നതാണ് ഉചിതം.
മാതാപിതാക്കളെ അനാദരിക്കുന്ന പങ്കാളി
ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാത്ത, അവരെ ആവര്‍ത്തിച്ച് അപമാനിക്കുന്ന ഒരു ജീവിത പങ്കാളിയെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഉപേക്ഷിക്കുന്നതാണ് ബുദ്ധി എന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അത്തരമൊരു ഇണയ്ക്കൊപ്പം ഒരു കൂരയ്ക്കു കീഴില്‍ ജീവിക്കുന്നതിലൂടെ, വീട്ടില്‍ എല്ലായ്പ്പോഴും അഭിപ്രായവ്യത്യാസവും തര്‍ക്കങ്ങളും ഉണ്ടാകും. അത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കാനും കഴിയില്ല.

ബഹുമാനമില്ലാത്ത പങ്കാളി
ഭാര്യയെ ബഹുമാനിക്കാത്ത ഒരു പുരുഷനുമൊത്തുള്ള ഒരു സ്ത്രീയുടെ ജീവിതം നരകത്തേക്കാള്‍ മോശമാകും. ഈ സാഹചര്യങ്ങള്‍ക്കിടയില്‍ ഇണയില്‍ നിന്ന് വേര്‍പിരിയുന്നതാണ് നല്ലത്.
വഞ്ചിക്കുന്ന പങ്കാളി
വിവാഹ ബന്ധത്തിന്റെ ഏറ്റവും അടിസ്ഥനമായ കാര്യമാണ് വിശ്വാസം. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുകയോ അപരിചിതയായ ഒരു സ്ത്രീയില്‍ ആകൃഷ്ടനാകുകയോ അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യ അപരിചിതനായ ഒരു പുരുഷനോട് ആകൃഷ്ടനാകുകയോ ചെയ്താല്‍, നിങ്ങള്‍ നിങ്ങളുടെ ജീവിത പങ്കാളിയുമായി വേര്‍പിരിയണമെന്ന് ഗരുഡപുരാണം പറയുന്നു. ഇത്തരമൊരു ജീവിതപങ്കാളിയോടൊപ്പമുള്ള ജീവിതം നിങ്ങളുടെ ജീവിതത്തെയും അപകടത്തിലാക്കുന്നു.
വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയൂ
* വിവാഹത്തിന് മുമ്പ്, നിങ്ങളുടെ ഭാവി ജീവിത പങ്കാളിയുടെ ആത്മീയതയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. ദാമ്പത്യ ജീവിതത്തിനും കുടുംബത്തിനും സാമൂഹിക ജീവിതത്തിനും ഇത് വളരെ പ്രധാനമാണ്.
* ക്ഷമയും സംയമനവും ഉള്ള ഒരു വ്യക്തിക്ക് തന്റെ കുടുംബത്തെ എല്ലാ പ്രയാസകരമായ സാഹചര്യങ്ങളിലും രക്ഷിക്കാന്‍ കഴിയും. അതിനാല്‍, വിവാഹത്തിന് മുമ്പ്, നിങ്ങളുടെ പങ്കാളിക്ക് ക്ഷമയോ ആത്മനിയന്ത്രണമോ ഉണ്ടോ എന്ന് അറിയുക.
* കോപാകുലനായ ഒരാള്‍ക്ക് അവന്റെ പെരുമാറ്റം കൊണ്ട് എല്ലാ ബന്ധങ്ങളും നഷ്ടപ്പെടും. അതുകൊണ്ട് വിവാഹത്തിന് മുമ്പ്, നിങ്ങളുടെ ജീവിത പങ്കാളിയുടെ ഈ സ്വഭാവം തീര്‍ച്ചയായും പരിശോധിക്കുക. കോപം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും എല്ലാ അവസരങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
* മധുരമുള്ള സംസാരം കൊണ്ട് നിങ്ങള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാന്‍ കഴിയും. ജീവിതപങ്കാളിയില്‍ ഈ ഗുണം ഉണ്ടായിരിക്കുന്നത് ദാമ്പത്യ ജീവിതം സന്തോഷപൂര്ണ്ണമാക്കുന്നു.



Click it and Unblock the Notifications

