Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഗരുഡപുരാണം: ഈ സമയം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്, ശാരീരിക ബന്ധത്തിനു മുമ്പ് ഈ കാര്യം
മഹാപുരാണങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ജീവിതം വിജയകരമാക്കാന്‍ നിരവധി തന്ത്രങ്ങള്‍ ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗരുഡപുരാണം കേള്‍ക്കുന്നതിലൂടെയും വായിക്കുന്നതിലൂടെയും ഒരു വ്യക്തിയുടെ എല്ലാ ആശങ്കകളും നീങ്ങുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡ ദേവനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ഗരുഡപുരാണം പറയുന്നു.
ഓരോ ദമ്പതികളും നല്ല സന്താനങ്ങളുണ്ടാകാനായി ആഗ്രഹിക്കുന്നു. മാതാപിതാക്കളാകുന്നതിന്റെ സന്തോഷം ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടി ആരോഗ്യവാനും സദ്ഗുണസമ്പന്നനും ആയിരിക്കണമെന്നും കുടുംബത്തിന് മഹത്വം കൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നു. സന്താനങ്ങളുടെ പിറവിയും ഭാവിയും പൂര്‍ണ്ണമായും മാതാപിതാക്കളെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നു. കാരണം സന്താനങ്ങള്‍ക്ക് നല്ലതും ചീത്തയുമായ മൂല്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നു.

എന്നാല്‍ വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന ചില നിയമങ്ങളും നടപടികളും ഉണ്ട്. അത് പാലിക്കുകയാണെങ്കില്‍, തീര്‍ച്ചയായും സല്‍സന്താനത്തെ തന്നെ ലഭിക്കും. അത്തരമൊരു കുട്ടി ആരോഗ്യവാനും സദ്ഗുണസമ്പന്നനുമായിരിക്കും. ഗരുഡപുരാണത്തില്‍ സദ്ഗുണ സമ്പന്നനായ കുഞ്ഞ് പിറക്കുന്നതിനായി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശാരീരിക ബന്ധത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട ചില നിയമങ്ങളും നടപടികളും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സല്സന്താനത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
* ഗരുഡപുരാണത്തില്‍ പറയുന്നത് നല്ല സന്താനങ്ങളെ ലഭിക്കാന്‍, ഒരു സ്ത്രീ ഒരിക്കലും ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ്. സ്ത്രീക്ക് ആര്ത്തവമുണ്ടായാന് ദൈവങ്ങള്‍ ശപിച്ചെന്നാണ് ഇതിന് പിന്നിലെ വിശ്വാസം. അതിനാല്‍, അത്തരമൊരു സമയത്ത് ശാരീരിക ബന്ധം പുലര്‍ത്തുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
* ആര്‍ത്തവത്തിന്റെ അഞ്ചാം ദിവസം കുളികഴിഞ്ഞ് സ്ത്രീ പരിശുദ്ധയാകണം. ഇതിനുശേഷം മാത്രമേ സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരിക ബന്ധം പാടുള്ളൂ.
* ആര്‍ത്തവം കഴിഞ്ഞ് 7 ദിവസം കഴിഞ്ഞ് സ്ത്രീ ദേവന്മാരെയും പിതൃക്കളെയും ആരാധിക്കണം. നല്ല സ്വഭാവവും ഗുണവും മികവുമുള്ള ഒരു കുഞ്ഞിനെ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആര്‍ത്തവത്തിന്റെ ഏഴാം ദിവസത്തിനുശേഷം മാത്രം ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുക.
പുത്രനുണ്ടാകാനുള്ള വഴികള്‍
* ആര്‍ത്തവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ബീജസങ്കലനം നടത്തിയാല്‍ ഒരു മകനെ പ്രസവിക്കും, അതേസമയം ഒറ്റ ദിവസങ്ങളില്‍ ബീജസങ്കലനം നടത്തിയാല്‍ ഒരു പെണ്‍കുഞ്ഞും ജനിക്കും എന്നാണ് മതവിശ്വാസം.
* സ്ത്രീയുടെ ആര്‍ത്തവം അവസാനിച്ചതിന് ശേഷമുള്ള 8, 10, 12, 14, 16 എന്നീ ദിവസങ്ങളില്‍ ബന്ധപ്പെടുന്നതിലൂടെ പുത്രനുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. അതേസമയം, ആര്‍ത്തവം അവസാനിച്ചതിന് ശേഷം 9, 11, 13, 15, 17 എന്നീ ഒറ്റ ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പെണ്‍കുട്ടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
* ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുമ്പോള്‍, പുരുഷനും സ്ത്രീക്കും സന്തോഷവും ശുദ്ധവുമായ മനസ്സ് വേണം. ഗര്‍ഭധാരണ സമയത്ത് പുരുഷന്റെയും സ്ത്രീയുടെയും മനസ്സ് ഒന്നുതന്നെയായിരിക്കണം. കുഞ്ഞിനെക്കുറിച്ചുള്ള ചിന്തയും ഒരേപോലെയായിരിക്കണം.



Click it and Unblock the Notifications
