Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗരുഡപുരാണം: പരലോകത്തുനിന്ന് ആത്മാവ് തിരിച്ചെത്തുന്നു; മരണശേഷം 13 നാള് സ്വന്തം വീട്ടില്‍
Garuda Purana: സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗവും ദുഷ്ടതകള്‍ ചെയ്താല്‍ നരകവും കിട്ടുമെന്ന് കുട്ടിക്കാലത്ത് തന്നെ മുതിര്‍ന്നവരില്‍ നിന്ന് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാകും. സ്വര്‍ഗത്തില്‍ ഒരു വ്യക്തിയുടെ ആത്മാവ് വളരെ സന്തുഷ്ടമായി വസിക്കുകയും നരകത്തില്‍ ഒരു വ്യക്തി തന്റെ മോശം പ്രവൃത്തികളുടെ ശിക്ഷ അനുഭവിച്ച് കാലം കഴിക്കുകയും ചെയ്യുന്നു. ഗരുഡപുരാണത്തില്‍ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും പല നിഗൂഢമായ കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണം ഒരു മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍, മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരിയുടെയും സംഭാഷണത്തിലൂടെ, ആളുകള്‍ക്ക് ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം, തപസ്സ് മുതലായവയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്. കര്‍മ്മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗ്ഗത്തിലും നരകത്തിലും പോകുന്നതിനെക്കുറിച്ചും ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്. ഗരുഡപുരാണത്തില്‍ ജീവിതവും മരണവും മരണാനന്തര അവസ്ഥകളുമെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്.

ആത്മാവ് ഒരിക്കലും അവസാനിക്കുന്നില്ല
എന്നിരുന്നാലും, സ്വര്‍ഗത്തെയും നരകത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രത്തോളം കൃത്യമാണെന്ന് പറയാനാവില്ല. എന്നാല്‍ ആത്മാവ് ഒരിക്കലും അവസാനിക്കുന്നില്ല എന്ന് ഭഗവാന് കൃഷ്ണന് ഗീതയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ആത്മാവ് ശരീരത്തെ മാത്രമേ മാറ്റുന്നുള്ളൂ.
പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിച്ച ശരീരം മാത്രമേ മരിക്കുകയുള്ളൂ. ആത്മാവ് മരിക്കുന്നില്ലെങ്കില്‍, ശരീരം നശിച്ചതിനുശേഷം അത് എവിടെ പോകുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ആത്മാവിന് എങ്ങനെ ഒരു പുതിയ ശരീരം ലഭിക്കും. ഗരുഡപുരാണം ഇതിനെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഗരുഡപുരാണം പറയുന്നത്
ഗരുഡപുരാണം അനുസരിച്ച്, മരണശേഷം ഒരു വ്യക്തിയുടെ ആത്മാവ് 13 ദിവസം സ്വന്തം വീട്ടില്‍ തങ്ങുന്നു. അതുകൊണ്ടാണ് മരണശേഷം 13 ദിവസത്തേക്ക് പല ചടങ്ങുകളും നടത്തുന്നത്. മരിച്ചയാളുടെ ആത്മാവിനായി ദിവസവും ഭക്ഷണം നല്കുന്നു. ഇതിനുശേഷം, പതിമൂന്നാം ദിനം പൂര്‍ത്തിയായാല്‍ പിണ്ഡദാനവും കഴിയുന്നു.
മരിച്ച ഉടന്‍ യമദൂതരെത്തുന്നു
ഗരുഡപുരാണം അനുസരിച്ച്, മരിച്ചുകഴിഞ്ഞല് ആത്മാവിനെ കൊണ്ടുപോകാന്‍ യമലോകത്ത് നിന്ന് രണ്ട് യമദൂതന്മാര് വരുന്നു. യമദൂതന്മാര് വന്നയുടന്‍ ആത്മാവ് ശരീരം വിട്ട് അവരോടൊപ്പം യമലോകത്തേക്ക് പോകുന്നു. യമദൂതന്മാര് ആത്മാവിനെ 24 മണിക്കൂറും അവിടെ നിര്‍ത്തി, അവര്‍ ജീവിതത്തില്‍ ചെയ്ത നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ കാണിക്കുന്നു. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തയാള്‍ക്ക് കടന്നുപോകുന്നതില്‍ വലിയ പ്രശ്നമൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ദുഷ്കര്‍മം ചെയ്തവന് ജീവിതം വിട്ടുപോകുമ്പോള്‍ ഒരുപാട് വേദനകള്‍ അനുഭവിക്കുന്നു എന്നതും ഒരു വിശ്വാസമാണ്.

