Latest Updates
-
ഛഠ് പൂജ ഖർണ: ഇന്ന് ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകളും -
നവംബർ 14 നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രഫലം അറിയാം -
വാരാന്ത്യ രാശിഫലം: 12 രാശിക്കാർക്കും നിർണായക മാറ്റങ്ങൾ; യാത്രയിലും ഷോപ്പിംഗിലും ജാഗ്രത പാലിക്കുക -
ഛത്ത് പൂജ 2026: നഹായ് ഖായ് ചടങ്ങുകളോടെ തുടക്കം; ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമയക്രമവും ഇതാ -
ഫ്രൈഡേ ദി 13th: മലയാളികൾ പേടിക്കണോ? വിശ്വാസവും ശാസ്ത്രവും പറയുന്നതെന്ത്? -
വീടിനുള്ളിൽ ചെടികൾ വെച്ചാൽ മലിനീകരണം മാറുമോ? വാസ്തുവും ശാസ്ത്രവും പറയുന്ന ഞെട്ടിക്കുന്ന സത്യം -
ബുധൻ നേർരേഖയിൽ: ഇന്ന് രാത്രി ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അബദ്ധങ്ങൾ ഒഴിവാക്കാം -
നവംബർ 13: പഞ്ചമഹാപുരുഷ യോഗങ്ങൾ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 16 സൂര്യ സംക്രമണം: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ മുൻകരുതലുകൾ മറക്കരുത്
ഗരുഡപുരാണം: കൂടെനിന്ന് ചതിക്കുന്നവരെ എളുപ്പം തിരിച്ചറിയാം, കള്ളത്തരം തിരിച്ചറിയാന്‍ ഈ ലക്ഷണം
ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. വൈഷ്ണവ വിഭാഗവുമായി ബന്ധപ്പെട്ട ഗ്രന്ഥമായ ഗരുഡ പുരാണത്തില്‍ മഹാവിഷ്ണു പല നിഗൂഢ കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡപുരാണത്തെക്കുറിച്ചുള്ള അറിവ് നേടുന്നതിലൂടെ നിങ്ങള്‍ക്ക് വിജയകരവും സന്തോഷകരവുമായ ജീവിതം നയിക്കാനാകും. ഇതുകൂടാതെ, ഈ പുരാണം സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും നിങ്ങളെ പ്രേരിപ്പിക്കുന്നു. അതിലൂടെ നിങ്ങള്‍ക്ക് മരണശേഷം മോക്ഷം പ്രാപിക്കാനാകുന്നു. അതിനാല്‍, ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോ വ്യക്തിയും പാലിക്കണം.
ഗരുഡപുരാണം അനുസരിച്ച് കള്ളം പറയുന്നവന് കുറ്റവാളിയെപ്പോലെയാണ്. ഇത്തരക്കാര്‍ക്ക് എത്ര ആരാധിച്ചാലും ദൈവകൃപ ലഭിക്കില്ല. കാരണം അവര്‍ തങ്ങളുടെ നുണകളാല്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ മുതലെടുക്കുകയോ ചെയ്യുന്നു. അതിനാല്‍, അത്തരം ചില അടയാളങ്ങള്‍ ഗരുഡ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്, അതിലൂടെ നിങ്ങളുടെ മുന്നിലുള്ള വ്യക്തി നിങ്ങളോട് കള്ളം പറയുകയാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. അത്തരം ലക്ഷണങ്ങളെ കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയിക്കാം.

ശരീരഭാഷ
ഒരു വ്യക്തി തന്റെ വായിലൂടെ പറയുന്നത് ചെവികളും കേള്‍ക്കുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ ശരീരഭാഷയും ഒരു പ്രത്യേക ഭാഷയാണ്, അത് അവര്‍ പറയുന്ന സത്യവും നുണയും വെളിപ്പെടുത്തുന്നു. അതിനാല്‍, ആരെങ്കിലും നിങ്ങളോട് സംസാരിക്കുമ്പോള്‍, അവരുടെ ശരീരഭാഷയും ശ്രദ്ധിക്കുക.
തിടുക്കം
ആരെങ്കിലും നിങ്ങളോട് തിടുക്കത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍, അവന് കള്ളം പറയുകയാണെന്ന് മനസ്സിലാക്കുക. കാരണം അവന് നിങ്ങളുടെ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
ശരീരഭാഷ ഇങ്ങനെയാകുമ്പോള്‍
സംസാരിക്കുമ്പോള്‍ ഒരാളുടെ തോളുകള്‍ കുനിഞ്ഞിരിക്കുമ്പോള്‍, അവന് നിങ്ങളില്‍ നിന്ന് എന്തോ മറയ്ക്കുകയാണെന്ന് മനസ്സിലാക്കുക.
നിങ്ങളുടെ കണ്ണില്‍ നോക്കാതെ സംസാരിക്കുക
ഒരു വ്യക്തി സമ്മര്‍ദ്ദത്തിലാണെന്ന് തോന്നുന്നുവെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളില്‍ നോക്കാതെ നിങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കള്ളം പറയുന്നതിന്റെ ലക്ഷണങ്ങളാണ്.
ക്ഷീണിതനായി കാണപ്പെടാന്‍ ശ്രമിക്കുന്നു
ഒരാള്‍ സംസാരിക്കുമ്പോള്‍ താന്‍ എത്രമാത്രം ക്ഷീണിതനാണെന്ന് കാണിക്കാന്‍ ശ്രമിച്ചാല്‍, അയാള്‍ നിങ്ങളോട് കള്ളം പറയുന്നതിന്റെ സൂചനയാണ്. എന്നാല്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാനോ കേള്‍ക്കാനോ അയാള്‍ക്ക് താല്‍പ്പര്യമില്ല.
ആംഗ്യഭാഷ
ഒരാള്‍ തന്റെ കണ്ണുകള്‍ ചലിപ്പിക്കാതെ അതെ എന്ന് തലയാട്ടി സംസാരിക്കുകയാണെങ്കില്‍, നിങ്ങളോട് സംസാരിക്കാന്‍ അയാള്‍ക്ക് താല്‍പ്പര്യമില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.



Click it and Unblock the Notifications