ആത്മാവ് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു
ഇതിനുശേഷം ആത്മാവ് അതിന്റെ ജീവിതം ചെലവഴിച്ച അതേ വീട്ടില്‍ തിരിച്ചെത്തുന്നു. 13 ദിവസത്തേക്ക് ആത്മാവ് ബന്ധുക്കളോടൊപ്പം താമസിക്കുന്നു. ഇവിടെ ആത്മാവ് ബന്ധുക്കളുടെ ഇടയില്‍ അലഞ്ഞുതിരിയുന്നു, അവരെ വിളിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ആത്മാവിന്റെ ശബ്ദം കേള്‍ക്കാനാകില്ല. കാരണം, ഇതിനകം ഭൗതിക ശരീരം സംസ്കരിച്ചിട്ടുണ്ടാകും.
പിണ്ഡദാനത്തിന് ശേഷം ആത്മാവ് യമലോകത്തേക്ക് പോകുന്നു
ഈ സമയത്ത് ആത്മാവ് എവിടേക്കും സഞ്ചരിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായിത്തീരുന്നു. കുടുംബാംഗങ്ങള്‍ പിണ്ഡദാനം നടത്തുകയും പതിമൂന്നാം ദിവസം ആവശ്യമായ ചടങ്ങുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് ആത്മാവിന് ശക്തി നല്‍കുകയും ആതാമാവ് യമലോകത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു.
പിണ്ഡദാന സമയത്ത് നല്കുന്ന ഭക്ഷണം ഒരു വര്‍ഷത്തേക്ക് ആത്മാവിന് ശക്തി നല്‍കുന്നുവെന്ന് പറയുന്നു. അതുകൊണ്ടാണ് പിണ്ഡദാനം വളരെ പ്രധാനമായി കണക്കാക്കുന്നത്. നേരെമറിച്ച്, പിണ്ഡദാനം നടത്താത്ത ആത്മാക്കളെ 13ാം ദിവസം യമദൂതന്മാര് യമലോകത്തേക്ക് വലിച്ചിഴക്കുന്നു. ഇക്കാരണത്താല്‍, മരിച്ച വ്യക്തിയുടെ ആത്മാവ് വളരെയധികം കഷ്ടപ്പെടേണ്ടിവരുന്നു.
സ്വര്‍ഗ്ഗവും നരകവും
ഗരുഡപുരാണം അനുസരിച്ച്, 13 ദിവസം പൂര്‍ത്തിയാക്കിയ ശേഷം ആത്മാവ് വീണ്ടും യാമലോകത്തിന്റെ പാതയിലേക്ക് പോകണം. യമലോകത്തിലേക്കുള്ള വഴിയില്‍ മൂന്ന് വ്യത്യസ്ത വഴികള്‍ ആത്മാവിന് കാണാനാകും. സ്വര്‍ഗ്ഗം, പിതൃലോകം, നരകലോകം. ഒരു വ്യക്തിയുടെ കര്‍മ്മങ്ങളെ അടിസ്ഥാനമാക്കി, അവനെ ഏത് പാതയില്‍ അയയ്ക്കണമെന്ന് ഇവിടെവച്ച് തീരുമാനിക്കപ്പെടുന്നു.
ആദ്യത്തേത് ദേവലോകത്തിലേക്കുള്ള യാത്രയുടെ പാതയായി കണക്കാക്കപ്പെടുന്നു. രണ്ടാമത്തെ പാത ധൂമ മാര്‍ഗമാണ്, പിതൃലോകത്തിന്റെ പാത. മൂന്നാമത്തെ പാത സൃഷ്ടിയുടെയും സംഹാരത്തിന്റെയും പാതയാണ്. അത് നരകത്തിലേക്കുള്ള യാത്രയിലേക്കാണ് നയിക്കുന്നത്. ഒരു നിശ്ചിത സമയത്തേക്ക് പാപങ്ങളും പുണ്യങ്ങളും അനുഭവിച്ചതിന് ശേഷം ആത്മാവിന് വീണ്ടും ഒരു ശരീരം ലഭിക്കുന്നു.



Click it and Unblock the Notifications
